Read Time:1 Minute

ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി ISRO വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ നാലുമുതൽ 10 വരെയാണ്‌ വാരാചരണം. തിരുവനന്തപുരം VSSC, LPSC IISU എന്നിവയുടെ നേതൃത്വത്തിലാണ്‌ പരിപാടികൾ. മത്സരങ്ങൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.

ബഹിരാകാശവും സുസ്ഥിരതയും എന്നതാണ്‌ വാരാചരണത്തിന്റെ സന്ദേശം. ഹൈസ്‌കൂൾ, പ്ലസ്‌ടു, കോളജ്‌ വിദ്യാർഥികൾക്കായി ബഹിരാകാശനിലയ രൂപകൽപ്പനയാണ്‌ മത്സരങ്ങളിൽ പ്രധാനം. ഓൺലൈനിൽ 30 വരെ രജിസ്റ്റർ ചെയ്യാം. ഓർബിറ്റ്‌ സ്‌പേയ്‌സ്‌ സ്‌റ്റേഷൻ ചലഞ്ച്‌ എന്നപേരിലുള്ള മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളുണ്ടാകും. ഒക്‌ടോബർ നാലിനകംപ്രോജക്ട്‌ സമർപ്പിക്കണം. ഫോൺ: 8547590017.

ചിത്രരചനാമത്സരം മൂന്നു ഘട്ടത്തിലാണ്‌ നടക്കുക. ഒക്ടോബർ ഒന്നിന്‌ ഓൺലൈനിൽ ആദ്യ മത്സരം. സെമി ഫൈനലും മെഗാ ഫൈനലും ഒമ്പതിന്‌ തിരുവനന്തപുരം വിഎസ്‌എസ്‌സിയിൽ നടക്കും. ഈമാസം 27 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.

ആസ്‌ട്രോ ഫോട്ടോഗ്രഫി മത്സരത്തിന്‌ 26നു മുമ്പ്‌ രജിസ്റ്റർ ചെയ്യണം. വിദ്യാർഥികൾ അല്ലാത്തവർക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്‌. ലഘു വീഡിയോ ചിത്രമത്സരം, ശാസ്‌ത്രജ്ഞരുമായി സംവാദം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്‌.

വിവരങ്ങൾക്ക്‌: https://www.vssc.gov.in, ഇ മെയിൽ: [email protected], ഫോൺ: 0471- 2564256.

Happy
Happy
51 %
Sad
Sad
11 %
Excited
Excited
34 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
4 %

Leave a Reply

Previous post വേണം, ബഹിരാകാശത്ത് കർശന നിയമങ്ങൾ
Next post പ്രഥമ കിംബർലി പുരസ്കാരം ജെന്നിഫർ ഡൗഡ്നയ്ക്ക്
Close