ലൂക്ക പുതുവർഷ സമ്മാനമായി തയ്യാറാക്കിയ ശാസ്ത്രകലണ്ടറിന്റെ ഓൺലൈൻ പതിപ്പ് 

Celebrating Women in Science എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ ഛായാചിത്രങ്ങളും, പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോകളും കലണ്ടറിൽ ലഭ്യമാണ്.

ഇന്ററാക്ടീവ് പി.ഡി.എഫ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Week of Jul 14th

  • ഹെന്റിക് ലോറൻസ് -ജനനം 1853

    ഹെന്റിക് ലോറൻസ് -ജനനം 1853

    All day
    July 18, 2025

    ഡച്ച് ഭൗതികശാസ്ത്രജ്ഞനായ ഹെൻഡ്രിക്ക് ആൻടൂൺ ലോറൻസിന്റെ ജന്മദിനം . സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും പീറ്റർ സീമാനുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലോറൻസ് പങ്കുവെച്ചു.(കാന്തികക്ഷേത്രത്തിന്റെ സാന്നിദ്ധ്യത്തിൽ സ്പെക്ട്രൽ രേഖകൾ വിവിധ ഘടകങ്ങളായി പിരിയുന്ന പ്രതിഭാസമാണ്‌ സീമാൻ പ്രഭാവം)

     

  • ജയന്ത് നർലിക്കർ - ജന്മദിനം

    ജയന്ത് നർലിക്കർ - ജന്മദിനം

    All day
    July 19, 2025

    പ്രശസ്ത ഇന്ത്യൻ പ്രപഞ്ചശാസ്ത്രജ്ഞനും, ജ്യോതിർഭൗതികശാസ്ത്രജ്ഞനുമാണ് ജയന്ത് വിഷ്ണു നാർലിക്കർ (ജനനം:1938,ജൂലൈ 19).ഫ്രെഡ് ഹോയ്ൽ നൊപ്പം മറ്റൊരു പ്രപഞ്ചമാതൃകയായ സ്ഥിരസ്ഥിതി സിദ്ധാന്തത്തിന് അദ്ദേഹം ഗണ്യമായ സംഭാവന നൽകി. പത്മഭൂഷൺ,പത്മവിഭൂഷൺ, മഹാരാഷ്ട്ര ഭൂഷൺ ബഹുമതികൾ സമ്മാനിതനായിട്ടുണ്ട്. നിരവധി ശാസ്ത്രസാഹിത്യ കൃതികളും അദ്ദേഹം എഴുതിയിട്ടുണ്ട്.

    നാർലിക്കർ പ്രപഞ്ചഘടനാശാസ്‌ത്രത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് ലോകത്തു അറിയപ്പെടുന്നത്. പ്രത്യേകിച്ചും; മഹാസ്ഫോടനസിദ്ധാന്തത്തിനു ബദലായി കൊണ്ടുവന്ന മാതൃകകളുടെ പേരിൽ.1994-1997ൽ അദ്ദേഹം,അന്താരാഷ്ട്രീയ ജ്യോതിശാസ്ത്ര യൂണിയന്റെ കീഴിലുള്ള കോസ്മോളജി കമ്മീഷന്റെ പ്രസിഡന്റ് ആയിരുന്നു.ക്വാണ്ടം കോസ്മോളജി, മാഷ്സ് സിദ്ധാന്തം എന്നീ മേഖലകളിൽ അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്.

    1999-2003ൽ നാർലിക്കർ,41 കി.മീ ഉയരത്തിലുള്ള സൂക്ഷ്മജീവികളടങ്ങിയ വായുവിന്റെ സാമ്പിൾ എടുത്ത് പരീക്ഷണവിധേയമാക്കുന്ന പ്രഥമ പ്രോജെൿറ്റ് ഡിസൈൻ ചെയ്യാനായി ഒരു അന്താരാഷ്ട്ര റ്റീമിനെ നയിച്ചു.അങ്ങനെ ശേഖരിച്ച സാമ്പിളുകൾ ജീവശാസ്ത്രപരമായി പരിശോധിച്ചതിൽ നിന്നും അവിടെ ജീവനുള്ള ബാക്ടീരിയാ പോലുള്ള ജീവികളുടെ സാന്നിധ്യം കണ്ടെത്തി.ഇതു സൂക്ഷ്മജീവികൾ പുറത്തുനിന്നും ഭൂമിയിലേയ്ക്കു പതിച്ച് ഭൂമിയിൽ ജീവനു കാരണമായതാവാം എന്ന സങ്കൽപ്പനത്തിനു ബലം നൽകുന്നു.[കൂടുതൽ തെളിവ് ഇവിടെ ആവശ്യമുണ്ട്]

    നാർലിക്കറെ സയൻസ് ഗണിതം എന്നീ മേഖലകളിലെ പാഠപുസ്തകങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ഉപദേശക ഗ്രൂപ്പിന്റെ അദ്ധ്യക്ഷനായി നിയമിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്ക സ്കൂളുകളിലും ഉപയോഗിക്കുന്ന എൻ.സി.ഈ.ആർ.ടി പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര ഗണിത പുസ്തകങ്ങൾ ഈ സമിതിയാണ് വികസിപ്പിക്കുന്നത്.

  • ഗ്രിഗർ മെൻഡൽ - ജന്മദിനം - 1822

    ഗ്രിഗർ മെൻഡൽ - ജന്മദിനം - 1822

    All day
    July 20, 2025

    ഇന്നത്തെ ജനിതക ശാസ്ത്രജ്ഞരെ സഹായിക്കാൻ ആധുനിക സാങ്കേതിക വിദ്യയും ഉപകരണങ്ങളുമുണ്ട്. പക്ഷേ, ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്ന് ഇന്ന് നാം വിളിക്കുന്ന ഗ്രിഗർ മെൻഡലിന് ഈ സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത പരീക്ഷണങ്ങൾ, അസാമാന്യമായ ക്ഷമ ഇവയായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
67 %
Surprise
Surprise
33 %

One thought on “ലൂക്ക ഇന്ററാക്ടീവ് കലണ്ടർ 2022

  1. ജനവരിയിലെ 2 പ്രധാനപ്പെട്ട ദിനങ്ങൾ UNESCO പ്രഖ്യാപിച്ചത് വന്നിട്ടില്ല. ദയവായി ചേർക്കുക.
    ജനുവരി 14 യുക്തിചിന്താ ദിനാചരണമാണ്.
    ജനുവരി 24 വിദ്യാഭ്യാസ ദിനാചരണമാണ്

Leave a Reply

Previous post ന്യൂട്ടന്റെ നൂറ്റാണ്ട് -അവതരണം കാണാം
Next post ഐസക് ന്യൂട്ടണും പ്രിൻസിപ്പിയ മാത്തമാറ്റിക്കയും
Close