Read Time:19 Minute

[author image=”http://luca.co.in/wp-content/uploads/2015/04/ranjith.jpg” ]രണ്‍ജിത്ത് സജീവ്
www.smashingweb.info[/author]

നെറ്റ് നിഷ്പക്ഷത രാജ്യത്ത് ചൂടേറിയ ചര്‍ച്ചയായിരിക്കുന്നു. പലരാജ്യങ്ങളും ജനരോഷം ഭയന്ന് മാറ്റിവെച്ച നെറ്റ് വിവേചനം എന്ന, ഉപയോക്താക്കളെ പിഴിയല്‍ പരിപാടി, ഇന്ത്യയില്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ച് നടക്കുകയാണ്.     

netneutralityകമ്പ്യൂട്ടറുകളെത്തമ്മില്‍ ബന്ധിപ്പിക്കുന്ന ശൃംഖലകളില്‍ (network) നിന്നാണ് ഇന്റർനെറ്റ് രൂപമെടുത്തത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി,  ചില കമ്പ്യൂട്ടര്‍  തമ്മിലുള്ള ബന്ധങ്ങള്‍ എന്നതിനേക്കാളുപരി  ഇന്റര്‍നെറ്റ് ലോകമാകമാനം വ്യാപിക്കുകയും ലോകജനതയുടെ എറ്റവും വലിയ ആശയവിനിമയ മാധ്യമമായി മാറുകയും ചെയ്തു. ലോകത്തിലെ സമസ്ത മേഖലകളിലും വിവരകൈമാറ്റ ഉപാധിയായി ഇന്റര്‍നെറ്റ് മാറി എന്നുപറയാം.  അപ്പോഴും അതിന്റെ അടിസ്ഥാന സ്വഭാവം – അതായത് അതുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളുമായി യാതൊരു വിവേചനവുമില്ലാതെ വിവരങ്ങള്‍ പങ്കുവയ്ക്കുക എന്ന സ്വഭാവം – യാതൊരു വ്യത്യാസവും കൂടാതെ നിലനിന്നുപോന്നു.

എന്നാല്‍ ലോകത്തിന്റെ ചിലയിടങ്ങളില്‍ കൂടുതല്‍ വ്യാപകവും ഗുണനിലവാരമുള്ളതുമായ ശൃംഖലകള്‍ ലഭ്യമായപ്പോള്‍ അവിടെയെല്ലാം വേഗത്തില്‍ ഡാറ്റ ലഭ്യമാവുകയും വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാവുകയും ചെയ്തു. ഇങ്ങനെ കമ്പികളിലൂടെയും കമ്പിയില്ലാതെയും ഇന്റര്‍നെറ്റ് ശൃംഖലയുമായി നിങ്ങള്‍ക്ക് ബന്ധമൊരുക്കിത്തരുന്ന സംവിധാനമാണ് ഇന്റർനെറ്റ് സേവനദാതാവ്.  ബി.എസ്.എന്‍.എല്‍ തുടങ്ങിയുള്ള ടെലികോം സേവനദാതാക്കള്‍ക്കൊപ്പം എഷ്യാനെറ്റ് പോലുള്ള കേബിള്‍ ടി.വി ശൃംഖലകളും ഇന്റര്‍നെറ്റ് സേവനദാതാക്കളായി പ്രവര്‍ക്കിക്കുന്നുണ്ട്.  ഈ സേവനദാതാവ് നിങ്ങള്‍ക്കുവേണ്ട ബാന്‍ഡ്‍വിഡത്തിലുള്ള ഡാറ്റ നല്‍കുന്നു. ബാന്‍ഡ്‌വിഡ്ത്ത് എന്നത് വേഗതയെ സൂചിപ്പിക്കുന്നു. 2Mbps or 8 Mbps or 512 Kbps എന്നിങ്ങനെ. 2G, 3G വ്യത്യാസങ്ങള്‍ ഇതില്‍ വരും. ഇതും ഒരു തരം നെറ്റ് വിവേചനമാണ്. ഈ ബാന്‍ഡ്‍വിഡ്ത് / ഡാറ്റ ഉപയോഗത്തിനു ആ സേവനദാതാവിന് ഉപയോക്താവായ നിങ്ങള്‍ പണം നല്‍കുന്നു. ഇങ്ങനെ ലഭിക്കുന്ന ഇന്റര്‍നെറ്റ് ബന്ധം ഉപയോഗിച്ച് നിങ്ങള്‍ വിവിധ വൈബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയും വിവിധ ഇന്റര്‍നെറ്റ് സേവനങ്ങള്‍ (വാട്സാപ്പ്, ഫേസ്ബുക്ക്, ജിമെയില്‍, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയവ) ഉപയോഗിക്കുകയും ചെയ്യുന്നു.

