ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ 6 മണിക്കൂർ നിശ്ചലമായി. വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളാണ് തടസപ്പെട്ടത് . തടസ്സത്തിന്റെ യഥാർത്ഥ കാരണം ഫേസ്ബുക്ക് ഇതേവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടതാണെന്നാണ് ഫേസ്ബുക്കിന്‍റെ അറിയിപ്പ്. ഇതിൽ ഖേദിക്കുന്നുവന്നും എല്ലാം ശരിയാകുമെന്നും ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി പുറത്തിറക്കിയ സന്ദേശത്തില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് സേവനങ്ങള്‍ തടസ്സപ്പെട്ടതിനെ കുറിച്ച് നിരവധി ആളുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തടസം നേരിട്ടുന്നുണ്ടെന്ന് വാട്സ് ആപ്പും സ്ഥിരീകരിച്ചു.
വാട്സ് ആപ്പ് പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് കമ്പനി സ്ഥിരീകരിച്ചത്. പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും ഉപയോക്താക്കളുടെ ക്ഷമയ്ക്ക് നന്ദിയെന്നും വാട്സാപ്പ് ട്വീറ്റ് ചെയ്തു. .
സോഷ്യല്‍ മീഡിയയ്ക്ക് സ്വതന്ത്രബദലുകള്‍
സോഷ്യല്‍ മീഡിയയില്‍ ഫേസ്ബുക്കും ട്വിറ്ററും ഗൂഗിള്‍പ്ലസും അല്ലാതെ സ്വതന്ത്രസോഫ്റ്റ്‍വെയറുകള്‍ നമുക്ക് ലഭ്യമാണ്. ഉപയോക്താവിന് സ്വാതന്ത്ര്യവും സ്വകാര്യതയും നല്‍കുന്ന സോഫ്റ്റ്‍വെയറുകളാണ് സ്വതന്ത്രസോഫ്റ്റ്‍വെയറുകള്‍. ഒരു കമ്മ്യൂണിറ്റിക്കോ വ്യക്തിക്കോ അതിന്റെ സര്‍വറുകള്‍ സ്വന്തമായി സെറ്റപ്പ് ചെയ്ത് നിയന്ത്രിക്കാനും സാധിക്കും. ഫേസ്ബുക്കിന് പകരം വെക്കാവുന്ന ഒരു ആപ്ലികേഷന്‍ diaspora ആണ്. ഫേസ്ബുക്കിലെ പോലെ ഫീച്ചറുകള്‍ നിങ്ങള്‍ക്കവിടെ കാണാന്‍ കഴിയണമെന്നില്ല, അതിലേക്ക് കോണ്ട്രിബ്യൂട്ട് ചെയ്യാന് കഴിയുന്നവര്‍ ഒത്ത് പിടിച്ചാല്‍ ഇതില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാനും ആകും. ഫേസ്ബുക്ക് പോലെ ഒരു കമ്പനി മാത്രമല്ല ഈ സേവനം നല്‍കുന്നത്, നിരവധി കമ്മ്യൂണിറ്റികള്‍ അവരുടെ സെര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സേവനം ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയിലെ കമ്മ്യൂണിറ്റിയായ FSCI(Free software community of India) നടത്തുന്ന poddery എന്ന സെര്‍വറില്‍ ഈ സോഫ്റ്റ് വെയര്‍ നമുക്ക് ഉപയോഗിക്കാം. അതില്‍ ജോയിന്‍ ചെയ്യാന്‍ https://poddery.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. സ്വയം പര്യാപ്തതയെക്കുറിച്ചാണല്ലോ നാം നേരത്തെ ചര്‍ച്ച ചെയ്തത്. ഒരു കമ്മ്യൂണിറ്റിയോ വ്യക്തിയോ വിചാരിച്ചാല്‍ ഈ ഡയസ്പോറ സ്വന്തം സെര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പൊതുജനങ്ങള്‍ക്ക് നല്‍കാനും ആവും.
ട്വിറ്ററിന് പകരം https://mastodon.social/about പരീക്ഷിക്കാവുന്നതാണ്. ഇതും നേരത്തെ പറഞ്ഞ രീതിയിലുള്ള സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്.
