അയിരുകളെ അറിയാം

നാം ജീവിക്കുന്ന ഭൂമി ഭൂമിശാസ്ത്രപഠന പരിപാടിയിലെ കല്ലിനുമുണ്ടൊരു കഥപറയാന്‍ എന്ന മൊഡ്യൂളിലെ അഞ്ചാംഭാഗം. അയിരുകളെ അറിയാം

ധാരാളം ധാതുക്കൾ ശിലകളിലടങ്ങിയിരിക്കുന്നു.ലോഹ ധാതുക്കളും അലോഹ ധാതുക്കളും ഇതിലുൾപ്പെടും. ചില ധാതുക്കളിൽ നിന്നും ആദായകരമായി ലോഹങ്ങളെ വേർതിരിച്ചെടുക്കുവാൻ സാധിക്കും. അത്തരം ധാതുക്കളെയാണ് അയിരുകൾ എന്നു വിശേഷിപ്പിക്കുന്നത്‌.എല്ലാ ധാതുക്കളും അയിരുകളല്ല, പക്ഷെ എല്ലാ അയിരുകളും ധാതുക്കളാണ് എന്ന് സാരം.

അയിരുകളുടെ പ്രതലം പൊതുവേ ലോഹ പ്രതലങ്ങളുടെതു പോലെ പ്രതിഫലന സ്വഭാവം കാണിക്കുന്നു .അവയ്ക്ക് പൊതുവേ ആപേക്ഷിക സാന്ദ്രത വളരെ കൂടുതലായിരിക്കും. പലപ്പോഴും പ്രകാശ രശ്മികളെ കടത്തി വിടാറില്ല.

ഉത്പത്തി വ്യത്യാസങ്ങളെ അടിസ്ഥാനമാക്കി അയിരു നിക്ഷേപങ്ങളെ പല വിഭാഗമായി തിരിച്ചിരിക്കുന്നു.

  • മാഗ്‌മീയ നിക്ഷേപങ്ങൾ – പ്ലാറ്റിനം, ക്രോ മൈറ്റ്, മാഗ്നറൈറട്ട്, കൊറണ്ടം.
  • പെഗ്മറൈറട്ട് നിക്ഷേപങ്ങൾ – ബെറിൽ, ലിഥിയം ധാതുക്കൾ, കൊളമ്പൈറ്റ്.
  • സംസ്പർശ ഖനിജാദേശ നിക്ഷേപങ്ങൾ – ഗ്രാഫൈറ്റ്, കാസിറ്ററൈറ്റ്, വുൾഫ്രമൈറ്റ്, ചെമ്പ്, ഇരുമ്പ്, നാകം എന്നിവയുടെയും സൾഫൈഡ് അയിരുകൾ.
  • താപജലീയ നിക്ഷേപങ്ങൾ -കാസിറ്ററൈറ്റ്, മോളിബ്ഡി നൈറ്റ്, ചെമ്പ്, ഈയം ,നാകം, രസം, ആൻ്റിമണി, ആർസനിക് എന്നിവയുടെ സൾഫൈഡ്, അയിരുകൾ, സ്വർണം, ചെമ്പ്, വെള്ളി.
  • അവസാദ നിക്ഷേപങ്ങൾ – ജിപ്സം, കല്ലുപ്പ്, അൻഹൈഡേറ്റ്, മാൻഗനീസ് അയിരുകൾ
  • അവശിഷ്ട സാന്ദ്രതാ നിക്ഷേപങ്ങൾ – ബോകൈസയിറ്റ്, മാൻഗനീസ് അയിരുകൾ.
  • ഓക്സിഡേഷൻ പുനസാന്ദ്രിത നിക്ഷേപങ്ങൾ – ഈയം, ചെമ്പ് എന്നിവയുടെ കാർബണേറ്റ്, സൽഫേറ്റ് അയിരുകൾ.
  •  കായാന്തരിത നിക്ഷേപങ്ങൾ – ഇരുമ്പ് ,മാൻഗനീസ് നിക്ഷേപം, ഗ്രാഫൈറ്റ്, സില്ലിമനൈറ്റ്.
കരിമണല്‍ ഖനനം

കേരളത്തിലെ ധാതു നിക്ഷേപങ്ങൾ

ധാതുമണൽ – അതീവ ധാതു സമ്പുഷ്ടമാണ്. ഇൽമനൈറ്റ്, മോണോസൈററ് ,സിർക്കൺ, സില്ലിമനൈറ്റ്, ഗാർനെറ്റ് തുടങ്ങിയ അപൂർവ്വയിനം ധാതുക്കളടങ്ങിയതാണ് കേരളത്തിലെ ബീച്ച് പ്ലേസർ നിക്ഷേപങ്ങൾ.ലോകത്തിലെ തന്നെ വലിയ നിക്ഷേപങ്ങളിലൊന്നeയ ഇതിനെ കരിമണൽ എന്നും വിശേഷിപ്പിക്കാം.

സ്ലൈഡ് ഡൗണ്‍ലോഡ് ചെയ്യാം

5 & 6 പ്രവർത്തനം: 

നമ്മുടെ നിത്യോപയോഗ സാധനങ്ങളിൽ ഏതെല്ലാം ലോഹങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് അന്വേഷണം നടത്തുക. ഇവ വേർതിരിച്ചെടുക്കുന്ന അയിരുകൾ ഏതെല്ലാം എന്ന് എഴുതുക.

 


ഡോ. എസ്‌. ശ്രീകുമാർ.

ജിയോളജി പ്രൊഫസർ & ഡയറക്ടർ, IRTC പാലക്കാട്.

നാം ജീവിക്കുന്ന ലോകം – മറ്റു പേജുകള്‍ വായിക്കാം.

0. നാം ജീവിക്കുന്ന ഭൂമി -ആമുഖം
1.കല്ലിനുമുണ്ടൊരു കഥ പറയാൻ –
2. വീണ്ടും ചില ഭൂമിക്കാര്യങ്ങൾ
3. കടൽ, കാറ്റ്, മഴ
4. ജലവും ജീവനും
5. ഇന്ത്യയും കേരളവും.

 

Leave a Reply