[box type=”info” ]സ്മാര്‍ട്ട് ഫോണുകളിലെ വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ സന്ദേശമയയ്കുാനുള്ള ആപ്ലിക്കേഷനുകളും ഇന്റര്‍നെറ്റ് ഫോണിംഗിന്റെ ഭാഗമായ സ്കൈപ്പ്, ഗൂഗിള്‍ ഹാങ്ങൗട്ട്, വാട്സാപ് കോള്‍ തുടങ്ങിയവയും തങ്ങളുടെ വരുമാനത്തില്‍ വലിയ നഷ്ടമുണ്ടാക്കുന്നുവെന്നാണ് ടെലികോം സേവന ദാതാക്കളുടെ പരാതി. ഇതോടൊപ്പം ജനപ്രിയ വെബ്സൈറ്റുകളായ ഫേസ്ബുക്ക്, ട്വീറ്റര്‍, യൂടൂബ് തുടങ്ങിയവയോട് ആളുകളുടെ ആസക്തി ചൂഷണം ചെയ്യാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. [/box]

സ്മാര്‍ട്ട്ഫോണുകളുടെ ആവിര്‍ഭാവത്തിനു ശേഷം ഫോണുകളില്‍ ഇന്റര്‍നെറ്റ്  വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങി. ഇന്റര്‍നെറ്റ് അധിഷ്ഠിതമായ അനേകം സേവനങ്ങളും ആപ്ലിക്കേഷനുകളും സ്മാര്‍ട്ട്ഫോണുകളില്‍ ലഭ്യമായി. വാട്സാപ്പ് പോലുള്ള ഗ്രൂപ്പ് സന്ദേശ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റിലൂടെ അനേകം പേര്‍ക്ക് ഒരേസമയം സന്ദേശങ്ങള്‍ എളുപ്പത്തില്‍ കൈമാറാന്‍ കഴിയുന്നു. വാട്സാപ്പ്പോലുള്ള സന്ദേശ ആപ്ലിക്കേഷനുകളുടെ വ്യാപകമായ ഉപയോഗം എസ്. എം. എസ്. സന്ദേശങ്ങളുടെ എണ്ണത്തില്‍ വ്യാപകമായ കുറവ് വരുത്തി എന്നാണ് ടെലികോം സേവനദാതാക്കള്‍ പറയുന്നത്.  ഇതിന് പുറമേ, സ്കൈപ്പ്, ഗൂഗിള്‍ ഹാങ്ങൗട്ട്, വാട്സാപ്പ് കോള്‍ തുടങ്ങിയ ഇന്റര്‍നെറ്റ് ഫോണ്‍വിളികളും ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. ഇതോടെ തങ്ങള്‍ക്ക് വമ്പിച്ച നഷ്ടമുണ്ടാകുകയാണെന്നും  കാര്യങ്ങള്‍ കുഴപ്പത്തിലേക്ക് നീങ്ങുകയാണെന്നും ടെലികോം സേവനദാതാക്കള്‍ പരാതിപ്പെട്ടു തുടങ്ങിയത്.

