കായിക രംഗത്തെ വാനോളം ഉയർത്തിയ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങൾ ലേഖന പരമ്പരയിലെ ആദ്യ ലേഖനം
പോൾവാൾട്
മനുഷ്യന്റെ കാലുകൾ മാത്രം ഉപയോഗിച്ച് ചാടുന്നതിനെ ഇൻഗ്ലീഷിൽ jump എന്നും വടി ,കൈകൾ എന്നിവയുടെ സഹായത്തോടെ ചാടുന്നതിനെ vault എന്നും പറയുന്നു . മതിൽ,വേലി , ചെറിയ പുഴകൾ എന്നിവ തരണം ചെയ്യാൻ മനുഷ്യർ കാലങ്ങളായി പോൾ വാൾട്ടിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് . 1896ലെ ഏദൻ ഒളിമ്പിക്സിൽ തന്നെ പോൾ വാൾട് ഒരു മത്സര ഇനമായിരുന്നു . അന്ന് ഒന്നാം സ്ഥാനക്കാരൻ തരണം ചെയ്തതു 3.30 മീറ്റർ ആയിരുന്നു . ഇന്നത്തെ ലോക റെക്കോർഡ് 6.18 മീറ്റർ ആണല്ലോ, ഏകദേശം ഇരട്ടിയോളം ! . ഇത്രയും വലിയ മാറ്റത്തിനുള്ള പ്രധാന കാരണം ശാസ്ത്ര -സാങ്കേതിക വിദ്യയുടെ സംഭാവനയാണ് .
മുളകൊണ്ടുള്ള പോൾ ആണ് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത് . 1940 മുതൽ ഭാരം കുറഞ്ഞ സ്റ്റീൽ പോളുകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി . എന്നാൽ ആയിരത്തി തൊള്ളായിരത്തി അൻപതുകളുടെ അവസാന ഘട്ടത്തിൽ പ്രചാരത്തിൽ വന്ന ഫൈബർ പോളുകളാണ് റെക്കോർഡുകളെ തുടർച്ചയായി തിരുത്തി എഴുതാൻ സഹായിച്ചത് . ആധുനിക പോളുകൾനിർമിക്കുന്നത് ഫൈബർ ഗ്ലാസ്സ് അല്ലെങ്കിൽ ഫൈബർ ഗ്ലാസ്സ് – കാർബൺ ഫൈബർ ഉപയോഗിച്ച് ബലപ്പെടുത്തിയ പ്ലാസ്റ്റിക്കുകൾ കൊണ്ടാണ് ( fibre reinforced plastic). ഇത്തരം പോളുകൾക്കു വളയാൻ കഴിയും. അതിനാൽ ഓടിവന്ന് നിലത്തു നിർമിച്ച കുഴിയിൽ (take off box) ഊന്നി ചാടുമ്പോൾ ചട്ടക്കാരൻ ഓട്ടത്തിൽ സംഭരിച്ച ഗതികോർജ്ജത്തിന്റെ (kinetic energy) ഒരു ഭാഗം പോളിന്റെ സ്ഥിതികോർജ്ജമായി (potential energy) മാറ്റപ്പെടുന്നു . ചട്ടക്കാരൻ ഉയർന്നു പൊങ്ങുമ്പോൾ പോൾ നിവരുകയും അതിൽ സംഭരിക്കപ്പെട്ട സ്ഥിതികോർജം ചട്ടക്കാരനെ കൂടുതൽ ഉയരം താണ്ടാൻ സഹായിക്കുകയും ചെയ്യും . 1961മുതൽ 1964 വരെയുള്ള മൂന്നു വര്ഷംകൊണ്ടു മാത്രം ലോക റെക്കോർഡിൽ 48 സെന്റി മീറ്ററിൻറെ വർധനവുണ്ടായി!
ഉരുകിയ ഗ്ലാസ്സിനെ ചെറു സുഷിരങ്ങളിലൂടെ മർദ്ദം ഉപയോഗിച്ച് തള്ളിയാണ് ഗ്ളാസ്സ് ഫൈബറുകൾ നിർമിക്കുന്നത്. പോളിഅക്രിലോനൈട്രയിലിനെ (polyacrylonitrile) പൈറോളിസിസിനു വിധേയമാക്കിയാൽ കാർബൺ ഫൈബർ ലഭിക്കുന്നതാണ് .
പോൾ വാൾട്ടിൽ ആദ്യമായി ആറ് മീറ്റർ ഉയരം മറികടന്നത് സെർഗി ബൂബ്‌കയാണ് ( Sergey Bubka). അദ്ദേഹം പലതവണ സ്വന്തം റെകാർഡ് ഭേദിച്ചിട്ടുണ്ട് . 1994ൽ അദ്ദേഹം സ്ഥാപിച്ച ലോക റെക്കാർഡ് ( 6.14m ) 2014വരെ അഭേദ്യമായി നിലനിന്നു . റിനോഡ് ലാവിയണി (Renaud Lavillenie) 2014 ൽ 6.16 m ഉയരത്തിൽ ചാടിയാണ് ഈ റെക്കാർഡ് ഭേദിച്ചതു . ഇന്നത്തെ ലോകറെകാർഡ് ആർമാൻഡ് ഡ്യൂപ്‌ളാന്റിഷിന്റെ (Armand Duplantis) തന്നെ പേരിൽ 2024 ഏപ്രിലിൽ ഉള്ളതാണ്. പേരിലാണ് (6.24m.)