ടാറിട്ട റോഡിന്റെ ചൂട് …. എന്ത് ചെയ്യും? എന്ന കുറിപ്പിനെ ആസ്പദമാക്കി വന്ന പ്രതികരണങ്ങൾ
SURESH BABU B V
Idea is good but I think we need to plant more trees rather than solar plants.
As to fight global warming we need more carbon sequestration methods not generating more artificial stuffs having long carbon foot prints.
Suresh Babu
Accredited Energy Auditor
9447068747
വിശ്വപ്രഭ
ഐഡിയ കൊള്ളാം. പക്ഷേ അതിരപ്പിള്ളിക്കു പകരം എന്നു പറഞ്ഞു് ചുമ്മാ കേരളശാസ്ത്രസാഹിത്യമാക്കരുതു്.
വെറുതെ ഒരു കണക്കുകൂട്ടിനോക്കാം:
ഇരുവശത്തേക്കുമായി മൊത്തം പത്തുമീറ്റർ വീതിയിൽ ഒരു കിലോമീറ്റർ നീളത്തിൽ സോളാർ പാനലിട്ടാൽ വർഷത്തിലെ ശരാശരി ദൈനിക വൈദ്യുതി ലഭ്യത 4 മെഗാവാട്ട് ഹവർ (അതായതു് ദിവസം 4000 എനർജി യൂണിറ്റ്) ആയിരിക്കും. അതായതു് സാമാന്യം വലിയ 400 വീടുകൾക്കോ 200 കടകൾക്കോ വേണ്ടിവരുന്നത്ര കറന്റ്. (അല്ലെങ്കിൽ നമ്മുടെ വീട്ടുപടിക്കലുള്ള 11 KV യുടെ രണ്ടു ട്രാൻസ്ഫോർമർ ഒരു ദിവസം കൊണ്ട് സപ്ളൈ ചെയ്യുന്ന കറന്റ്). ഇടുക്കി ഡാം അഞ്ചു സെക്കൻഡ് ഓടുന്നത്ര, അല്ലെങ്കിൽ അതിരപ്പളിയിൽ ഒരു മിനിട്ട് ജനറേറ്റർ ഓടിച്ചാൽ കിട്ടുന്നത്ര ഊർജ്ജം!
എന്നാലും സാരമില്ല, മുടക്കിയ പണത്തിനു് ഒത്ത വരവുണ്ടെങ്കിൽ, എനർജി എവിടെനിന്നു കിട്ടുന്നതും എത്ര കുറച്ചാണെങ്കിലും നല്ലതുതന്നെ. പക്ഷേ അതിരപ്പിള്ളി വേറെ കേസാണു്. അതു വിട്ടുപിടി! അവിടത്തെ കറന്റ് പട്ടാപ്പകലല്ല, അന്തിമയങ്ങുംനേരത്തേക്കാണു് കൊള്ളുക.
ബാക്കി ഇവിടെ വായിച്ചാൽ മതി: https://www.facebook.com/viswaprabha/posts/10156076955243135
ഇനി, കറുത്ത റോഡു കൊണ്ടു അന്തരീക്ഷ ഊഷ്മാവ് കൂടുന്നു എന്ന ഊഹം! അതും ശാസ്ത്രമേ അല്ല!
റോഡില്ലാത്തിടത്തെ ചൂടൊക്കെ ഇത്രയും കാലം എവിടെപ്പോയിരുന്നു എന്നൊന്നോർത്തുനോക്കിയാൽ മതി.
ചുമ്മാ!
പിന്നെ മഴവെള്ളം, തണൽ, ടണൽ, …. അതൊക്കെ നല്ല കാവ്യഭാവനകളാണു്. ;)
Telegram ഗ്രൂപ്പിൽ വന്ന പ്രതികരണങ്ങള്‍
@OceanOfNotion
സൂര്യന്റെ താപം ആൾറെഡി അന്തരീക്ഷം കടന്ന് എത്തിക്കഴിഞ്ഞു ഇനി അത് എവിടെയും പോവില്ല. കറുത്ത പ്രതലം വേഗം ആഗിരണം ചെയ്തോളും. ഇനി ഹീറ്റ് റിഫ്ലക്ടർ കണ്ണാടി വച്ചാലോ? ചൂട് അതിന്മേൽ പിടിക്കാതെ ചുറ്റും പ്രതിഫലിച്ചു കിടക്കും.
