Read Time:2 Minute
ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രമേയമാക്കി ശാസ്ത്രമെഴുത്തു കളരി! തീയതി: നവംബർ 9, 10, 2023, സ്ഥലം: ബയോ ഇൻഫോർമാറ്റിക്‌സ് കാമ്പസ്, കാര്യവട്ടം

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയും കേരള സർവകലാശാല ബയോ ഇൻഫമാറ്റിക്സ്‌ വകുപ്പും സെന്റർ ഫോർ ആർട്സ് ആൻഡ് കൽച്ചറൽ സ്റ്റഡീസും ചേർന്ന് 2023 നവംബർ 9 – 10 തീയതികളിലായി രാവു പകൽ നീണ്ടു നിൽക്കുന്ന ശാസ്ത്രമെഴുത്തു ശില്പശാല – സയൻസ് റൈറ്റത്തോൺ സംഘടിപ്പിക്കുന്നു. പരിചയസമ്പന്നരായ എഴുത്തുകാരുടെയും വിദഗ്ധരുടെയും നേതൃത്വത്തിൽ കേരള സർവകലാശാല കാര്യവട്ടം കാമ്പസ് ബയോ ഇൻഫമാറ്റിക്സ്‌ വകുപ്പിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശിൽപശാലയിലൂടെ നിങ്ങളുടെ ശാസ്ത്രമെഴുത്തു യാത്രയ്ക്ക് തുടക്കം കുറിക്കാം, മൂർച്ച കൂട്ടാം ! ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് പ്രമേയം. നാളത്തെ ശാസ്ത്രമെഴുത്തുകാരെ സൃഷ്ടിക്കുന്ന ഈ ക്യാമ്പിൽ എഴുത്തു പരിപാടികൾക്കൊപ്പം പാട്ടും ഭക്ഷണവും ചർച്ചകളും കളിയും കാര്യവും എല്ലാം ഉണ്ടാകും.

ഈ പരിപാടിയിലേക്ക് എല്ലാ ശാസ്ത്ര പ്രേമികളെയും എഴുത്തുകാരെയും AI തല്പരകക്ഷികളേയും ക്ഷണിക്കുന്നു! ക്യാമ്പ് സമാപന ദിവസം തന്നെ അംഗങ്ങളുടെ മികച്ച സംഭാവനകൾ – രചനകൾ ഒക്കെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട് ! സൃഷ്ടികൾ മലയാളത്തിലായിരിക്കണം.

ഡിഗ്രി – പിജി വിദ്യാർത്ഥികൾ, ഗവേഷകർ, എഴുത്തുകാർ, പ്രൊഫഷണലുകൾ, അക്കാദമിക് വിദഗ്ധർ എന്നിവർക്കൊക്കെ പങ്കുചേരാം. സയൻസ് എഴുത്ത് മുൻപരിചയം നിർബന്ധമില്ല. രജിസ്‌ട്രേഷൻ ഫീ : 100 രൂപ ! സീറ്റുകൾ പരിമിതമാണ്. എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യൂ. (https://tinyurl.com/2p9mrxnf )

കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെടാം

📞 9567212064
📞 9074621770
📞 9526958603



Happy
Happy
33 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
33 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post ഓക്‌സിജൻ-28: അപൂർവ ഓക്‌സിജൻ ഐസോടോപ്പ്
Next post നിർമ്മിതബുദ്ധി എങ്ങനെയാണ് കേവല അനുകരണ സാങ്കേതികവിദ്യ ആയത് ?
Close