നെറ്റ് ന്യൂട്രാലിറ്റി അഥവാ ഇന്റര്‍നെറ്റ് നിക്ഷ്പക്ഷത

ലോകത്തിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ഒരേപോലെയാണ് ഇന്റര്‍നെറ്റ് ലഭ്യമായിക്കൊണ്ടിരുന്നത്. അതായത് ഇന്റര്‍നെറ്റില്‍ പൊതുവായി ലഭ്യമായിട്ടുള്ള എല്ലാ വെബ്സൈറ്റുകളും സേവനങ്ങളും ആപ്ലിക്കേഷനുകളും ലോകത്തില്‍ എല്ലാവര്‍ക്കും തുല്യമായാണ് ലഭ്യമായിട്ടുള്ളത്. ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റിന്റെ ഡാറ്റക്ക് അല്ലെങ്കില്‍ ബാന്റ്‍വിഡ്ത്തിനാണ് പണം നല്‍കുന്നത്. അതുവഴി നടക്കുന്ന എല്ലാതരം ഇന്റര്‍നെറ്റ് ഉപയോഗവും തുല്യമായിട്ടാണ് സേവനദാതാക്കള്‍ കണക്കാക്കുന്നത്. ചില സേവനങ്ങള്‍ മാത്രം സൗജന്യവും ചിലവക്ക് കൂടുതല്‍ പണം ഈടാക്കണം എന്നിങ്ങനെയുള്ള പക്ഷാഭേദം നിലവിലില്ല. ഇതാണ് നെറ്റ് ന്യൂട്രാലിറ്റി അഥവാ ഇന്റര്‍നെറ്റ് നിക്ഷ്പക്ഷത.

ചുരുക്കിപ്പറഞ്ഞാല്‍ ഫേസ്ബുക്കിന് ഇത്രരൂപ, ഗൂഗിളിന് ഇത്രരൂപ, യൂട്യൂബ് വീഡിയോക്ക് ഇത്രരൂപ, വാട്സാപ്പിന് ഇത്രരൂപ എന്നരീതിയിലല്ല ഉപയോക്താവില്‍ നിന്നും സേവന ദാതാവ് പണം ഇടാക്കിയിരുന്നത്. “ഇത്ര സ്പീഡില്‍  ഇത്ര ജിബി ഇന്റര്‍നെറ്റ് ഉപയോഗച്ചതിന് ആകെ ഇത്രരൂപ” എന്ന നിലയിലാണ് സേവനദാതാക്കള്‍ പണം ഈടാക്കിക്കൊണ്ടിരിക്കുന്നത്.

Save the Internet_3
നെറ്റ് വിവേചനം അനുവദിച്ചാല്‍ – കടപ്പാട് http://www.scoopwhoop.com

സ്കൈപ്പ്, വാട്സാപ്പ്, ഹാങ്ങൗട്ട് മുതലായ സംവിധാനങ്ങള്‍ തങ്ങളുടെ വരുമാനത്തില്‍ വലിയതോതിലുള്ള കുറവ് സൃഷ്ടിക്കുന്നു എന്നതാണ് ടെലികോം സേവനദാതാക്കള്‍ വാദിക്കുന്നത്. സ്മാര്‍ട്ട്ഫോണുകളും മൊബൈല്‍ ഇന്റര്‍നെറ്റും വ്യാപകമായതോടെ കൂടുതല്‍ ഉപഭോക്താക്കള്‍ ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇതിന് അധിക തുക ഈടാക്കണമെന്നാണ്  ടെലികോം സേവനദാതാക്കള്‍ ആവശ്യപ്പെടുന്നത്. എയര്‍ടെല്‍ റിലയന്‍സ്‌ പോലുള്ള കമ്പനികള്‍ ഇത്തരം പ്രത്യേക നിരക്കുകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.എയര്‍ടെല്‍ സീറോ, ഇന്റര്‍നെറ്റ്.ഓര്‍ഗ്, ഡോകോമോയുടെ ഫ്രീ വാട്സാപ്പ് എന്നിങ്ങനെയുള്ള ചില ആദ്യശ്രമങ്ങള്‍ ടെലികോം കമ്പനികള്‍ തുടങ്ങിക്കഴിഞ്ഞു.  ഇതുകൂടാതെ ഫേസ്ബുക്ക് പ്ലാന്‍, വാട്സാപ്പ് പ്ലാന്‍, സോഷ്യല്‍ മീഡിയ പ്ലാന്‍ തുടങ്ങിയ ഏര്‍പ്പാടുകളും ചില സേവനദാതാക്കള്‍ മുന്നോട്ടുവെയ്കുന്നുണ്ട്. ഇവയെല്ലാം നെറ്റ് നിഷ്പക്ഷത എന്ന സങ്കല്‍പ്പത്തിന് എതിരാണ്. ചില വെബ്സൈറ്റുകളുടെ സന്ദര്‍ശനം സൗജന്യമാണ് മറ്റുള്ളവ അങ്ങനെയല്ല എന്ന വിവേചനമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

