Read Time:11 Minute

പ്രപഞ്ചവിസ്മയങ്ങളിലേക്ക് തുറന്നുവെച്ച 35 വർഷങ്ങൾ

നമുക്കെല്ലാം സുപരിചിതമായ ബഹിരാകാശ ദൂരദർശിനിയാണ് ഹബിൾ സ്പേസ് ടെലിസ്കോപ്പ് (HST). 1990 ഏപ്രിൽ 24നാണ് ഹബിളിനെ ഡിസ്കവറി സ്പേസ് ഷട്ടിൽ ഉപയോഗിച്ച് STS 31 ദൗത്യത്തിലൂടെ ഏകദേശം 540 കിലോമീറ്റർ വലിപ്പമുള്ള ലോ എർത്ത് ഓർബിറ്റിൽ എത്തിച്ചത്. 15 വർഷം ആയുസ്സ് കണക്കാക്കിയിരുന്ന ഹബിൾ ഇപ്പോൾ 35 വയസ്സ് പിന്നിടുകയാണ്.  പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ എഡ്വിൻ ഹബിളിന്റെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട HST, നാസയുടെയും യൂറോപ്പ്യൻ സ്പേസ് ഏജൻസിയുടെയും ഒരു സംയുക്ത മിഷനാണ്. നമ്മുടെ പ്രപഞ്ചത്തെ പറ്റിയുള്ള ഒരുപാട് സുപ്രധാന  നീരീക്ഷങ്ങൾക്ക്  ഹബിൾ ടെലിസ്കോപ്പ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

1.7 ദശലക്ഷം നിരീക്ഷണങ്ങളിലൂടെ 22,000-ലധികം ഗവേഷണ പ്രബന്ധങ്ങൾക്ക് ഹബിൾ വഴിയൊരുക്കിട്ടുണ്ട്.

നാസയുടെ നാല് ഗ്രേറ്റ് ഒബ്സർവേറ്റർസിൽ ഒന്നാണ് HST. കോംപ്റ്റൺ ഗാമാ റേ ഒബ്സർവേറ്ററി, ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററി, സ്പേസ് ടെലെസ്കോപ്പ് എന്നിവയാണ് മറ്റുള്ളവ. സ്പേസ് ടെലെസ്കോപ്പ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് (STScI) ഹബിളിന്റെ നിരീക്ഷണ ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുകയും ഡാറ്റ പ്രോസസ്സ് ചെയ്യുകയും ഗോദ്ദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്റർ (GSFC) പേടകത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഹബിളിലെ പ്രധാന ഉപകരണങ്ങൾ വൈദ്യുതകാന്തിക സ്പെക്ട്രത്തിന്റെ അൾട്രാവയലറ്റ്, ദൃശ്യ, നിയർ-ഇൻഫ്രാറെഡ് മേഖലകളിലാണ് നിരീക്ഷിക്കുന്നത് 

ഹബിൾ ബഹിരാകാശ ദൂരദർശിനി, ഡിസ്കവറി സ്പേസ് ഷട്ടിലിൽ നിന്നുള്ള ദൃശ്യം. കടപ്പാട് : വിക്കിപിഡിയ

1990-ൽ വിക്ഷേപണത്തിനുശേഷം ടെലിസ്കോപ്പിലെ പ്രധാന കണ്ണാടിയുടെ അലൈന്മെന്റിൽ വന്ന പിഴവുകൾ കാരണം ലഭിച്ചിരുന്ന ചിത്രങ്ങളിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. 1993-ൽ STS-61 എന്ന സർവീസിംഗ് ദൗത്യത്തിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. STS-61 ഉൾപ്പടെ അഞ്ചു ദൗത്യങ്ങളിലൂടെ അഞ്ച് ടെലിസ്കോപ്പിലെ പ്രധാന ഉപകരണങ്ങൾ നവീകരിക്കുകയും മാറ്റിസ്ഥാപിക്കുകയും ചെയ്തു. അവസാനത്തെ റിപ്പയറിങ് നടന്നത് 2009 ലാണ്. ഇനിയും പത്തോ അതിൽ കൂടുതലോ വർഷങ്ങൾ HST പ്രവർത്തന ക്ഷമമായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ശാസ്ത്ര സംഭാവനകൾക്കപ്പുറം ഹബ്ബിലൂടെ ലഭിച്ച ചിത്രങ്ങൾ പൊതുജനങ്ങളെ ജ്യോതിശ്ശാസ്ത്രത്തിലേക്ക് ആകർഷിക്കുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 400 ടെറാബൈറ്റ് ഡാറ്റ സമാഹരിച്ച ഹബിൾ, ഹാബിറ്റബിൾ വേൾഡ്സ് ഒബ്സർവേറ്ററിയുടെ മുന്നോടിയായി, ജീവന്റെ സാധ്യതകൾ തേടുന്നതിനും ശാസ്ത്രീയ കണ്ടെത്തലുകൾക്കുമായി അതിന്റെ ദൌത്യം തുടരുകയാണ്..

