പഠനവിഷയങ്ങളിലെ അടിത്തറ മെച്ചപ്പെടുത്താൻ – GrainEd

സാങ്കേതിക വിദ്യയുടെ വിന്യാസം ക്രിയാത്മക ഇടപെടലുകള്‍ക്ക് അത്യന്താപേക്ഷിതമായി തീര്‍ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഒരു പുതിയ സാമൂഹ്യ സംരംഭം പരിചയപ്പെടുത്തുന്നു -വിദ്യാര്‍ത്ഥികളുടെ പഠന വിഷയങ്ങളിലെ അടിത്തറ മെച്ചപ്പെടുത്തുന്നതിനും പഠനം ആഹ്ലാദകരമായ അനുഭവമാക്കുന്നതിനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍, തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി 2016 ല്‍ രൂപം കൊടുത്ത ഗ്രെയിന്‍എഡ്. “അറിയുന്നതില്‍ നിന്ന് അറിയാത്തതിലേക്ക്”എന്ന ബോധന രീതിയില്‍ വികസിപ്പിച്ചെടുത്ത നാല്പതോളം കോഴ്സുകളാണ് ഗ്രെയിന്‍എഡ്, 6 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രദാനം ചെയ്യുന്നത്.

വ്യത്യസ്ത വിഷയങ്ങളെ കൂട്ടിയിണക്കിയ സമഗ്രമായ അറിവ്, വീഡിയോ, ഗ്രാഫിക്സ്, കളികള്‍, പരീക്ഷണങ്ങള്‍, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ എന്നീ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ന്നു കൊടുക്കുന്നു. കാണാപ്പാഠങ്ങള്‍ക്കപ്പുറത്ത്, പ്രായോഗിക അറിവുകളിലൂടെയും നിത്യജീവിത ഉദാഹരണങ്ങളിലൂടെയും, വിജ്ഞാനത്തിന്‍റെ അടിസ്ഥാന ശിലകള്‍ കുഞ്ഞുമനസ്സുകളിലുറപ്പിക്കുക എന്നതാണ് ലക്ഷ്യം. വിജ്ഞാനകുതുകികകളായ ആര്‍ക്കും പങ്കെടുക്കാവുന്ന ഈ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ആദ്യം റെജിസ്റ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്കാണ് പ്രവേശനം. അദ്ധ്യാപകര്‍ക്ക് കരിക്കുലം വിഷയങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി അവതരിപ്പിക്കാനും വിദ്യാര്‍ത്ഥികളില്‍ വിവിധ വിഷയങ്ങളില്‍ താല്‍പര്യം ജനിപ്പിക്കാനും ഈ സംരംഭം സഹായിക്കുമെന്നാണ് പ്രതീക്ഷ.

ലോകമെമ്പാടുമുള്ള, ജീവതത്തിന്റെ നാനാതുറകളിലുമുള്ള പ്രൊഫഷണലുകളെ, അവരാര്‍ജിച്ച അറിവുകളും ലോകപരിചയവും പങ്ക് വെക്കുവാന്‍, തിരികെ ക്ളാസ് മുറികളിലേക്ക് എത്തിക്കുക എന്ന ആശയമാണ് ഞങ്ങള്‍ പ്രാവര്‍ത്തികമാക്കി കൊണ്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ, കുവൈറ്റ്‌, യുഎഇ, ഒമാന്‍, ഖത്തര്‍, യുകെ, യുഎസ്എ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഗ്രെയിന്‍എഡ് ക്ലാസുകളില്‍ പങ്കെടുക്കുന്നു.

400 ഓളം സെഷനുകള്‍ പൂര്‍ത്തീകരിച്ച ഈ സംരംഭത്തില്‍ എല്ലാ ദിവസവും ഒന്നും രണ്ടും സെഷനുകള്‍ വീതം ഇപ്പോള്‍ നടക്കുന്നുണ്ട്. ക്ലാസുകളില്‍ ചേരാന്‍ www.grain-ed.com സന്ദര്‍ശിക്കുക.

2021 മെയ് 24 മുതൽ ജൂൺ 6 വരെയുള്ള സെഷനുകളും പാസ്കോഡുകളും  • GrainEdന്റെ Youtube ചാനൽ
  • GrainEd ന്റെ ഫേസ്ബുക്ക് പേജ്

 

Leave a Reply