ഇത്തരത്തില്‍ ചില കമ്പനികള്‍ ഒരുക്കുന്ന സൗജന്യ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തങ്ങളുടെ വരുമാനത്തെ സാരമായി ബാധിക്കുന്നു എന്ന കാരണം പറഞ്ഞ് ടെലികോം കമ്പനികള്‍ ഇപ്പോള്‍ ട്രായിയെ (TRAI) സമീപിച്ചുകഴിഞ്ഞു.  അവരുടെ ലോബിയിങ്ങിനു വഴങ്ങിയ ട്രായ് പുതിയ നിയമം കൊണ്ട് വരാന്‍, പൊതു അഭിപ്രായം സ്വരൂപിക്കാനായി ഒരു വോട്ടെടുപ്പ് തുടങ്ങിയിരിക്കുകയാണ്. 2015 മാര്‍ച്ച്  29 മുതല്‍ ഏപ്രില്‍ 24 വരെയാണ് ഇതിനായി അനുവദിക്കപ്പെട്ടിട്ടുള്ള സമയം.  Consultation Paper on Regulatory Framework for Over-the-top (OTT) services എന്ന പേരിലാണ് ട്രായ് ഇതിനുള്ള ശ്രമം തുടങ്ങിയിട്ടുള്ളത്. പൊതുജനാഭിപ്രായം രൂപീകരിക്കുക എന്ന കടമ്പ ഏതുവിധേനയും കടന്ന് പതുക്കെ ഇന്റര്‍നെറ്റില്‍ പിടിമുറുക്കുന്നതിനുള്ള നിയമം നടപ്പിലാക്കാനാണ് ട്രായ് യുടെ പരിപാടി.

yourstory-Flipkart-Net-Neutrality
നെറ്റ് ന്യൂട്രാലിറ്റിയെ പിന്തുണച്ചുകൊണ്ട് എയര്‍ടെല്‍ സീറോയെ പുറത്താക്കുന്ന നടപടി പ്രമുഖ ഓണ്‍ലൈന്‍ കച്ചവട പോര്‍ട്ടലായ ഫ്ലിപ്കാര്‍ട്ട് സ്വീകരിക്കുകയുണ്ടായി. അവരുടെ വിശദീകരണക്കുറിപ്പിന്റെ ഭാഗം കടപ്പാട് : http://d152j5tfobgaot.cloudfront.net

അമേരിക്കയില്‍ 90  കളില്‍ നടപ്പാക്കാന്‍ശ്രമിച്ച് പരാജയപ്പെട്ട തന്ത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ ടെലികോം കോര്‍പ്പറേറ്റ് ഭീമന്‍മാരെ സഹായിക്കുയും വിവിധ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പേരില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കാന്‍ ശ്രമിക്കുകയുമാണ് നെറ്റ് വിവേചനം നടപ്പിലാക്കുന്നതിന്റെ പിന്നിലുള്ള ഉദ്ദേശം. അമേരിക്കയില്‍ ഈ കരിനിയമം വന്‍ ബഹുജനപ്രക്ഷോഭം ക്ഷണിച്ചുവരുത്തുകയും ഒടുവില്‍ നെറ്റ് നിഷ്പക്ഷത ലംഘിക്കുന്നത് നിയമം മൂലം നിരോധിക്കുകയും ചെയ്തു.