ഓർക്കൂ ഒരു വലിയ ഫ്ലാറ്റിന്റെ ചുറ്റിലും മരങ്ങൾ വച്ചുപിടിപ്പിച്ചാൽ മരങ്ങളുടെ ഉയരത്തിനു താഴെയുള്ള നിലകളിൽ ചൂടുകുറയുകയും എന്നാൽ ആ ക്യാനോപ്പിക്ക് മുകളിലുള്ള നിലകളിൽ അത്ര തന്നെ ചൂട് കൂടുകയും ചെയ്യും.
Murali M
പോസ്റ്റിൽ അബദ്ധങ്ങൾ ഉണ്ടെന്ന് എനിക്കും വായിച്ചപ്പോ തോന്നിയിരുന്നു. ഈ ആർട്ടിക്കിൾ retract ചെയ്യുന്നതാണ് ശരി എന്നാണ് എന്റെ അഭിപ്രായം.
പക്ഷേ ചൂട് അന്തരീക്ഷം കടന്ന് ഇങ്ങോട്ട് എത്തിയാൽ പിന്നെ തിരിച്ചു പോവുകയേ ഇല്ല എന്നും പറയാൻ പറ്റില്ല. ഇതുമായി ബന്ധമില്ലെങ്കിലും ക്യാനോപ്പിക്കു മുകളിൽ ചൂട് കൂടുന്ന പ്രതിഭാസം കേട്ടിട്ടുമില്ല. വല്ല ലിങ്കും തന്നാൽ നോക്കാരുന്നു. ഇപ്പൊ സെർച്ച് ചെയ്തു നോക്കാൻ സമയമില്ല.
Ananthakrishnan Mohan
@Dr_No_1
എൻ. സാനു
-
- സൂര്യന്റെ താപം അന്തരീക്ഷം കടന്ന് എത്തിക്കഴിഞ്ഞാല്‍ എവിടെയും പോകില്ല എന്നത് ശരിയല്ല. വരുന്നത്ര തന്നെ റേഡിയേഷൻ രൂപത്തിൽ നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ശരാശരി താപനില വര്‍ദ്ധിക്കാതെ നിലനില്ക്കുന്നത്. (0.001% താപമെങ്കിലും ഓരോ ദിവസവും നഷ്ടപ്പെടാതെ നിലനിന്നാല്‍ തന്നെ, ക്രമേണ താപം വര്‍ദ്ധിച്ച് ഭൂമി ജീവിക്കാൻ കഴിയാത്ത രീതിയില്‍ ഒരു താപ ഗോളം ആകുമായിരുന്നു.
- കറുത്ത റോഡ് ആകെ മൊത്തം ചൂട് വര്‍ദ്ധിപ്പിക്കുന്നില്ല. എന്നാൽ ചുറ്റുപാടുകളെ അപേക്ഷിച്ച് കൂടുതല്‍ താപം ആഗിരണം ചെയ്യുകയും, അതിന്റെ പ്രതലത്തെയും പരിസരത്തെയും ചുറ്റുപാടുകളെ അപേക്ഷിച്ച് കൂടുതൽ ചൂടുള്ളതാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് റോഡിലൂടെയുള്ള യാത്ര ദുഷ്കരമാക്കുന്നു എന്നാണ് ലേഖനകര്‍ത്താവ് ഉദ്ദേശിക്കുന്നത്. ഈ താപത്തെ നിയന്ത്രിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സോളാര്‍ പാനല്‍ പന്തല്‍ പ്രയോജനപ്പെടുമോ? ഇതാണ് ചോദ്യം.
- പദ്ധതിയുടെ ചെലവ്, അതില്‍ നിന്നുണ്ടാകുന്ന നേട്ടങ്ങൾ എന്നിവ വിശകലനം ചെയ്താലേ ഇതിന്റെ പ്രായോഗിക കണക്കാക്കാൻ കഴിയൂ. എഞ്ചിനീയറിംഗ് മേഖലയിലുള്ളവര്‍ അത് കണക്കുകൂട്ടി പറയട്ടെ.
