Read Time:12 Minute

‍ഡാറ്റയുടെ മണ്ഡലം അതിവിപുലമായി വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് വളരെ വലുതും വളരെ ചെറുതുമായ സംഖ്യകളെ  സൂചിപ്പിക്കാന്‍ പുതിയ പദാവലികളുടെ ആവശ്യകതയെ നേരിടുകയാണ് ശാസ്ത്രസമൂഹം. 2030 ആകുമ്പോഴേക്ക് വർഷത്തിൽ ഏകദേശം ഒരു യോട്ടാബൈറ്റ് (yottabyte) അതായത് 1024ബൈറ്റ് ഡാറ്റയാകും ലോകം ഉല്പാദിപ്പിക്കുന്നത്. അതെല്ലാം ഡിവിഡികളില്‍ ശേഖരിച്ച് അട്ടിയിട്ടുവച്ചാല്‍ അതിന്റെ ഉയരം ചൊവ്വാഗ്രഹം വരെയെത്തും പോലും!

നവംബര്‍ 18 ന് പാരീസിനു സമീപം ലോകമെമ്പാടുമുള്ള ഗവണ്മെന്റുകളുടെ പ്രതിനിധികള്‍ ജനറല്‍ കോണ്‍ഫറന്‍സ് ഓണ്‍ വെയ്റ്റ്സ് ആന്‍ഡ് മെഷേഴ്സിന്റെ (CGPM) യോഗത്തില്‍ ഒത്തുകൂടിയപ്പോള്‍ എസ്.ഐ. (ഇന്റര്‍നാഷണല്‍ സിസ്റ്റം ഓഫ് യൂണിറ്റ്സ്) യൂണിറ്റുകളില്‍ നാലു പ്രിഫിക്സുകള്‍ കൂടെ ഉടനടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.  ronna(റോണാ), quetta(ക്വെറ്റാ) എന്നീ പ്രിഫിക്സുകള്‍ യഥാക്രമം  1027,  1030  എന്നിവയെയും ronto (റോന്റോ), quecto (ക്വെക്റ്റോ) എന്നിവ യഥാക്രമം 10−27,  10−30 എന്നിവയേയും പ്രതിനിധീകരിക്കും. ഇനി എളുപ്പം പറയാം.. ഭൂമിയുടെ ഭാരം ഏകദേശം ഒരു റോണാഗ്രാം ആണ്. 

ഇതിനു മുമ്പ് പ്രിഫിക്സ് സമ്പ്രദായത്തില്‍ പുതിയവ ചേര്‍ത്തത് 1991ലാണ്.  zetta (സെറ്റാ)(1021), zepto (സെപ്റ്റോ) (10−21), yotta (യോട്ടാ) (1024), yocto (യോക്റ്റോ) (10−24) എന്നിവയാണ് അന്ന് ചേര്‍ത്തത്. അന്ന് കെമിസ്റ്റുകള്‍ക്ക് ഒരു മോളിലടങ്ങിയിരിക്കുന്ന (mole) പദാര്‍ത്ഥങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന അവഗാഡ്രോസ് നമ്പരിനെ (Avogadro’s number —  6 × 1023എസ്.ഐ. യൂണിറ്റ് സ്കെയിലില്‍ അവതരിപ്പിക്കാന്‍ ഒരു ഏകകം ആവശ്യമായിരുന്നു. അതിനാലാണ് അളവുതൂക്കശാസ്ത്രജ്ഞര്‍ (മെട്രോളജിസ്റ്റ്സ്) അത് ആവിഷ്കരിച്ചത്. അതിനുശേഷം ഇതാദ്യമായിട്ടാണ് സിസ്റ്റം പുതുക്കുന്നത്. കൂടുതല്‍ സുപരിചിതമായ പെറ്റാ (peta), എക്സാ (exa) എന്നിവ 1875 ലാണ് കൂട്ടിച്ചേര്‍ത്തിരുന്നു.

അങ്ങേയറ്റത്തുള്ള സംഖ്യകള്‍

സയൻസിന്റെ വളർച്ചക്കൊപ്പം വളരെ വലുതും, വളരെ ചെറുതുമായ സംഖ്യകളെ സൂചിപ്പിക്കുന്നതിനുതകുന്ന പ്രിഫിക്സുകളുടെ ആവശ്യകതയും കൂടിക്കൊണ്ടിരുന്നു. അവയുടെ ഒരു ലിസ്റ്റ് താഴെ കൊടുക്കുന്നു:

             

     ഗുണകം പേര്  ചിഹ്നംസ്വീകരിച്ച വര്‍ഷം
1030quettaQ2022
1027ronnaR2022
1024yottaY1991
1021zettaZ1991
1018exaE1975
1015petaP1975
10−15femtof1964
10−18attoa1964
10−21zeptoz1991
10−24yoctoy1991
10−27rontor2022
10−30quectoq2022

ഈ പ്രിഫിക്സുകള്‍ അംഗീകരിക്കപ്പെട്ടത് അളവുതൂക്കസംഘടനയുടെ ജനറല്‍ കോണ്‍ഫറന്‍സില്‍ വച്ചാണ്.

