ഇന്ത്യൻ സർക്കിൾ മെത്തേഡ്

ഇത് ദിക്കുകൾ കൃത്യമായി കണ്ടെത്താനായി പണ്ടു മുതൽ ഇന്ത്യയിൽ ഉപയോഗിച്ചു വന്നിരുന്ന ഒരു രീതിയാണ്. ഏകദേശം 1500 വർഷം മുമ്പ് രചിക്കപ്പെട്ടു എന്നു കരുതുന്ന ജ്യോതിശ്ശാസ്ത്ര പുസ്തകമായ സൂര്യ സിദ്ധാന്തത്തിൽ വിവരിക്കുന്ന രീതി ഇപ്രകാരമാണ്. രാവിലെ മുതൽവൈകുന്നേരം വരെ സൂര്യപ്രകാശം നേരിട്ടു പതിക്കുന്ന നിരപ്പായ ഒരു സ്ഥലം കണ്ടെത്തുക. അവിടെ കൃത്യം ലംബമായി ഒരു കുറ്റി(gnomon) ഉറപ്പിക്കുക. അതു കേന്ദ്രമാക്കി കുറ്റിയുടെ ഉയരത്തിന്റെയും അത്ര വ്യാസാർദ്ധമുള്ള (radius) ഒരു വൃത്തം തിരശ്ചീനമായ തറയിൽ വരക്കുക. ഇനി നിഴൽ ശ്രദ്ധിക്കുക. നിഴലിന്റെ നീളം രാവിലെ കൂടുതലായിരിക്കും. പിന്നീട് ഉച്ചയാകുന്നതോടെ കുറയും. ഉച്ച കഴിഞ്ഞ് നിഴലിന്റെ നീളം കൂടിക്കൊണ്ടിരിക്കും. ഇതിനിടയിൽ രാവിലെയും വൈകുന്നേരവുമായി രണ്ടു പ്രാവശ്യം നിഴലിന്റെ അഗ്രം വൃത്ത പരിധിയെ തൊടും. ആ ബിന്ദുക്കൾ അടയാളപ്പെടുത്തുക. അവയിലൂടെ കടന്നു പോകുന്ന ഒരു രേഖ വരച്ചാൽ അത് കിഴക്കു-പടിഞ്ഞാറു ദിശയെ സൂചിപ്പിക്കും. ഇതിനു ലംബമായി മറ്റൊരു വര രേഖ വരച്ചാൽ അത് തെക്കു-വടക്കുദിശയേയുംസൂചിപ്പിക്കും.

Leave a Reply