ഇന്ത്യയുടെ വൈവിധ്യത്തിനെയും, ജനാധിപത്യഘടനയെയും, ശാസ്ത്രബോധത്തിനെയും ബാധിക്കുന്ന വിഷയങ്ങളെ പതിയെപ്പതിയെ ഒഴിവാക്കി അവിടെയെല്ലാം യുക്തിരഹിതമായ കപടശാസ്ത്രങ്ങളെയും, ഭൂതകാലത്തിനെപ്പറ്റിയുള്ള മിഥ്യാബോധത്തിനെയും പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
Syllabus Rationalization എന്ന ഓമനപ്പേരിൽ ഇതു വരെ ഒഴിവാക്കിയ ചില വിഷയങ്ങൾ (പൂർണ്ണമായ ലിസ്റ്റ് അല്ല – പ്രധാനപ്പെട്ടവ മാത്രം) താഴെക്കൊടുക്കുന്നു.
ക്ലാസ് 7
ശാസ്ത്രം:
- പരിസ്ഥിതി, കാലാവസ്ഥ, കാലാവസ്ഥാമാറ്റത്തിനോടുള്ള മൃഗങ്ങളുടെ അനുരൂപനം (പൂർണ്ണ അധ്യായം)
നമ്മുടെ ഭൂതകാലം- I:
- ഡെൽഹി സുൽത്താൻമാർ (തിരഞ്ഞെടുത്ത വിഭാഗങ്ങൾ)
- മുഗൾ സാമ്രാജ്യം (തിരഞ്ഞെടുത്ത വിഭാഗങ്ങൾ)
നമ്മുടെ പരിസ്ഥിതി:
- മനുഷ്യ പരിതസ്ഥിതികളിലെ അധിവാസം, യാത്രയും ആശയവിനിമയവും (പൂർണ്ണ അധ്യായം)
സാമൂഹികവും രാഷ്ട്രീയവുമായ ജീവിതം-1:
- സമത്വത്തിനായുള്ള പോരാട്ടം (പൂർണ്ണ അധ്യായം)
ക്ലാസ് 8
ശാസ്ത്രം:
- •വായു, ജല മലിനീകരണം (പൂർണ്ണ അധ്യായം)
സാമൂഹികവും രാഷ്ട്രീയവുമായ ജീവിതം-1:
- ഇന്ത്യൻ ഭരണഘടന (തിരഞ്ഞെടുത്ത വിഭാഗങ്ങൾ)
- പാർശ്വവൽക്കരണം മനസ്സിലാക്കൽ (തിരഞ്ഞെടുത്ത വിഭാഗങ്ങൾ)
- പാർശ്വവൽക്കരണത്തെ അഭിമുഖീകരിക്കൽ (തിരഞ്ഞെടുത്ത വിഭാഗങ്ങൾ)
നമ്മുടെ ഭൂതകാലം-III:
- സ്വാതന്ത്ര്യാനന്തര ഇന്ത്യ (പൂർണ്ണ അധ്യായം)
ക്ലാസ് 9
ശാസ്ത്രം:
- എന്തുകൊണ്ടാണ് നമുക്ക് അസുഖം വരുന്നത്? (മുഴുവൻ അധ്യായം)
- പ്രകൃതി വിഭവങ്ങൾ (പൂർണ്ണ അധ്യായം)
സമകാലിക ഇന്ത്യ-1:
- കാലാവസ്ഥ (തിരഞ്ഞെടുത്ത വിഭാഗങ്ങൾ)
ക്ലാസ് 10
സമകാലിക ഇന്ത്യ-1:
- വനം, വന്യജീവി വിഭവങ്ങൾ (തിരഞ്ഞെടുത്ത വിഭാഗങ്ങൾ)
ജനാധിപത്യ രാഷ്ട്രീയം-2:
- ജനാധിപത്യവും വൈവിധ്യവും (പൂർണ്ണ അധ്യായം)
- ലിംഗഭേദം, മതം, ജാതി (തിരഞ്ഞെടുത്ത വിഭാഗങ്ങൾ)
- ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും (പൂർണ്ണ അധ്യായം)
- ജനാധിപത്യത്തോടുള്ള വെല്ലുവിളികൾ (പൂർണ്ണ അധ്യായം)
ക്ലാസ് 11
ഇന്ത്യൻ സാമ്പത്തിക വികസനം:
- ദാരിദ്ര്യം (പൂർണ്ണ അധ്യായം)
- ലോകചരിത്രത്തിലെ പ്രമേയങ്ങൾ:
- മധ്യ ഇസ് ലാമിക പ്രദേശങ്ങൾ (പൂർണ്ണ അധ്യായം)
