Read Time:1 Minute
ജൂനോ പേടകം ജൂണ്‍ 7ന് വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമേഡിന് അരികില്‍ക്കൂടി കടന്നുപോകും. 1038 കിലോമീറ്റര്‍ അരികിലൂടെയാവും ഈ ഫ്ലൈബൈ! ഗ്രഹമായ ബുധനെക്കാളും വലിപ്പമുണ്ട് സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമേഡിന്. സ്വന്തമായി കാന്തികമണ്ഡലമുള്ള ഏക ഉപഗ്രഹം എന്ന ഖ്യാതിയും ഗാനിമേഡിനു സ്വന്തം. ഗാനിമേഡിന്റെ ഉപരിതല സവിശേഷതകളും അന്തരീക്ഷസവിശേഷതകളും കാന്തികമണ്ഡലത്തിന്റെ പ്രത്യേകതകളും ഒക്കെ ജൂനോ പഠനവിധേയമാക്കും. മനോഹരങ്ങളായ ചിത്രങ്ങളും പേടകത്തിലെ ജൂനോകാം പകര്‍ത്തും.
