Read Time:2 Minute

യു എസ്സിലെ കാലിഫോർണിയ തീരത്തുനിന്ന് അകലെ, സമുദ്രത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന നിഷ്‌ക്രിയമായ അഗ്‌നിപർവതത്തിലാണ് ഈ മനോഹരമായ ‘ഒക്ടോപസ് ഗാർഡൻ’ കണ്ടെത്തിയത്.

അഗ്‌നിപർവതത്തിന്റെ ചൂടുള്ള നീരുറവകൾ തേടിയെത്തിയതാകാം ഇവ എന്ന് ശാസ്ത്രജ്ഞർ കരുതുന്നു. തോട്ടത്തിന്റെ ഒരു വശത്തു മാത്രം 6,000-ത്തിലധികം നീരാളികളെ ഗവേഷകർ എണ്ണപ്പെടുത്തി. 20,000 ത്തോളം നീരാളികൾ ഇവിടെ ഉണ്ടെന്നാണ് നിഗമനം. കൂടുതലും പെൺ നീരാളികളാണ്.  പഠനമനുസരിച്ച്, മുട്ട വിരിയുന്ന സമയം വേഗത്തിലാക്കുന്നതിനാലാണ് നീരാളികൾ ചൂടുനീരുറവയിലേക്ക് ആകർഷിക്കപ്പെടുന്നത്. നീരാളികൾ തിരഞ്ഞെടുത്ത് കൂടുകൂട്ടുന്ന സ്ഥലത്ത് മുട്ടകളുടെ താപനില 52 ഡിഗ്രിയാണെന്നും തുറന്ന സമുദ്രജലത്തിൽ വെറും 35 ഡിഗ്രിയാണെന്നും കണ്ടെത്തി.

യു എസ്സിലെ കാലിഫോർണിയ തീരത്തുനിന്ന് അകലെ, സമുദ്രത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന നിഷ്‌ക്രിയമായ അഗ്‌നിപർവതത്തിലാണ് ഈ മനോഹരമായ ‘ഒക്ടോപസ് ഗാർഡൻ’ കണ്ടെത്തിയത്.

Monterey Bay Aquarium Research Institute ലെ ഗവേഷകരുടെ ദീർഘകാല നിരീക്ഷണത്തിലൂടെ ആഴക്കടലിലെ ഈ പ്രദേശത്തെ താപനിലയും ഓക്സിജന്റെ അളവും രേഖപ്പെടുത്തുകയുണ്ടായി. 2022 മാർച്ച് മുതൽ ആഗസ്റ്റ് വരെ ഓരോ 20 മിനിറ്റിലും ഒരു ചിത്രം വീതം ഏകദേശം 12,200 ചിത്രങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട്.

Photo Credit : MBARI

വീഡിയോ കാണാം

അധികവായനയ്ക്ക്

വായിക്കാം
Happy
Happy
0 %
Sad
Sad
0 %
Excited
Excited
60 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
40 %

One thought on “‘നീരാളിത്തോട്ടം’ കണ്ടെത്തി

Leave a Reply

Previous post സംഗീതത്തിലെ ശാസ്ത്രം
Next post ‘ഗ്ലൂട്ടെൻ ഫ്രീ’ വന്ന വഴി
Close