- സംസ്കാരങ്ങളുടെ ഏറ്റുമുട്ടൽ (പൂർണ്ണ അധ്യായം)
ഇന്ത്യ: ഭൗതിക പരിസ്ഥിതി:
- യൂണിറ്റ് III: കാലാവസ്ഥ, സസ്യജാലങ്ങൾ, മണ്ണ്
- കാലാവസ്ഥ (തിരഞ്ഞെടുത്ത വിഭാഗങ്ങൾ)
- പ്രകൃതിദത്ത സസ്യങ്ങൾ (തിരഞ്ഞെടുത്ത വിഭാഗങ്ങൾ)
മനശാസ്ത്രം
- മനുഷ്യ പെരുമാറ്റത്തിന്റെ അടിസ്ഥാനങ്ങൾ (പൂർണ്ണ അധ്യായം)
- ചിന്ത (തിരഞ്ഞെടുത്ത വിഭാഗങ്ങൾ)
പൊളിറ്റിക്കൽ തിയറി:
- സമാധാനം (പൂർണ്ണ അധ്യായം)
- വികസനം (പൂർണ്ണ അധ്യായം)
ഹ്യൂമൻ ഇക്കോളജി ആൻഡ് ഫാമിലി സയൻസസ് —ഭാഗം 1:
- ഫലപ്രദമായ ആശയവിനിമയ കഴിവുകൾ (പൂർണ്ണ അധ്യായം)
- പ്രധാനപ്പെട്ട മറ്റുള്ളവർ’ കുടുംബ സ്കൂളുമായുള്ള ബന്ധങ്ങളും ഇടപെടലുകളും: സമപ്രായക്കാരും അധ്യാപകരും കമ്മ്യൂണിറ്റിയും സമൂഹവും (പൂർണ്ണ അധ്യായം)
ഹ്യൂമൻ ഇക്കോളജി ആൻഡ് ഫാമിലി സയൻസസ് —ഭാഗം II
- അതിജീവനം, വളർച്ച, വികസനം (പൂർണ്ണ അധ്യായം)
- ആശയവിനിമയത്തിലെ കാഴ്ചപ്പാടുകൾ (പൂർണ്ണ അധ്യായം)
- വ്യക്തിഗത ഉത്തരവാദിത്തങ്ങളും അവകാശങ്ങളും (പൂർണ്ണ അധ്യായം)
ക്ലാസ് 12
ജീവശാസ്ത്രം:
- ജീവികളിലെ പുനരുൽപാദനം (പൂർണ്ണ അധ്യായം)
- ആവാസവ്യവസ്ഥ (തിരഞ്ഞെടുത്ത വിഭാഗങ്ങൾ)
- പാരിസ്ഥിതിക പ്രശ്നങ്ങൾ (പൂർണ്ണ അധ്യായം)
ഇന്ത്യൻ ചരിത്രത്തിലെ പ്രമേയങ്ങൾ—ഭാഗം II:
- രാജാക്കന്മാരും ദിനവൃത്താന്തങ്ങളും; മുഗൾ സാമ്രാജ്യം (സി. പതിനാറ്-പതിനേഴാം നൂറ്റാണ്ടുകൾ) (പൂർണ്ണ അധ്യായം)
മാനുഷിക ഭൂമിശാസ്ത്രത്തിൻ്റെ അടിസ്ഥാനപാഠങ്ങൾ
- ലോക ജനസംഖ്യാ വിതരണം, സാന്ദ്രത, വളർച്ച (തിരഞ്ഞെടുത്ത വിഭാഗങ്ങൾ)
- ഇന്ത്യ: ജനങ്ങളും സമ്പദ്ഘടനയും
- കുടിയേറ്റങ്ങൾ : തരങ്ങൾ, കാരണങ്ങൾ, അനന്തരഫലങ്ങൾ (പൂർണ്ണ അധ്യായം)
- മാനവവികസനം (പൂർണ്ണ അധ്യായം)
സമകാലിക ലോക രാഷ്ട്രീയം:
- ശീതയുദ്ധ കാലഘട്ടം (പൂർണ്ണ അധ്യായം)
- ലോകരാഷ്ട്രീയത്തിലെ യുഎസ് ആധിപത്യം (പൂർണ്ണ അധ്യായം)
ഇന്ത്യയിലെ സാമൂഹിക മാറ്റവും വികസനവും:
- ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കഥ (“ഭരണഘടനയും സാമൂഹികമാറ്റവും” എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു) (തിരഞ്ഞെടുത്ത ഭാഗങ്ങൾ)
- സാമൂഹിക പ്രസ്ഥാനങ്ങൾ (തിരഞ്ഞെടുത്ത ഭാഗങ്ങൾ)
ഇന്ത്യൻ സമൂഹം:
