Read Time:3 Minute
നവനീത് കൃഷ്ണൻ എസ്
ഭൂമിയിൽനിന്ന് 32കോടി കിലോമീറ്റർ അകലെയുള്ള ഒരു ഛിന്നഗ്രഹമാണ് ബെനു(Bennu). കുറെക്കാലമായി ബെനു ഒറ്റയ്ക്കല്ല. നമ്മൾ ഭൂമിയിൽനിന്ന് അയച്ച ഒരു സുഹൃത്തും ബെനുവിന് ഒപ്പമുണ്ട്. ഒസിരിക്സ്-റെക്സ് എന്നൊരു പേടകം ഈ ഛിന്നഗ്രഹത്തെ ചുറ്റിക്കറങ്ങാൻ തുടങ്ങിയിട്ട് കുറെക്കാലമായി. എന്നിരുന്നാലും ഇവർ പരസ്പരം തൊട്ടിരുന്നില്ല ഇതുവരെ. ഇന്നലെ അത് തിരുത്തിക്കുറിച്ചിരിക്കുകയാണ്. ഒസിരിസ്-റെക്സ് അതിന്റെ പ്രധാന ദൗത്യം നടത്തിയിരിക്കുന്നു. ബെനുവിനെ തൊട്ട് ബെനുവിൽനിന്ന് കുറച്ച് ആദിമപദാർത്ഥങ്ങൾ ശേഖരിക്കുക! ടച്ച് ആന്റ് ഗോ ((Touch-And-Go) എന്നായിരുന്നു ഇന്നലെ നടന്ന ഈ ഇവന്റിന്റെ പേര്.
കാര്യങ്ങൾ ശരിയായ രീതിയിൽ നടന്നാൽ ഇനി ഒസിരിസ്-റെക്സ് (OSIRIS-REx) എന്നെന്നേയ്ക്കുമായി ബെനുവിനോടു വിടപറയും. എന്നിട്ട് ശേഖരിച്ച പദാർത്ഥങ്ങളുമായി ഭൂമിയിലേക്ക് തിരിച്ചുപോരും. ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് 2023ൽ പേടകം ഭൂമിയിലെത്തും. ഇന്നലെ രാത്രി ഇന്ത്യൻ സമയം 11.20ന് പേടകം തന്റെ ഓർബിറ്റിൽനിന്ന് വ്യതിചലിച്ച് പതിയെ ബെനുവിന്റെ ഉപരിതലത്തിന് അടുത്തേക്കു യാത്ര തിരിച്ചു. ഏതാണ്ട് മുക്കാൽ കിലോമീറ്ററോളം താഴെയാണ് ബെന്നു. അവിടെയെത്തിയശേഷം മൂന്നര മീറ്ററോളം നീളമുള്ള തന്റെ യന്ത്രക്കൈ (Touch-And-Go Sample Acquisition Mechanism) ഉപയോഗിച്ച് ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ വളരെ മൃദുവായി തൊട്ട് സാമ്പിളുകൾ ശേഖരിക്കണം. അതാണ് ഇന്നലെ നടന്നത്. ദൌത്യം പൂർണ്ണമായും വിജയകരമായി പൂർത്തിയായോ എന്ന് ഇനി അറിയാനിരിക്കുന്നു. വിജയകരമല്ലെങ്കിൽ വരുന്ന ജനുവരിയിൽ ഒരിക്കൽക്കൂടി ഒസിരിസ്-റെക്സ് ബെനുവിനെ തൊടും. എന്തായാലും 2021 മാർച്ചിൽ ബെന്നു തിരികെ പോരും. ഇതുവരെയുള്ള ഡാറ്റ സൂചിപ്പിക്കുന്നത് എല്ലാം പ്രതീക്ഷിച്ചപോലെ തന്നെ നടന്നു എന്നാണ്.
സാമ്പിൾ ശേഖരിക്കുന്നതും രസകരമായ രീതിയിലാണ്. ഉപരിതലത്തിൽ ഉറച്ച യന്ത്രക്കൈയിൽനിന്ന് നൈട്രജൻ വാതകം ശക്തിയിൽ ബെനുവിലേക്കു ചീറ്റിക്കും. അതിന്റെ ശക്തിയിൽ ഉയരുന്ന പൊടിപടലങ്ങളും ചെറിയ പാറക്കഷണങ്ങളുമാണ് യന്ത്രക്കൈയിലെ തന്നെ സാമ്പിൾ കളക്ഷൻ ഹെഡ് ശേഖരിക്കുന്നത്.
എന്തായാലും നമുക്ക് അല്പംകൂടി കാത്തിരിക്കാം. ഏറ്റവും പഴക്കമുള്ള ചരിത്രത്തെ തിരയുന്ന ദൗത്യമാണിത്. ഒസിരിസ് റെക്സ് വിജയകരമായി അത് പൂർത്തിയാക്കിയാൽ അതും ഒരു ചരിത്രമാണ്.

നാസയുടെ ഒക്ടോബർ 20 ലെ തത്സമയസംപ്രേക്ഷണം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “തൊട്ടേ, തൊട്ടേ… ഒസിരിസ് റെക്സ് ബെനുവിനെ തൊട്ടേ…

  1. I read Shri Navneeth Krishnan’s report on Bennu encounter. I like to supplement that Japan had done similar feat twice on Ryugyu using Hayabusa , with proton rocket technology. Site astronomy now.com brought video of firing nitrogen jet and capturing dust from Bennu. It appears there was no tochdown / blast as compared with 2 Hayabusa missions but only use of jet to force out outer dust from Bennu. Vega spacecrafts brought back dust from tail of Hally’s comet during encounter in 1986.
    Analysis of such dust , or even moonrocks brought in 1969 has been conspicuously absent. Can any reader supplement !
    Ramachandran P K

Leave a Reply

Previous post ഒക്ടോബർ 20- ക്രിസ്പർ ദിനം
Next post ജെയിംസ് റാന്‍ഡി അന്തരിച്ചു.
Close