Read Time:3 Minute

ഡോ.ദീപ.കെ.ജി

 

പാർക്കിൻസൺസ് രോഗത്തിന്റെ പുതിയ പരീക്ഷണങ്ങൾക്കായി ഒരു ചെറിയ മനുഷ്യ മസ്തിഷ്കം (mini brain) വികസിപ്പിച്ചെടുത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ.

ലോകമെമ്പാടും പാർക്കിൻസൺസ് രോഗികൾ ദിനംപ്രതി വർധിച്ചുവരുന്നു എന്നതു ഗൗരവമേറിയ വസ്തുതയാണ്. ഗവേഷണങ്ങൾ അനവധി നടക്കുന്നുണ്ടെങ്കിലും നിലവിൽ ഈ രോഗത്തിന് ചികിത്സയൊന്നുമില്ല. പുതിയ പരീക്ഷണങ്ങൾക്കായി ഒരു ചെറിയ മനുഷ്യ മസ്തിഷ്കം (mini brain) വികസിപ്പിച്ചെടുത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ, ഇപ്പോൾ.

പാർക്കിൻസൺസ് രോഗത്തിന്റെ പാത്തോളജി സവിശേഷതകൾ കാണിക്കാൻ ലാബിൽ വളർത്തിയ മിനി ബ്രെയിനുകൾ കടപ്പാട്: newatlas.com

പാർക്കിൻസൺസ് രോഗത്തെപ്പറ്റിയുള്ള മുൻ ഗവേഷണങ്ങളിൽ ഭൂരിഭാഗവും എലികളിലാണ് നടത്തിയിരുന്നത്. എന്നാൽ, രോഗത്തിന്റെ എല്ലാ വശങ്ങളെപ്പറ്റിയും പഠിക്കാൻ ശാസ്ത്രജ്ഞർക്ക് സാധ്യമായിരുന്നില്ല. പാർക്കിൻസൺസ് മനുഷ്യരിലും എലികളിലും വരുത്തുന്ന മാറ്റങ്ങൾ വ്യത്യസ്തമായതിനാലാണ് ഇത്. മനുഷ്യരിൽ രോഗം മൂർച്ഛിക്കുമ്പോൾ ഡോപാമൈൻ എന്നറിയപ്പെടുന്ന നാഡികളിലെ സന്ദേശവാഹകർ ഇല്ലാതാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രത്യേകത നോക്കിയാണ് പാർക്കിൻസൺസ് രോഗം തിരിച്ചറിയുന്നതും. എന്നാൽ, എലികളിൽ ഡോപാമൈൻ നഷ്ടപ്പെടുന്നില്ല. അതുപോലെ രോഗികളായ മനുഷ്യരിലെ മസ്തിഷ്ക കോശങ്ങളിൽ കാണപ്പെടുന്ന ലൂയി ബോഡി എന്ന പ്രോട്ടീൻ കട്ടകൾ രോഗം ബാധിച്ച എലികളിൽ പ്രകടമല്ല. ഇതിനൊക്കെ പ്രതിവിധിയായി, മനുഷ്യരിലെ മൂലകോശങ്ങൾ (stem cells) കൊണ്ട് മിനി ബ്രെയിനുകൾ സൃഷ്ടിച്ച് പുതിയ പരീക്ഷണത്തിലേക്ക് കടന്നിരിക്കുകയാണ് ഗവേഷകർ.

ഇവയുടെ ഡിഎൻഎ പാർക്കിൻസൺസ് രോഗികളിൽ കാണപ്പെടുന്ന ജനിതകഘടകങ്ങളായി രൂപമാറ്റം വരുത്തിയാണ് ഗവേഷണം ആരംഭിച്ചത്. രോഗലക്ഷണങ്ങളായ ലൂയി ബോഡിയും ഡോപാമൈൻ നിർമ്മിക്കുന്ന ന്യൂറോണുകളുടെ ക്രമേണയുള്ള കുറവും മിനി ബ്രെയിനുകളിൽ നിരീക്ഷിക്കാനായി. ഈ കണ്ടുപിടിത്തം പാർക്കിൻസൺസ് രോഗത്തിനും ഡിമെൻഷ്യയ്ക്കുമുള്ള മരുന്ന് വികസിപ്പിച്ചെടുക്കുന്നതിന് സഹായകമായേക്കും.


2021 ഒക്ടോബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്.

അവലംബം: www.sciencefocus.com

മറ്റു ലേഖനങ്ങൾ

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഹാപ്പി ബര്‍ത്ത് ഡേ – തക്കുടു 13
Next post പുപ്പു
Close