- ഇന്ത്യൻ സമൂഹത്തിൻ്റെ ജനാധിപത്യഘടന (തിരഞ്ഞെടുത്ത ഭാഗങ്ങൾ)
- സാമൂഹിക അസമത്വത്തിന്റെയും ഒഴിവാക്കലുകളുടേയും ശൈലികൾ (തിരഞ്ഞെടുത്ത ഭാഗങ്ങൾ)
- സാംസ്കാരിക വൈവിധ്യത്തിന്റെ വെല്ലുവിളികൾ (തിരഞ്ഞെടുത്ത ഭാഗങ്ങൾ)
സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഇന്ത്യയിലെ രാഷ്ട്രീയം:
- ജനാധിപത്യക്രമത്തിന്റെ പ്രതിസന്ധി (തിരഞ്ഞെടുത്ത വിഭാഗങ്ങൾ)
- ഇന്ത്യൻ രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങൾ (തിരഞ്ഞെടുത്ത വിഭാഗങ്ങൾ)
മനശാസ്ത്രം:
- മനഃശാസ്ത്രപരമായ കഴിവുകൾ വികസിപ്പിക്കൽ (പൂർണ്ണ അധ്യായം)
ഇന്ത്യൻ ചരിത്രത്തിലെ വിഷയങ്ങൾ—ഭാഗം III:
- വിഭജനം മനസിലാക്കുക; (രാഷ്ട്രീയം, ഓർമ്മകൾ, അനുഭവങ്ങൾ) (മുഴുവൻ അധ്യായം)
ഹ്യൂമൻ ഇക്കോളജിയും ഫാമിലി സയൻസസ് —ഭാഗം 1:
- സ്പെഷ്യൽ എഡ്യൂക്കേഷനും അനുബന്ധ സേവനങ്ങളും (പൂർണ്ണ പേജുകൾ)
ഇത്തരം തിരുത്തുകളിൽ ഏറ്റവും പുതിയവ
- പന്ത്രണ്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ ഗാന്ധിവധത്തിനെ സൂചിപ്പിക്കുന്ന “മഹാത്മാഗാന്ധിയുടെ ത്യാഗം” എന്ന പാഠത്തിൽ നിന്ന് നാഥുറാം വിനായക ഗോഡ്സെയുടെ രാഷ്ട്രീയവും അയാളെപ്പറ്റിയുള്ള വിശദാംശങ്ങളും ഒഴിവാക്കിയിട്ടുണ്ട്
- പതിനൊന്നാം ക്ലാസ്സിലെ സോഷ്യോളജി പുസ്തകത്തിൽ നിന്ന് ഗുജറാത്ത് കലാപത്തിനെപ്പറ്റിയുള്ള ഭാഗം ഒഴിവാക്കിയിട്ടുണ്ട് (ഗുജറാത്ത് കലാപത്തിനെപ്പറ്റിയുള്ള പരാമർശങ്ങൾ പന്ത്രണ്ടാം ക്ലാസ്സിലെ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ)
- പന്ത്രണ്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യത്തെപ്പറ്റിയുള്ള പാഠങ്ങൾ ഒഴിവാക്കിയിട്ടുണ്ട്
- പന്ത്രണ്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ നിന്ന് ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന മൗലാനാ അബ്ദുൾ കലാം ആസാദിനെപ്പറ്റിയുള്ള വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
- പതിനൊന്നാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ നിന്ന് ജമ്മു & കാശ്മീർ ഇന്ത്യയിൽ കൂട്ടിച്ചേർത്തപ്പോൾ നിലവിൽ വന്ന ആർട്ടിക്കിൾ 370 നെപ്പറ്റിയുള്ള പരാമർശം ഒഴിവാക്കിയിട്ടുണ്ട്.
