Read Time:1 Minute
കേരളശ്രീ പുരസ്‌കാരം എം പി പരമശ്വരന് ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ സമ്മാനിക്കുന്നു.

പ്രഥമ കേരളശ്രീ പുരസ്കാരം കേരളത്തിലെ ജനകീയ ശാസ്‌ത്ര പ്രസ്ഥാനത്തിന്റെ തുടക്കക്കാരിലൊരാളും വൈജ്ഞാനിക സാഹിത്യകാരനുമായ എം പി പരമേശ്വരന് സമ്മാനിച്ചു. കോട്ടപ്പുറത്തെ വീട്ടിലെത്തി കലക്ടർ വി ആർ കൃഷ്ണതേജ പുരസ്‌കാരം സമ്മാനിച്ചു. സംസ്ഥാനത്തെ പരമോന്നത പുരസ്കാരങ്ങളിലൊന്നാണ്‌ കേരളശ്രീ. തൃശൂർ തഹസിൽദാർ ടി ജയശ്രീ കലക്ടർക്കൊപ്പമുണ്ടായി. പരമേശ്വരന്റെ ഭാര്യ ഭവാനി പരമേശ്വരനും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ മാർച്ചിൽ രാജ് ഭവനിൽ നടന്ന ചടങ്ങിൽ അനാരോഗ്യത്തെത്തുടർന്ന് എം പി പരമേശ്വരന്‌ പങ്കെടുക്കാനായിരുന്നില്ല.

കേരളത്തിൽ ശാസ്ത്രാവബോധം രൂപപ്പെടുത്തിയ ശാസ്ത്ര സാംസ്കാരിക പ്രവർത്തകനാണ് എം പി പരമേശ്വരൻ. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ തുടക്കക്കാരിലാരാളാണ്‌. ഓൾ ഇന്ത്യ പീപ്പിൾസ്‌ സയൻസ്‌ നെറ്റ്‌വർക്ക്‌ (എഐപിഎസ്‌എൻ) പ്രവർത്തനങ്ങൾ സജീവമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പി എച്ച് ഡി നേടി. 1957 മുതൽ 1975 വരെ ഭാഭാ ആറ്റോമിക്‌ റിസർച്ച്‌ സെന്ററിൽ ശാസ്ത്രജ്ഞനായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി അമ്പതിലേറെ പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്.


Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സൃഷ്ടിവാദം എന്ന കപടശാസ്ത്രം
Next post ജയിൻ മർസെറ്റ് എന്ന ശാസ്ത്രപ്രതിഭ
Close