Read Time:6 Minute

റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ്(Roscosmos) അല്ലെങ്കിൽ RFSA(Russian Federal Space Agency)യുടെ ചാന്ദ്ര ദൗത്യമായ ലൂണ 25 ചന്ദ്രനിൽ ഇടിച്ചിറക്കി. അന്തരാഷ്ട്ര സമയം 2023 ആഗസ്റ്റ് 11 രാത്രി 11:10 ന് വോസ്റ്റോക്നി കോസ്മോഡ്രോമിൽ(Vostochny Cosmodrome) നിന്ന് സോയുസ് 2. 1b എന്ന റോക്കറ്റ് ഉപയോഗിച്ചാണ് ലൂണ 25 വിക്ഷേപിച്ചത്. ചന്ദ്രനിൽ സുരക്ഷിതമായി ഒരു പേടകം ലാൻഡ് ചെയ്ത ആദ്യത്തെ രാജ്യമായ റഷ്യയുടെ (പഴയ സോവിയറ്റ് യൂണിയന്റെ) 47 വർഷങ്ങൾക്ക് ശേഷമുള്ള ചന്ദ്രപരിവേഷണമായിരുന്നു ഇത്. ഇന്ത്യയുടെ ചന്ദ്രയാൻ-3 ലാൻഡ് ചെയ്യുന്നതിനു മുന്നേ ആഗസ്റ്റ് 21ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ബോഗുസ്ലാവ്സ്കി(Boguslawsky) എന്ന ഗർത്തത്തിൽ ലാൻഡ് ചെയ്തുകൊണ്ട് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ പേടകം എന്ന റെക്കോർഡ് കരസ്ഥമാകാൻ ലൂണ 25 ലക്ഷ്യമിട്ടിരുന്നു. ലൂണ-ഗ്ലോബ് ലാൻഡർ എന്നായിരുന്നു ലൂണ 25ന്റെ ആദ്യത്തെ പേര്‌.

ആഗസ്റ്റ് 19ന് ഭ്രമണപഥമാറ്റത്തിനിടെ ഉണ്ടായ സാങ്കേതിക തകരാറുകൾ കാരണം ലൂണ 25 ചന്ദ്രനിൽ ഇടിച്ചിറങ്ങുകയിയിരുന്നു. ആഗസ്റ്റ് 23ന് ലാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഇസ്രോയുടെ ചന്ദ്രയാൻ 3നെ ലോകം ഉറ്റുനോക്കുകയാണ്.

ലൂണ പ്രോഗ്രാം

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലൂണ്ടായ ശീതയുദ്ധത്തിന്റെ (cold war) ഭാഗമായി 1959ലാണ്‌ ലൂണ പ്രോഗ്രാം ആരംഭിക്കുന്നത്. ചാന്ദ്രപരിവേഷണത്തിലെ ഒട്ടനവധി റെക്കോർഡുകൾ ലൂണ സ്വന്തമാക്കിയിട്ടുണ്ട്.

ലൂണ പ്രോഗ്രാമിൽ ഓർബിറ്റർ (ഭ്രമണപഥത്തിൽ നിന്നുകൊണ്ട് പഠനങ്ങൾ നടത്തുന്ന പേടകങ്ങൾ), ലാൻഡർ, റോവർ, സാമ്പിൾ റിട്ടേൺ (ചന്ദ്രനിലെ മണ്ണും കല്ലും ഒക്കെ ഭൂമിയിലെത്തിക്കാൻ ഉള്ള മിഷൻ) എന്നിങ്ങനെ പലതരത്തിലുള്ള പേടകങ്ങൾ ഉൾപ്പെടുന്നു. ചന്ദ്രന്റെ രാസഘടന, ഗുരുത്വകർഷണം (ഗ്രാവിറ്റി), താപനില, റേഡിയേഷൻ എന്നിവയുമായി ബന്ധപ്പെട്ട് ഒട്ടേറെ പരീക്ഷണങ്ങളും ലുണയുടെ ഭാഗമായി സോവിയറ്റ് യൂണിയൻ നടത്തിയിട്ടുണ്ട്.

ഏകദേശം 45 വിക്ഷേപണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അതിൽ 25 എണ്ണത്തിന് മാത്രമാണ് ഔദ്യഗികമായി ലൂണ എന്ന പേര് കൊടുത്തിട്ടുള്ളത്. വിക്ഷേപണ സമയത്ത് തന്നെ പരാജയപ്പെട്ട പേടകങ്ങൾക്കൊന്നും ലൂണ എന്ന പേര് നൽകിയിട്ടില്ല. 45 വിക്ഷേപങ്ങളിൽ 15 എണ്ണം മാത്രമാണ് വിജയിച്ചിട്ടുള്ളത്.

ലൂണയും റെക്കോർഡുകളും

  • 1959 സെപ്റ്റംബറിൽ വിക്ഷേപിച്ച ലൂണ 2 ചന്ദ്രനിൽ ഇടിച്ചിറങ്ങികൊണ്ട് ചന്ദ്രോപരിതലം സ്പർശിക്കുന്ന ആദ്യപേടകമായി മാറി.
  • അതെ വർഷം ഒക്ടോബറിൽ വിക്ഷേപിച്ച ലൂണ 3 ചന്ദ്രന്റെ ഭൂമിയിൽ നിന്ന് കാണാനാകാത്ത ഭാഗത്തിന്റെ ചിത്രമെടുത്തു.
  • 1966 ഫെബ്രുവരിയിൽ ലൂണ 9 ഭൂമിക്ക് പുറത്ത് മറ്റൊരു ബഹിരാകാശവവസ്തുവിൽ ലാൻഡ് ചെയ്യുന്ന ആദ്യ പേടകമായി മാറി.
  • 1966 മാർച്ചിൽ ലൂണ 10 ചന്ദ്രനെ ആദ്യമായി ഭ്രമണം ചെയ്യുന്ന ആദ്യപേടകമായി മാറി. ലാൻഡ് ചെയ്യുന്നതിനേക്കാൾ കുറച്ച് ഇന്ധനമതിയെങ്കിലും ഓർബിറ്റൽ ഇൻസെർഷനിലെ സങ്കീർണതയാണ് ഇതിനു കാരണം.

അധിക വായനയ്ക്ക്

Happy
Happy
29 %
Sad
Sad
29 %
Excited
Excited
12 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
29 %

Leave a Reply

Previous post ധാബോൽക്കറെ സ്മരിക്കുമ്പോൾ
Next post എലിസബത്ത് ബിക്: ശാസ്ത്രത്തിലെ തട്ടിപ്പുകൾക്ക് എതിരെയുള്ള ഒറ്റയാൾ പോരാട്ടം
Close