കോവിഡ്-19 (COVID-19) കൊറോണ വൈറസ് ബാധയുടെ ഔദ്യോഗികനാമം 

കോവിഡ് -19 എന്നാണ് ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസ് ബാധയുടെ പേര്. ഡബ്ല്യൂ.എച്ച്.ഒ. (WHO), ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനാണ് കൊറോണ വൈറസ് ബാധക്ക് ഒരു ഔദ്യോഗിക നാമം നൽകിയത്. ഏതെങ്കിലും ഒരു പ്രത്യേക ഭൂപ്രദേശത്തിന്റെയോ, ജനവിഭാഗങ്ങളുടെയോ, മ്യഗങ്ങളുടെയോ പേരുമായി സാമ്യം ഇല്ലാതിരിക്കുവാനാണ്, WHO, ഇത്തരമൊരു പേര് തെരഞ്ഞെടുത്തിരിക്കുന്നത്.

അതെ ദിവസം തന്നെ ഇന്റർനാഷണൽ സൊസൈറ്റി ഫോർ വൈറൽ ടാക്സോണമി, COVID 19 -ന് കാരണമാകുന്ന കൊറോണ വൈറസുകൾക്കു SARS-CoV-2 എന്ന് നാമകരണം ചെയ്തു. SARS -നു സമാനമായ രോഗലക്ഷണങ്ങൾക്കു കാരണമാകുന്നതിനാലാണ് ഇത്തരമൊരു പേര് നൽകിയത്.


അവലംബം : https://www.nature.com/articles/d41586-020-00453-2

Leave a Reply

Previous post പുതിയ മരുന്ന് കണ്ടുപിടിക്കാൻ നിർമ്മിതബുദ്ധി
Next post CRISPR ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ കാൻസർ ചികിത്സയിൽ 
Close