ഇവയിൽ ഏറ്റവും പുതിയതാണ് പത്താം ക്ലാസ് പാഠ്യപദ്ധതിയിൽ നിന്ന് പരിണാമസിദ്ധാന്തം ഒഴിവാക്കപ്പെട്ടിരിക്കുന്ന കാര്യം. പരിണാമജീവശാസ്ത്രം, ജീവശാസ്ത്രത്തിന്റെ ഒരു ചെറിയ ഭാഗം എന്ന നിലയിൽ മാത്രമല്ല പ്രസക്തമാകുന്നത്, മറിച്ച് നമുക്ക് ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കുന്നതിന് ഈ വിഷയത്തിലെ അറിവും ധാരണയും വളരെ നിർണ്ണായകമാണ്. മാത്രവുമല്ല, ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിൻ്റെ നിർമ്മിതിക്ക് അവശ്യം അറിഞ്ഞിരിക്കേണ്ട ശാസ്ത്രമുന്നേറ്റങ്ങളിൽ ഏറ്റവും പ്രധാന പങ്കു വഹിക്കുന്ന ഒരു വിഷയം കൂടിയാണിത്.
ഇവയ്ക്കൊക്കെ പുറമേയാണ് പൊതുവിദ്യാഭ്യാസത്തിൻ്റെ ബാധ്യതയിൽ നിന്ന് ഗവണ്മെൻ്റ് മാറിനിൽക്കുന്നതിനായി സൃഷ്ടിച്ചിരിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയവും, അവ നടപ്പിലാക്കുന്നതിനു വേണ്ടി സൃഷ്ടിച്ചിരിക്കുന്ന അത്യന്തം ശാസ്ത്രവിരുദ്ധവും, ഇന്ത്യയുടെ നാനാത്വത്തെയും സഹിഷ്ണുതയേയും അവഹേളിക്കുന്ന തരത്തിലുള്ളതുമായ NEP ഫ്രെയിംവർക്കും വന്നിരിക്കുന്നത്. ഹിന്ദുമതത്തിലെ അടിസ്ഥാനപ്രമാണങ്ങളായ “പ്രത്യക്ഷ – അനുമാന- ഉപമാന- അർത്ഥാപത്തി – അനുപലബ്ദി-ശബ്ദ” എന്നിവയെയാണ് അറിവിനെ വിശദീകരിക്കാൻ ഈ ഫ്രെയിംവർക്കിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് കാണുമ്പോൾ തന്നെ ഈ പോക്ക് എങ്ങോട്ടാണെന്നത് മനസ്സിലാക്കാമല്ലോ..
വിദ്യാഭ്യാസത്തിനെ കാവിവത്കരിക്കുന്നതിവായി സൃഷ്ടിച്ചിരിക്കുന്ന, ശാസ്ത്രബോധത്തിനെ പാടേ നിഷേധിക്കുന്ന ഈ മാറ്റങ്ങൾക്കെതിരേ നമ്മുടെ ശബ്ദം ഉയരുക തന്നെ വേണം
നീക്കം ചെയ്ത പാഠഭാഗങ്ങൾ – NCERT പ്രസിദ്ധീകരിച്ച ലിസ്റ്റ് – Download ചെയ്യാം