വിക്രം ലാന്ററിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്തി

[dropcap]വി[/dropcap]ക്രം ലാന്ററിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്തി. ഓര്‍ബിറ്റര്‍ പകര്‍ത്തിയ തെര്‍മല്‍ ഇമേജ് പരിശോധിച്ചാണ് വിക്രത്തെ കണ്ടെത്തിയത്. എന്നാല്‍ ലാന്ററുമായുള്ള ബന്ധം സ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമം തുടരുന്നു. ക്രാഷ്ലാന്‍ഡിങ് ആണോ സംഭവിച്ചത് എന്നതും വ്യക്തമല്ല.

സെപ്തംബർ 7 ന് പുലർച്ചെ ചന്ദ്രന്റെ പ്രതലത്തിൽ നിന്ന്‌ 2.1 കിലോമീറ്ററിനു മുകളിൽ എത്തിയപ്പോൾ വിക്രം ലാന്ററും ഭൂമിയുമായുള്ള ബന്ധം അപ്രതീക്ഷിതമായി നിലച്ചിരുന്നു. വിക്രം ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ കിട്ടിയ ഡാറ്റയെ വിശകലനം ചെയ്താല്‍ മാത്രമേ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നുള്ള വിവരം ലഭ്യമാവൂ. അതിനുള്ള നിരന്തരശ്രമത്തിലാവും വിദഗ്ധര്‍. അധികം താമസിയാതെ വിവരം ലഭ്യമാവും എന്നു പ്രതീക്ഷിക്കാം.

Leave a Reply