Net Neutrality
നെറ്റ് ന്യൂട്രാലിറ്റി അവസാനിച്ചാല്‍ സംഭവിക്കുന്നത് ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ്

ഈ നിയമം നടപ്പിലായാല്‍ ഇന്റര്‍നെറ്റ് ലഭ്യതയുടെ മൊത്തം നിയന്ത്രണം ടെലികോം സേവനദാതാക്കളുടെ കൈകളിലെത്തും. ഏതെല്ലാം സര്‍വ്വീസ് സൗജന്യമായി നല്‍കണം, ഓരോന്നിനും എത്ര എത്രയെല്ലാം പണം ഈടാക്കണം. ഏതെല്ലാം വെബ്‍സൈറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കണം എന്നതെല്ലാം ടെലികോം സേവനദാതാക്കള്‍ക്ക് തീരുമാനിക്കാം. വാട്സാപ്പ്, ഫേസ്ബുക്ക്, സ്കൈപ്പ്,ഹാങ്ങൗട്ട് മുതലാവയക്ക് യൂസര്‍ഫീ ഈടാക്കുക, ടെലികോം സേവനദാതാക്കളുമായി കരാറിലേര്‍പ്പെടാത്ത വെബ്സൈറ്റുകള്‍ തടയുക, ടെലികോം സേവനദാതാക്കള്‍ക്കും അവരുടെ താല്പര്യങ്ങള്‍ക്കുമെതിരായി പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റുകള്‍ തടയുക തുടങ്ങിയ എല്ലാത്തരം നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനുള്ള പരിപൂര്‍ണ്ണ അധികാരം ടെലികോം സേവനദാതാക്കള്‍ക്ക് ലഭ്യമാകും.

നിങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും ഇന്റ്‍നെറ്റ് സര്‍വ്വീസ്  സേവന ദേതാവിന്റെ നെറ്റ്‌വര്‍ക്ക് പ്രതിമാസമോ, നിശ്ചിത കാലത്തേക്കോ പണം നല്‍കി വാങ്ങി, അതിലൂടെയാണ് ലൂക്കയിലെ ഈ ലേഖനം വായിക്കുന്നത്. എന്നാല്‍ നെറ്റ് വിവേചനം അംഗീകരിക്കപ്പെട്ടുകഴിഞ്ഞാല്‍, നാളെ മുതല്‍,  ഇപ്രകാരം കൊടുക്കേണ്ട സാധാരണ പണത്തിനുപുറമേ ലൂക്കയുടെ വൈബ്സൈറ്റ് ലഭിക്കുന്നതിനായി പ്രത്യേകം പണം അധികമായി നല്‍കേണ്ടി വന്നേക്കാം.

Save the internet_4
നെറ്റ് വിവേചനം അനുവദിച്ചാല്‍ – കടപ്പാട് http://www.scoopwhoop.com

വായും വെള്ളവും സൗജന്യമായി സര്‍ക്കാര്‍ നല്‍കണം എന്ന സങ്കല്പം പോലെ തന്നെ ഇന്റര്‍നെറ്റും സൗജന്യമായി നല്‍കണം എന്ന ആശയഗതി ലോകത്ത് പ്രചരിക്കപ്പെട്ടുവരുന്ന കാലത്താണ് ഇന്റര്‍നെറ്റ് ഉപയോഗത്തിന് അമിത ചാര്‍ജ്ജ് ഈടാക്കുന്നതിന് പുറമേ, വ്യത്യസ്തമായ സേവനങ്ങള്‍ക്ക് വ്യത്യസ്തമായ നിരക്കില്‍ ചാര്‍ജ്ജ് ഈടാക്കാനുള്ള ശ്രമവും ഇന്ത്യയിലെ കമ്പനികള്‍ ആരംഭിച്ചിരിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം എന്നത് മൗലികാവകാശ മായിരിക്കുമ്പോള്‍ പോലും റോഡിലൂടെ വാഹനമോടിക്കുന്നതിന് കപ്പം കൊടുക്കണമെന്നും അതു തന്നെ ഓരോ വാഹനത്തിനും വ്യത്യസ്ത നിരക്കില്‍ നല്‍കണമെന്നുമുള്ള നിലാടിന് സമമായ നിലപാടാണിത്. ഇന്റര്‍നെറ്റ് ലഭ്യതയിലും ഇത്തരം ചുങ്കം ഏര്‍പ്പെടുത്താനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യത്തെ പോലും സംരക്ഷിക്കുന്നതാണ് അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശം. അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം മറ്റനവധി അവകാശങ്ങളും അവസരങ്ങളും ആനുകൂല്യങ്ങളുമാണ് ഇതിലൂടെ ഇവര്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നത്.

