Read Time:4 Minute
കോളയാട്, കണിച്ചാർ പഞ്ചായത്തുകളിലെ ഉരുൾപൊട്ടൽ – പഠനം

കണ്ണൂർ ജില്ലയിലെ കോളയാട്, കണിച്ചാർ പഞ്ചായത്തുകളിൽ 2022 ആഗസ്‌ത്‌ 1-ാം തീയതിളിലാണ് ഉരുൾപൊട്ടൽ നടന്നത്. പ്രദേശത്തുകാരുടെ ഭീതി അകറ്റാനും ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ സഹായം നൽകുന്നതിനും വേണ്ടിയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല ഈ പഠനം ഏറ്റെടുത്ത് നടത്തിയത്. കോളയാട്, കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ഭൂവിനിയോഗത്തിൽ വന്ന മാറ്റങ്ങൾ പ്രസ്‌തുത പ്രദേശത്തെ സൂക്ഷ്‌മ കാലാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നും അതീവ കാലാവസ്ഥ ദുർബല പ്രദേശം എന്ന നിലയിൽ ഈ പ്രദേശത്തെ ഭൂവിനിയോഗത്തിൽ ഗുണപരമായ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയും ഈ അവസരത്തിൽ ഓർമ്മിക്കേണ്ടതാണ്.

പഠനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഇവയായിരുന്നു

  1. കോളയാട് കണിച്ചാർ ഗ്രാമപഞ്ചായത്തുകളിൽ 2022 ആഗസ്‌ത്‌ 1-ാം തീയതി നടന്ന ഉരുൾപൊട്ടലിന് പ്രേരകമായ ഭൗമശാസ്ത്ര കാരണങ്ങൾ.
  2. ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട സാമൂഹിക സാമ്പത്തിക ആഘാതം വിലയിരുത്തുക.
  3. ഉരുൾപൊട്ടലിന്റെ ഫലമായി ആ പ്രദേശത്തെ ഇക്കോ വ്യൂഹത്തിനുണ്ടായ മാറ്റ ങ്ങൾ മനസ്സിലാക്കുക.
  4. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുക.
  5. കോളയാട്, കണിച്ചാർ പഞ്ചായത്തുകളിൽ കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോ ധിക്കാനുള്ള പ്രവർത്തനപദ്ധതികൾക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങൾ നൽകുക.

കോളയാട്, കണിച്ചാർ പഞ്ചായത്തുകളിലെ ഉരുൾപൊട്ടൽ – പഠനം

ഭൗമശാസ്ത്ര കാരണങ്ങൾ, സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ പഠന റിപ്പോർട്ട് 2022

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖല

അനുബന്ധ വായനയ്ക്ക്

ഉരുൾപൊട്ടൽ – പ്രയോഗവും സിദ്ധാന്തവും – ഡോ.കെ.ശ്രീകുമാർ – LUCA TALK

കേരളത്തിന്റെ പാരിസ്ഥിതിക സുരക്ഷയ്ക്ക് വലിയ ഭീഷണിയായി ആവർത്തിക്കുന്ന ഉരുൾപൊട്ടലുകൾ മാറിക്കഴിഞ്ഞിരിക്കുന്നു. ഉരുൾപ്പൊട്ടലിന്റെ കാരണങ്ങൾ, ഭൂമിശാസ്ത്രപഠനങ്ങളുടെ ആവശ്യകത എന്നിവയിലൂന്നി ജിയോളജിസ്റ്റും പാലക്കാട് IRTCയുടെ മുൻ ഡയറക്ടറുമായ ഡോ. എസ്.ശ്രീകുമാർ ഉരുൾപ്പൊട്ടൽ – സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തിൽ LUCA TALK ൽ സംസാരിക്കുന്നു. വീഡിയോ കാണാം

അനുബന്ധ ലൂക്ക ലേഖനങ്ങൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പഠനങ്ങൾ

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലോകവ്യാപകമായ ക്രൗഡ്സ്ട്രൈക്ക് ഔട്ടേജ്
Next post ഡിജിറ്റൽ ശൃംഖലാ മുതലാളിത്തം
Close