ഗൂഗിളില്‍ തെരയുമ്പോള്‍ എന്താണ് നിങ്ങള്‍ തെരഞ്ഞത്, ഗൂഗിൾ കാണിച്ച റിസൾട്ടുകളിൽ ഏതിലാണ് അമര്‍ത്തിയത് തുടങ്ങിയ ഡാറ്റ ഗൂഗിള്‍ സെര്‍വറിലേക്കാണ് പോകുന്നത്. അത് വച്ചാണ് പിന്നീട് നമ്മെ അനലൈസ് ചെയ്യുന്നത്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യല്‍ കുറച്ച് https://duckduckgo.com ഉപയോഗിച്ചാല്‍ ട്രാക്കിംഗ് കുറക്കാം. (ഇതും മുഴുവനായി ഫ്രീസോഫ്റ്റ് വെയര്‍ അല്ല. പക്ഷേ ട്രാക്ക് ചെയ്യുന്നതായി ഇത് വരെ വിവരങ്ങളൊന്നും ഇല്ല).
മൊബൈല്‍ ഉപയോക്താക്കളെ ഏറ്റവും കൂടുതല്‍ സര്‍വൈൽ ചെയ്യുന്നത് കീബോര്‍ഡുകളാണ്. നിങ്ങള്‍ ടൈപ് ചെയ്യുന്ന വിവരങ്ങള്‍ ചോര്‍ത്താനും അത് പഠിക്കാനും കീബോര്‍ഡുകള്‍ ഉപയോഗിക്കപ്പെടുന്നു. നിങ്ങള്‍ വ്യക്തിപരമായി അയക്കുന്ന ഓരോ മെസേജും ഈ കീബോര്‍ഡ് കമ്പനി പഠിക്കും. വല്ല പ്രോഡക്ടുകളെപ്പറ്റിയും ടൈപ് ചെയ്താല്‍ അതിനനുസരിച്ചുള്ള പരസ്യങ്ങള്‍ കാണിക്കാനും തയ്യാറായിരിക്കുകയാണവര്‍. ഗൂഗിള്‍ കീബോര്‍ഡ് ഉപയോഗിക്കാതെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് വികസിപ്പിച്ച indic keyboard ഉപയോഗിച്ചാല്‍ അതില്‍ നിന്ന് രക്ഷപ്പെടാം. താഴെക്കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
https://play.google.com/store/apps/details?id=org.smc.inputmethod.indic
മനസ്സ് വെച്ചാല്‍ മോണോപോളികളെ ആശ്രയിക്കാതെ തന്നെ ഒട്ടുമിക്ക കാര്യങ്ങളും നമുക്ക് ചെയ്യാനാവും. കുക്കീസ് ഡിലീറ്റ് ചെയ്യുക, ട്രാക്കിംഗ് പ്രൊട്ടക്ഷനുള്ള ചില ആഡോണുകള്‍ ഉപയോഗിക്കുക ഒക്കെ ചെയ്ത് ഇത്തരം ചോര്‍ത്തലുകളെ തടയാനുമാകും.
Facebook-owned Whatsapp being down is a reminder that you and your friends should probably be using a more private, non-profit alternative like @Signalapp anyway (or another open-source app of your choice).
It’s just as free, and takes like 30 seconds to switch.#facebookdown
— Edward Snowden (@Snowden) October 4, 2021
അനുബന്ധ ലേഖനങ്ങൾ
- ജനാധിപത്യ സമൂഹമാധ്യമങ്ങള്‍, സ്വതന്ത്ര ബദലുകളിലേക്ക് കൂട് മാറാൻ സമയമായി
- സ്വകാര്യത സ്വ -കാര്യമാണോ?
- “രഹസ്യമോ പരസ്യമോ?”
Nna spenar pidichoo
പ്പം ശര്യാക്കിത്തരാം…
നാളെ നേരം വെളുക്കുമ്പോഴേക്കും ശരിയായാൽ മതിയായിരുന്നു
മൊയ്തീനേ….ആ സ്പാനറിങ്ങെടുത്തേ… എന്നു പറഞ്ഞുപോയ സുക്കറണ്ണനെ കാണാനേയില്ലല്ലോ…