നെറ്റ് ന്യൂട്രാലിറ്റിക്കായി നിങ്ങളും ശബ്ദമുയര്‍ത്തണം

ട്രായ് ഈ നിയമം ഉണ്ടാക്കുന്നതിന്റെ ഭാഗമായി, പൊതുജനാഭിപ്രായം സ്വരൂപിക്കാന്‍ തയ്യാറാക്കിയ രേഖയുടെ 113 മുതല്‍ 116 വരെ പേജുകളില്‍ ഒരു ചോദ്യാവലി നല്‍കി, അതിനുത്തരമായാണ് ജനാഭിപ്രായം തേടിയിരിക്കുന്നത്.  20 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഏപ്രില്‍ 24ന് മുന്‍പ് അയച്ചു കൊടുക്കണം. ഇത് അത്ര എളുപ്പമുള്ള കാര്യം അല്ല. ഇംഗ്ലീഷിലും ഹിന്ദിയിലുമല്ലാതെ പ്രാദേശിക ഭാഷയില്‍ ലഭ്യമല്ലാത്ത ഈ ചോദ്യങ്ങളുടെ ഉത്തരം അത്രയും കഷ്ടപെട്ടു കണ്ടെത്തി ഇതില്‍ പങ്കെടുക്കുവാന്‍ ആരം മെനക്കെടില്ലല്ലോ.  അത് തന്നെയാണ് അവരുടെയും ഉദ്ദേശം.

[box type=”warning” align=”aligncenter” ]ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനായി, നിങ്ങളുടെ പൗരാവകാശങ്ങള്‍ക്കായി, രാജ്യത്തിന്റെ വികസനത്തിനായി നെറ്റ് ന്യൂട്രാലിറ്റി സംബന്ധമായി നിങ്ങളുടെ അഭിപ്രായങ്ങള്‍ ഏപ്രില്‍ 24 നുമുന്‍പ് ട്രായിയെ അറിയിക്കുക. സഹായത്തിന് ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക : http://savetheinternet.in[/box]

അതുകൊണ്ട് എളുപ്പത്തില്‍ ഉത്തരം തയ്യാറാക്കാനും ട്രായ്ക്ക് അയക്കാനും പറ്റുന്ന തരത്തില്‍ ഒരു വെബ്സൈറ്റ്  http://savetheinternet.in നെറ്റ് ന്യൂട്രാലിറ്റിക്കായി നിലകൊള്ളുന്ന പ്രവര്‍ത്തകര്‍ തയ്യറാക്കിയിട്ടുണ്ട്. ഈ വെബ്സൈറ്റ് സന്ദര്‍ശിച്ച് എളുപ്പത്തില്‍ ഉത്തരങ്ങള്‍ അയക്കാം.  നെറ്റ് നിഷ്പക്ഷത സംബന്ധിച്ച് അവരുടെ നിലപാടുകള്‍ വിശദീകരിച്ചുകൊണ്ടുള്ള ഉത്തരങ്ങള്‍ ആ സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നിങ്ങള്‍ അതിനോട് യോജിക്കുന്നുവെങ്കില്‍ അത് തന്നെ ട്രായിക്ക് ഇ-മെയിലായി അയച്ചു നല്‍കാനുള്ള ഏര്‍പ്പാടും ആ സൈറ്റിലുണ്ട്. കൂടാതെ  #NetNeutrality  എന്നോ #IndiaWantsNetNeutrality  എന്നോ #SavetheInternet എന്നോ ഉള്ള ഹാഷ്ടാഗോടെ ആ വൈബ്സൈറ്റിന്റെ കണ്ണിയോ, ഈ ലേഖനത്തിന്റെ കണ്ണിയോ സ്വന്തമായൊരു പോസ്റ്റോ നിങ്ങളുടെ ട്വിറ്ററിലോ ഫെയ്‌സ്ബുക്കിലോ ഷെയര്‍ ചെയ്യുകയുമാകാം. നമ്മുടെ, ഇന്റര്‍നെറ്റ് സ്വതന്ത്രമായി തന്നെ നിലനിര്‍ത്തുന്നതിനായി പോരാട്ടത്തിനൊരുങ്ങുക. പരമാവധി പേരിലേക്ക് ഈ സന്ദേശം എത്തിക്കുക.

