Read Time:5 Minute

2020 രസതന്ത്ര നൊബേൽ ജേതാവായ ജെന്നിഫർ ഡൗഡ്‌നയ്ക്ക് പ്രഥമ കിംബർലി പുരസ്കാരം നൽകും. നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റി ഫെയ്ൻബെർഗ് സ്‌കൂൾ ഓഫ് മെഡിസിനും (Northwestern University Feinberg School of Medicine) സിംപ്‌സൺ ക്വറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എപ്പിജെനെറ്റിക്‌സും (Simpson Querrey Institute for Epigenetics ) ഉം ചേർന്നാണ് കിംബർലി പുരസ്കാരം (Kimberly Prize) നൽകുന്നത്.

CRISPR/Cas9 സിസ്റ്റങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് തന്മാത്രാതല ഉൾക്കാഴ്ച നൽകിയ കണ്ടെത്തലുകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം സമ്മാനിക്കുന്നത്. ബയോകെമിക്കൽ ഗവേഷണരംഗത്ത് മികച്ച സംഭാവനകൾ നൽകുന്ന ശാസ്ത്രജ്ഞർക്കാണ് ഈ പുരസ്കാരം സമ്മാനിക്കുക. സമ്മാനത്തുകയായ $250,000 (ഏകദേശം 2,02,20,875 രൂപ ) വർഷം തോറും നൽകും.

ബെർക്ക്‌ലിയിലെ (Berkeley) കാലിഫോർണിയ സർവകലാശാലയിലെ (University of California) മോളിക്യുലാർ കെമിസ്ട്രി, സെൽ ബയോളജി വകുപ്പുകളിലെ പ്രൊഫസറാണ് ഡൗഡ്‌ന. ഒരു ജനിതക-എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ എന്ന നിലയിൽ CRISPR-Cas9 സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതിന്  ജെന്നിഫർ ഡൗഡ്നയും ഇമ്മാനുവേൽ ചാർപെന്റിയറും (Emmanuelle Charpentier)  ചേർന്ന് 2020 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയിരുന്നു.  ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചതിനൊപ്പം, ജീൻ എഡിറ്റിംഗ് സംബന്ധിച്ച നൈതിക ചർച്ചകൾക്ക് നേതൃത്വം നൽകുകയും, CRISPR സാങ്കേതികവിദ്യയുടെ സുരക്ഷിതമായ ഉപയോഗത്തെ ചുറ്റിപ്പറ്റിയുള്ള നയങ്ങൾ വികസിപ്പിക്കുന്നതിലും ജെന്നിഫർ ഡൌഡ്ന സംഭാവനകൾ വലുതാണ്. നൊബേൽ സമ്മാനത്തിനുപുറമെ നാനോ സയൻസിൽ കാവ്ലി സമ്മാനം; BBVA ഫൗണ്ടേഷൻ ഫ്രോണ്ടിയേഴ്സ് ഓഫ് നോളജ് അവാർഡ് ഇൻ ബയോമെഡിസിൻ; ജപ്പാൻ സമ്മാനം; വാറൻ ആൽപർട്ട് ഫൗണ്ടേഷൻ സമ്മാനം; ബയോമെഡിക്കൽ സയൻസസിലെ ലൂറി സമ്മാനം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഡൗഡ്നയ്ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. അവാർഡ് സ്വീകരിച്ചു കൊണ്ട് ജെന്നിഫർ ഡൗഡ്ന വരുന്ന വസന്തകാലത്ത്(spring season) ചിക്കാഗോയിലെ (Chicago) ഫെയിൻബെർഗ് കാമ്പസിൽ (Feinberg campus) പൊതു പ്രഭാഷണം നടത്തും.


അധികവായനയ്ക്ക്

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലോക ബഹിരാകാശ വാരാചരണം 4 മുതൽ ; വിദ്യാർഥികൾക്ക് മത്സരങ്ങൾ, രജിസ്‌ട്രേഷൻ തുടങ്ങി
Next post ആൻഡ്രോമിഡ ഗാലക്സി – അസ്ട്രോ ഫോട്ടോഗ്രഫി
Close