ഹബിളിന്റെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്ന്: സൃഷ്ടിയുടെ തൂണുകൾ (പില്ലർസ്  ഓഫ് ക്രീയേഷൻസ്) – ഈഗിൾ നെബുല

ഹബിളിന്റെ കണ്ടെത്തലുകൾ 

നാസയുടെ പിറന്നാൾ സമ്മാനം

1990 ഏപ്രിൽ 24-ന് സ്പേസ് ഷട്ടിൽ ഡിസ്കവറിയിൽ നിന്ന് ഹബിൾ ബഹിരാകാശ ദൂരദർശിനി ഭ്രമണപഥത്തിലെത്തിയതിന്റെ 35-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നാസ നാല് പുതിയ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പ്ലാനറ്ററി നെബുല NGC 2899, ഗാലക്സി NGC 5335, റോസെറ്റ് നെബുല, മാർസ് എന്നിവയാണ് പുതിയ ചിത്രങ്ങൾ.

പ്ലാനറ്ററി നെബുല NGC 2899: ഓക്സിജൻ, ഹൈഡ്രജൻ, നൈട്രജൻ എന്നിവയുടെ തിളക്കമുള്ള വർണ്ണങ്ങൾ പ്രകടിപ്പിക്കുന്ന ഈ നെബുല, ഒരു നക്ഷത്രത്തിന്റെ മരണത്തിന്റെ മനോഹരമായ ദൃശ്യമാണ്. ഹബിളിന്റെ ചിത്രം അതിന്റെ സങ്കീർണ്ണമായ ഘടനയും ഗാലക്സിയിലെ സ്ഥാനവും വെളിപ്പെടുത്തുന്നു.

ഗാലക്സി NGC 5335: ഈ സർപ്പിളാകൃതിയിലുള്ള ഗാലക്സി, തിളങ്ങുന്ന നക്ഷത്രങ്ങളും പൊടിനിറഞ്ഞ സ്പൈറലുകളും പ്രദർശിപ്പിക്കുന്നു. ഹബിളിന്റെ വിശദമായ ചിത്രം ഗാലക്സിയുടെ ആകർഷകമായ ഘടന വെളിവാക്കുന്നു.
റോസെറ്റ് നെബുല: ഈ വിശാലമായ നെബുലയിൽ നക്ഷത്രരൂപീകരണ മേഖലകളും ഗാസിന്റെ തിളക്കവും ദൃശ്യമാണ്. ഹബിൾ ചിത്രം അതിന്റെ മനോഹരമായ പുഷ്പാകൃതിയും വർണ്ണവൈവിധ്യവും എടുത്തുകാണിക്കുന്നു.

ചൊവ്വ: ഹബിളിന്റെ ചൊവ്വാച്ചിത്രം – ഉപരിതലത്തിലെ അഗ്നിപർവ്വതങ്ങൾ, ധ്രുവീയ മഞ്ഞുമൂടലുകൾ, പൊടിക്കാറ്റുകൾ എന്നിവ വ്യക്തമായി കാണിക്കുന്നു. ചുവന്ന ഗ്രഹത്തിന്റെ ഭൂപ്രകൃതിയുടെ വിശദാംശങ്ങൾ ഇത് അനാവരണം ചെയ്യുന്നു.

ഹബിൾ ദൂരദർശിനിയെപ്പറ്റി മറ്റുലൂക്ക ലേഖനങ്ങൾ

  1. സൂപ്പര്‍ സ്‌പേസ്‌ ടെലസ്‌ക്കോപ്പുകള്‍
  2. ഹബിള്‍ ടെലസ്ക്കോപ്പിന് 30-മത് ഹാപ്പി ബര്‍ത്ത് ഡേ
  3. ഹബിള്‍: കാല്‍നൂറ്റാണ്ടു പിന്നിട്ട പ്രപഞ്ചാന്വേഷണം
  4. എഡ്വിന്‍ ഹബിള്‍
  5. എഡ്വിൻ ഹബിളും അനന്ത മജ്ഞാതമവർണനീയമായ പ്രപഞ്ചവും
  6. ആകാശഗംഗയ്ക്കുമപ്പുറം – സരസ്വതി സൂപ്പർ ക്ലസ്റ്റർ
  7. Pillars of Creation – ഹബിൾ – ജെയിംസ് വെബ്ബ് ചിത്രങ്ങൾ സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും?
  8. വാസയോഗ്യമായ ഗ്രഹത്തില്‍ വെള്ളം കണ്ടെത്തി ഹബിള്‍ ടെലിസ്കോപ്പ്
  9. 1290കോടി പ്രകാശവർഷം അകലെയുള്ള നക്ഷത്രത്തെ ദർശിച്ച് ഹബിൾ
  10. ഓക്സിജന് ഇവിടെ മാത്രമല്ല, മറ്റു ഗാലക്സിയിലുമുണ്ട് പിടി..!! 
  11. കിനാവു പോലെ ഒരു കിലോനോവ
  12. നക്ഷത്രങ്ങളെ എണ്ണാമോ ?
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഫോറൻസിക് സൈക്യാട്രിയുടെ ആവശ്യകത
Close