കൂടുതല്‍ വായനയ്ക് :

  • http://www.trai.gov.in/WriteReaddata/ConsultationPaper/Document/OTT-CP-27032015.pdf
  • http://blog.smc.org.in/net-neutrality/
[divider]

നെറ്റ് ന്യൂട്രാലിറ്റിയെകുറിച്ച് ഒരു വീഡിയോ :

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

5 thoughts on “ഇന്റര്‍നെറ്റിലും ചുങ്കപ്പാത – നെറ്റ് ന്യൂട്രാലിറ്റി പ്രശ്നം നിങ്ങളെയും ബാധിക്കും

  1. ഇന്ന് മൈക്കിള്‍ ഫാരഡെയുടെ ജന്മദിനം.

    വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് മൈക്കേൽ ഫാരഡേ(1791 സെപ്റ്റംബർ 22 – 1867 ഓഗസ്റ്റ് 25).

    വൈദ്യുതി കൃത്രിമമായി ഉല്പാദിപ്പിക്കുവാനുള്ള വഴി കണ്ടെത്തിയ ഫാരഡേയാണ് ഇന്നു ലോകത്തുള്ള എല്ലാ അത്യന്താധുനിക കണ്ടുപിടിത്തങ്ങൾക്കും നാന്ദി കുറിച്ചത് എന്നു പറയാം.

    അധിക വായനക്ക് : http://goo.gl/Vjqgnk

    http://www.yureekka.ml/

    ‪#‎MichaelFaraday‬

    സുഹൃത്തേ, യുറീക്ക എന്നത് പൂര്‍ണ്ണമായും മലയാളീകരിച്ച ഒരു ശാസ്ത്ര മാഗസിന്‍ ആണ്, ഏതാനും മാസങ്ങളായി അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും പൂര്ന്നരീതിയെക്ക് അതിനു വളരുവാന്‍ സാധിച്ചിട്ടില്ല.
    ആയതിനാല്‍ ഞങ്ങളുടെ സംരംഭത്തിലേക്ക് താങ്കളുടെ വിലയേറിയ പിന്തുണ പ്രതീക്ഷിക്കുന്നു.

    ഞങ്ങളുടെ ഫേസ്ബുക്ക്‌ പേജ് വഴി ബന്ധപ്പെടുക : https://www.facebook.com/yureekka

    ~ യുറീക്കാ ടീം

  2. ശാസ്ത്രഗതി മാസിക ഈ ലേഖനം മെയ് ലക്കത്തിൽ പുന:പ്രസിദ്ധീകരിക്കുന്നു……

  3. പരിഷത്ത് വളരെ വേഗത്തിൽ ഒരു പ്രചാരണ പരിപാടി ആരംഭിക്കണം

  4. ഇതു് എല്ലാ കാറിനും ഒരേ ചുങ്കം എന്നതു് പോലും കടന്നു് പോയിരിക്കുന്നു. ഹോണ്ട കാറിനു് ചുങ്കമില്ല, മാരുതിക്കു് പത്തു് രൂപ കൂടുതല്‍, ഇന്നോവ സൌജന്യം എന്ന നിലയിലാണു്. ഓരോ ബ്രാണ്ടുകളാണു് ചുങ്കം കൊടുക്കുന്നതു്. ചുങ്കത്തിന്റെ കൂടി പൈസ ചേര്‍ത്തായിരിക്കും കാര്‍ ഇറക്കുന്നതു് എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Leave a Reply

Previous post പ്രിയ എച്ച്ടിടിപി -1നിന്റെ സേവനങ്ങള്‍ക്ക് നന്ദി, വിട !
Next post “നാച്ചുറല്‍” എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി !
Close