@Deakini
റോഡിൻറെ നിറം കാരണമുണ്ടാകുന്ന ചൂടിനെ പ്രതിരോധിക്കാൻ റോഡ് വെള്ളനിറത്തിൽ പെയിൻറ് ചെയ്യുക എന്ന രീതിയാണ് പ്രായോഗികതലത്തിൽ പല സ്ഥലങ്ങളിലും നടപ്പിലാക്കിയത്.
@Zdarknight
അതിന് സോളാർ പാനലിനെക്കാൾ നല്ലത് സാധാരണ പന്തൽ ആവും.ചെലവ് കുറവ്,കുറഞ്ഞ പരിപാലന ചെലവ് , കുറഞ്ഞ കാര്ബണ് ഫൂട്പ്രിന്റ , കൂടാതെ വൈദ്യുതി ഒഴിച്ചുള്ള എല്ലാം അത് പോലെ തന്നെ കിട്ടുകയും ചെയ്യും.
വെള്ളപന്തൽ ബോണസ് പോയിന്റ്
@OceanOfNotion
പാതക്ക് ഇരുവശത്തും മരങ്ങൾ നട്ടാൽ മതി. പക്ഷേ പുളി, നെല്ലിക്ക പോലെ കായ്ഫലം തരുന്നതും വളരെ ചെറിയ ഇലകൾ ഉള്ളതുമാവണം.
വലിയ ഇലകൾ കൊഴിഞ്ഞു വീണുകിടക്കുന്നത് വൃത്തിയാക്കാൻ ബുദ്ധിമുട്ടും വലിയ ഇലക്കൂട്ടത്തിലൂടെ മഴ പെയ്യുമ്പോളും മഴ കഴിഞ്ഞു മരം പെയ്യുമ്പോളും ഒരു ഭാഗത്ത് വെള്ളം ചേർന്നു താഴെ പതിച്ചു റോഡിന്റെ ആ വെള്ളം വീഴുന്ന ഭാഗം കേടാവാനും സാധ്യത ഉണ്ട്.
ഏതെങ്കിലും ബൊട്ടാണിസ്റ്റ് തയ്യാറെങ്കിൽ എഞ്ചിനീയറിംഗ് ഭാഗം ഞാൻ സഹായിക്കാം. തടിക്കും, കായ്ക്കും, ഏറ്റവും ഫലിക്കുന്നതും തദ്ദേശീയവുമായ മരങ്ങളെ കണ്ടെത്തി PWD LSGD വിഭാഗങ്ങളെയും ജനങ്ങളെയും ബോധവാൻമാരാക്കാം.
Pappooty K
സോളാർ പാടങ്ങൾ ഉണ്ടാക്കാൻ ഇടമില്ലാത്ത പ്രശ്നം പരിഹരിക്കാനാണ് വിശാലവീഥികൾക്കു മേലെ പാനൽ പന്തൽ നിർദ്ദേശിച്ചത്. തണൽ മുഖ്യ ലക്ഷ്യമല്ല. അടുത്ത് മരം നട്ടാൽ വേരുപടർന്ന്, മുകളിലേക്ക് തള്ളി റോഡ് കേടാകും
Murali M
പക്ഷേ ആർട്ടിക്കിൾ വായിച്ചാൽ തണൽ ആണ് മുഖ്യലക്ഷ്യം എന്നു തോന്നും. അങ്ങനെ തോന്നിക്കാത്ത രീതിയിൽ ആർട്ടിക്കിൾ മാറ്റുന്നതല്ലേ നല്ലത്?
@Zdarknight
കുറിപ്പ് – ചർച്ചകളുടെ അടിസ്ഥാനത്തിൽ ലേഖനം പരിഷ്കരിച്ചിട്ടുണ്ട്.
P.K.Ramachandran
Solar panels on roads is good proposal, but it is an extension of function of tree leaves!
I have a few questions, though not easily answerable.
Albedo may be contributed by tarring, vehicular fumes may contribute to greenhouse, but did not such resultant trapping of energy by clouds lead to stability of temperature, and to life?
Won’t solar panels and their manufacture/ preparation/ debris pollute earth?
Sun spots are scarce/ missing since a decade; does not corona heat Earth also?
Can we compare inevitable Solar heating by UV radiation, etc, to man-made heating (and greenhouse effect)? Won’t nature find solutions to evolve suitable life?
Is mankind essential for survival of Universe?
P.K.Ramachandran
8547639941