Read Time:3 Minute

അന്താരാഷ്ട്ര ചാന്ദ്രനിരീക്ഷണ രാവ്
ലോകത്തെമ്പാടുമുള്ള ചാന്ദ്രപ്രേമികൾക്ക് ഒത്തുചേർന്ന് ചന്ദ്രനിരീക്ഷണം നടത്തുന്നതിനുള്ള ദിനമാണ് (International Observe the Moon Night) ഈ വർഷത്തെ ഒക്ടോബർ 21 ശനി. ചന്ദ്രനെ കുറിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനും മനുഷ്യരാശിക്ക് ചന്ദ്രനുമായി ചരിത്രപരമായും സാംസ്കാരികമായുമുള്ള ബന്ധം മനസ്സിലാക്കാനുമുള്ള അവസരമാണ് അന്താരാഷ്ട്ര ചാന്ദ്രനിരീക്ഷണ രാവ്.

കേരളത്തിൽ തുലാവർഷരാത്രികളാണ് ഈ സമയത്ത് എന്നതിനാൽൽ രാത്രി മുഴുവൻ മേഘാവൃതമായിരിക്കാനാണ് സാധ്യത. എങ്കിലും ഏതെങ്കിലും പ്രദേശത്ത് സാധ്യതയുണ്ടെങ്കിൽ നിരീക്ഷണമാകാം. ചന്ദ്രനെ പറ്റി കൂടുതലറിയാനുള്ള ക്ലാസ്സുകൾ, പ്രദർശനങ്ങൾ, രചനാ മത്സരങ്ങൾ, തത്സമയ സംപ്രേക്ഷണങ്ങൾ എന്നിവയും സാധ്യമാകുന്നതാണ്.
