Read Time:4 Minute

ആഗോളതലത്തിൽ പ്ലാസ്റ്റിക് ഉപയോഗം വർധിച്ചതോടെ, മൈക്രോപ്ലാസ്റ്റിക് മലിനീകരണം വ്യാപകമായിട്ടുണ്ട്. അതേസമയം, മൈക്രോപ്ലാസ്റ്റിക്‌സ് അവയുടെ ഉപരിതലത്തിൽ ബാക്ടീരിയകളെ ആകർഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രതിഭാസത്തെ ‘പ്ലാസ്റ്റിസ്‌ഫിയർ’ എന്ന് വിളിക്കുന്നു. മൈക്രോപ്ലാസ്റ്റിക്‌സ് ആൻ്റിമൈക്രോബിയൽ പ്രതിരോധം (Antimicrobial resistance- AMR) സൃഷ്ടിക്കുന്നു. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ ആന്റിമൈ ക്രോബിയൽ മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയാണ് AMR എന്നത്.

അടുത്തിടെയുള്ള പഠനങ്ങൾ തെളിയിച്ചത് മൈക്രോപ്ലാസ്റ്റിക്കിൻ്റെ പ്രതലത്തിൽ ബയോഫിലിം (പ്രതലത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന സൂക്ഷ്മാണുക്കളുടെ ഒരു കൂട്ടം), രാസ മാലിന്യങ്ങൾ എന്നിവയുടെകൂടെ, AMR ജീനുകളും അടങ്ങിയിട്ടുണ്ടെന്നാണ്. ഇതുമൂലം അണുബാധകൾ ചികിത്സിക്കാൻ പ്രയാസകരമോ അസാധ്യമോ ആകുന്നു.

പോളിസ്റ്റൈറൈൻ, പോളിയെത്തിലീൻ, പോളിപ്രൊഫൈലിൻ എന്നിങ്ങനെ വ്യത്യസ്‌തതരം പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ച് മൈക്രോപ്ലാസ്റ്റിക്‌സ് AMR-ന് എങ്ങനെ കാരണമാകുന്നുവെന്ന് പഠിക്കുകയുണ്ടായി. ഇതിനായി പത്ത് മൈക്രോമീറ്റർ മുതൽ അര മില്ലിമീറ്റർവരെ (ഒരു ബാക്ടീരിയയുടെ വലുപ്പവുമായി താരതമ്യപ്പെടുത്താവുന്നത്) വലുപ്പമുള്ള മൈക്രോപ്ലാസ്റ്റിക്സിനെ 10 ദിവസത്തേക്ക് Escherichia coli (E-coli) ബാക്ടീരിയ ഉപയോഗിച്ച് ഇൻകുബേറ്റ് ചെയ്തു. E-coli ബാക്ടീരിയക്കെതിരെ വ്യാപകമായി ഉപയോഗിക്കുന്ന നാല് ആൻ്റിബയോട്ടിക്കുകളിൽ (ആംപിസിലിൻ, സിപ്രോഫ്ളോക്സാസിൻ, ഡോക്സിസൈക്ലിൻ, സ്ട്രെപ്റ്റോമൈസിൻ എന്നിവ), ബാക്ടീരിയ വളർച്ച തടയാൻ ആവശ്യമായ ആൻ്റിബയോട്ടിക് ഡോസ് ഗവേഷകർ അളക്കുകയുണ്ടായി. കാലക്രമേണ ബാക്ടീരിയ പ്രതിരോധം വർധിക്കുന്നുണ്ടോയെന്ന് ട്രാക്ക് ചെയ്യാൻ ഇത് അവരെ അനുവദിച്ചു.

ഇ.കോളിയുമായി സമ്പർക്കം പുലർത്തിയതിന് 5-10 ദിവസത്തിനുള്ളിൽ പരിശോധിച്ചപ്പോൾ മൈക്രോപ്ലാസ്റ്റിക്ക് നാല് ആന്റിബയോട്ടിക്കുകളിലും മൾട്ടിഡ്രഗ് പ്രതിരോധം സൃഷ്ടിച്ചതായി ഗവേഷകർ കണ്ടെത്തി. ഇതിൽ ഏറ്റവും വലിയ അളവിലുള്ള AMR-ഉം ബയോഫിലിം രൂപവൽക്കരണവും കാണിച്ചത് പോളിസ്‌റ്റെറൈൻ അടങ്ങിയ മൈക്രോപ്ലാസ്റ്റിക്ക് ആയിരുന്നു. മൈക്രോപ്ലാസ്റ്റിക് നിർമ്മാർജനം ചെയ്യേണ്ട ആവശ്യകതയെ ഈ പഠനങ്ങൾ അടിവരയിടുന്നു.

അധികവായനയ്ക്ക്

  1. Gross N, Muhvich J, Ching C, et al. Effects of microplastic concentration, composition, and size on Escherichia coli biofilm-associated antimicrobial resistance. Appl Environ Microbiol. 2025. doi: 10.1128/aem.02282-24
  1. മൈക്രോ പ്ലാസ്റ്റിക്കുകളും പരിസ്ഥിതിയും 
  2. കുടിവെള്ളക്കുപ്പിയിലെ നാനോപ്ലാസ്റ്റിക്
  3. അദൃശ്യ പ്ലാസ്റ്റിക് ധൂളികൾ സൃഷ്ടിക്കുന്ന ചെറു ജൈവഫാക്ടറികൾ 
  4. അപ്രതീക്ഷിത പ്ലാസ്റ്റിക് അതിഥികൾ
  5. മൈക്രോപ്ലാസ്റ്റിക്കുകള്‍: മലിനീകരണത്തിന്റെ പുതിയമുഖം
  6. ലൂക്ക സിറ്റിസൺ സയൻസ് പ്രൊജക്ട് – കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം
  1. ആന്റി ബയോട്ടിക്കുകൾ നിഷ്ഫലമാകുന്ന കാലം വരുമോ ? – പാനൽ ചർച്ച
  2. ആന്റിബയോട്ടിക് സാക്ഷരതയുടെ ആവശ്യകതയെന്ത് ?
  3. ആന്റിബയോട്ടിക്കുകളും പയറ്റിത്തെളിഞ്ഞ പോരാളികളും
  4. രോഗവും മരുന്നും: വടംവലി മുറുകുമ്പോൾ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post അവരവരുടെ ഭൂപടം
Next post സൂര്യന്റെ ഹൈജമ്പും മുങ്ങാങ്കുഴിയും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 37
Close