Read Time:3 Minute
സോവിയറ്റ് യൂണിയന്‍ ചരിത്രത്തില്‍ ഇടം നേടിയ ദിവസമാണ് 1957 നവംബര്‍ 3. ബഹിരാകാശത്തെത്തി ആദ്യജീവിയായ ലേയ്ക്ക (laika) എന്ന ശുനകന്റെ് യാത്ര തുടങ്ങുന്നത് അന്നാണ്. ലേയ്ക്ക എന്നെന്നേക്കുമായി ബഹിരാകാശത്തിൽ അപ്രത്യക്ഷനായി. പ്രസ്തുത റോക്കറ്റ് ഭൂമിയിലേക്ക്‌ തിരിച്ചു വരികയുണ്ടായില്ല. പിന്നെയും നിരവധി ശുനകന്മാർ സോവിയറ്റ്‌ ബഹിരാകാശ പരീക്ഷണങ്ങളിൽ പങ്കാളികളായിട്ടുണ്ട്. തെരുവുപട്ടികളെ ആണത്രേ ഈ പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നത്. വളർത്തു പട്ടികളുടെ പരുവപ്പെട്ട ശീലങ്ങൾ പ്രശ്നമുണ്ടാക്കുന്നതായി കണ്ടതായിരുന്നുവത്രേ കാരണം.
ലേയ്ക – റൊമാനിയൻ സ്റ്റാമ്പ് (1959) കടപ്പാട് വിക്കിപീഡിയ
ബഹിരാകാശം പുക്കി മടങ്ങി വന്ന മറ്റു രണ്ടു ശുനകന്മാരെ പറ്റി കൂടി പറയാം. രണ്ടു പേരും പഴയ സോവിയറ്റ്‌ യുനിയൻകാർ.. 1960 ആഗസ്റ്റ് ഇരുപതിനാണ് ബെല്ക്ക, സെല്ക്ക ,(Belka and Strelka ) എന്നീ രണ്ടു ശുന്കന്മാർ  ബഹിരാകാശത്ത് ഒന്ന് കറങ്ങി ആദ്യമായി മടങ്ങി എത്തിയത്. ആഗസ്റ്റ് 19 നാണു അവർ സ്പുട്നിക് – 5 എന്ന ഉപഗ്രഹത്തില് ബഹിരാകാശ യാത്ര ആരംഭിച്ചത്. ഒരു ദിവസം മുഴുവന് ബഹിരാകാശത്ത് വട്ടം ചുറ്റിയ ശേഷം ആഗസ്റ്റ്‌ 20നു റിട്രോ റോക്കറ്റ് വിക്ഷേപിച്ച് അവരെ സുരക്ഷിതരായി തിരികെ എത്തിക്കാന് സോവിയറ്റ്‌ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു.
ഇത് മനുഷ്യന്റെ ബഹിരാകാശ യാത്രയിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പായി കണക്കാക്കപ്പെടുന്നു. ഈ യാത്രയിൽ പട്ടികൾ ഒറ്റയ്ക്കായിരുന്നില്ല. അവയ്ക്ക് കൂട്ടിനു 40 കുഞ്ഞൻ എലികളും 2 വലിയ എലികളും ഒരു മുയലും ഏതാനും ഈച്ചകളും പിന്നെ പലതരം സസ്യങ്ങളും ചില പൂപ്പലുകളും ബഹിരാകാശം വരെ പോയി വന്നു.. ഇവ ഓരോന്നും ബഹിരാകാശത്തിലെ സാഹചര്യങ്ങളോട് എങ്ങിനെ പ്രതികരിക്കുന്നുവെന്ന് നിരീക്ഷിക്കലായിരുന്നു ഉദ്ദേശം..ഒരു ബഹിരാകാശ യാത്രക്ക് ശേഷം ആദ്യമായി ഭൂമിയില് വിജയകരമായി മടങ്ങിയെത്തിയത് ഈ ശുനകരും കൂട്ടാളികളും ആയിരുന്നു.
ബെല്ക്കയും സെല്ക്കയും- ഗ്രാഫിറ്റിയിൽ കടപ്പാട് വിക്കിപീഡിയ
പട്ടികൾക്കു പുറമേ കുരങ്ങുകൾ, ആൾക്കുരങ്ങുകൾ, ആമകൾ, പൂച്ചകൾ, തവളകൾ മുതലായ ജീവികളും പലവട്ടം ബഹിരാകാശ പരീക്ഷണങ്ങളിൽ പങ്കാളികളാവുകയുണ്ടായി. ഇതിന്റെയെല്ലാം തുടർച്ചയായാണ് 1961 ഏപ്രില് 19 നു ചരിത്രം സൃഷ്ടിച്ചു കൊണ്ട് യുറി ഗഗാറിന് ലോകത്തെ ആദ്യ ബഹിരാകാശ സഞ്ചാരിയായി മാറിയതും ഇന്നും മുന്നേറിക്കൊണ്ടിരിക്കുന്ന ബഹിരാകാശ യുഗം ഉദ്ഘാടനം ചെയ്യപ്പെട്ടതും.

കെ.കെ.കൃഷ്ണകുമാർ ലൂക്ക സയൻസെഴുത്തിൽ കണ്ണിചേർന്ന് എഴുതിയത്
Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കൊന്നാലും ചാവാത്ത ജലക്കരടികൾ
Next post കുട്ടിത്തേവാങ്കും കാഴ്ചത്തകരാറും
Close