പൂർണമായും നിർമ്മിതബുദ്ധി അഥവാ ആർട്ടിഫി ഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗപ്പെടുത്തി വീര്യമേറിയ ആന്റിബയോട്ടിക് കണ്ടുപിടിച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.
പൂർണമായും നിർമ്മിതബുദ്ധി അഥവാ ആർട്ടിഫി ഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗപ്പെടുത്തി വീര്യ മേറിയ ആന്റിബയോട്ടിക് കണ്ടുപിടിച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. നിലവിലുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് നിയന്ത്രിക്കാനാകാത്ത ബാക്ടീരിയകൾക്കെതിരെയും ഈ പദാർത്ഥം ഫലപ്രദമാണെന്നാണ് മസാച്യുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെ ക്നോളജിയിലെ ഗവേഷകരുടെ പഠനം. അണുബാധ നിയന്ത്രിക്കാനായി നാം ഉപയോഗിക്കുന്ന ആന്റ ബയോട്ടിക്കുകൾക്കെതിരായി പ്രതിരോധശക്തി നേടിയെടുക്കുന്ന ബാക്ടീരിയകൾ, മനുഷ്യരാശി ഉടൻ തന്നെ നേരിടാൻ പോകുന്ന ഒരു വിപത്തായാണ് ശാസ്ത്രലോകം വിലയിരുത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇത്തരം പുതിയ ആന്റിബയോട്ടിക്കുകൾ കണ്ടുപിടിക്കേണ്ടത് അനിവാര്യവുമാണ് പുതിയതായി കണ്ടെത്തിയിരിക്കുന്ന ആന്റിബയോട്ടിക്കിന്റെ പേര് ഹാലിസിൻ (Halicin) എന്നാണ്.
ആന്റിബയോട്ടിക് ഗവേഷണത്തിൽ നിർമിതബുദ്ധി നേരത്തെ തന്നെ ഉപയോഗപ്പെടുത്തിയിരുന്നെങ്കിലും മനുഷ്യന്റെ അനുമാനങ്ങളുടെ പിൻബലത്തിലല്ലാതെ പൂർണമായും നിർമ്മിതബുദ്ധി ഉപയോഗപ്പെടുത്തിയത് ഇത് ആദ്യമായാണ്. കാൻസർ പോലുള്ള രോഗങ്ങൾക്കെതി രെയുള്ള മരുന്ന് ഗവേഷണത്തിലും ഈ രിതി അവലംബിക്കാനാകുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.
തയ്യാറാക്കിയത് : ഡോ.രതീഷ്കൃഷ്ണന്‍, ഡോ.രാഗസീമ
അധികവായനയ്ക്ക്