യു.കെ.യുടെ ടെഡ്ഡിംഗ്ടണിലുള്ള നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയിലെ ഒരു മെട്രോളജിസ്റ്റ് ആയ റിച്ചാര്‍ഡ് ബ്രൗണ്‍ (Richard Brown) പറയുന്നത് ഇന്നത്തെ ചാലകശക്തി ഡാറ്റാ സയന്‍സ് ആണെന്നാണ്. കഴിഞ്ഞ 5 കൊല്ലമായി പുതിയ പ്രിഫിക്സുകള്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നയാളാണ് അദ്ദേഹം. നവംബര്‍ 17 ലെ കോണ്‍ഫറന്‍സില്‍ നിര്‍ദ്ദേശം അവതരിപ്പിച്ചത് അദ്ദേഹമാണ്. ആഗോളതലത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഡാറ്റ സെറ്റാബൈറ്റ് തലത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ 1027 നെ പ്രതിനിധീകരിക്കനായി ഹെല്ലായെയും ബ്രോണ്ടോയേയും ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഗൂഗിളിന്റെ  യൂണിറ്റ്  ഉപഭോക്താക്കളോട് 1000 യോട്ടാബൈറ്റ് ഒരു ഹെല്ലാബൈറ്റ് ആണെന്ന് പറഞ്ഞുകഴിഞ്ഞു. യു.കെ. സര്‍ക്കാരിന്റെ ഒരു വെബ്സൈറ്റെങ്കിലും ബ്രോണ്ടോബൈറ്റ് ആണ് ശരിയായ പദം എന്നും പറയുന്നുണ്ട്. 

“മെട്രോളജിയിൽ പക്ഷെ ഇതൊക്കെ അനൗദ്യോഗിക പദപ്രയോഗമാണ്.” ബ്രൗണ്‍ പറയുന്നു. മുമ്പ് SI (Système international)-യില്‍ അനൗദ്യോഗിക പദങ്ങളുപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഹെല്ലയും ബ്രോണ്ടോയും നേരിടുന്ന പ്രശ്നം അവയുടെ ചുരുക്കാക്ഷരങ്ങളായ എച്ചും(h) ബി(b) യും മറ്റു യൂണിറ്റുകളിലോ പ്രിഫിക്സുകളിലോ ഇപ്പോള്‍ത്തന്നെ ഉപയോഗിക്കുന്നവയാണ് എന്നതാണ്. ഉദാഹരണത്തിന് എച്ച് അധികം ഉപയോഗിക്കാറില്ലാത്ത ഹെക്ടോ 102 യെയും ഇന്‍ഡക്ടന്‍സിന്റെ ഏകകമായ ഹെന്‍റിയ്ക്കുവേണ്ടിയും (H) അത് ഉപയോഗത്തിലുണ്ട്. അതാണ് അവയ്ക്ക് ഔപചാരിക പദമായി അവ അംഗീകരിക്കാനാകാത്തതിന്റെ പ്രധാന കാരണം.  

പ്രിഫിക്സിന്റെ മുന്‍ചരിത്രം

പുതിയ പ്രിഫിക്സുകള്‍ കൊണ്ടുവരുന്നത് അത്ര ചെറിയകാര്യം ആയിരുന്നില്ല. ഇതുവരെ ഏകകത്തിനോ പ്രിഫിക്സിനോ ഉപയോഗിച്ചിട്ടില്ലാത്ത, അഥവാ ഇതുവരെ ഉള്‍പ്പെടുത്താത്ത  r, R  q,Q എന്നീ അക്ഷരങ്ങള്‍ ഉപയോഗിച്ചുനോക്കുകയായിരുന്നു ബ്രൗണ്‍. ഏറ്റവും അവസാനമായി സ്വീകരിച്ച പ്രിഫിക്സിന് ഉപയോഗിച്ചവയോട് ചേര്‍ന്നു നില്‍ക്കുക എന്ന മുന്‍കാല രീതിയില്‍ നിന്നാണ് പേരുകള്‍ വന്നത്. ഉദാഹരണത്തിന് ഗിഗാ പോലുള്ള ഗുണിക്കുന്നതിനുള്ള സംഖ്യകള്‍ എ(a)യില്‍ അവസാനിക്കുന്നു, സ്കെയിലില്‍ ഏറ്റവും കുറഞ്ഞതിനെ പരാമര്‍ശിക്കുന്ന ആറ്റോ പോലുള്ളവ ഓ (o)യിലവസാനിക്കുന്നു. മറ്റൊന്ന്, ഗ്രീക്ക് അല്ലെങ്കില്‍ ലാറ്റിന്‍ അക്കങ്ങളോട് യോജിച്ചിരിക്കണം എന്നതാണ്. (റോണാ, ക്വെറ്റാ എന്നിവ ഒമ്പത്  പത്ത് എന്നിവയ്ക്കുള്ള ഗ്രീക്ക് പദങ്ങളായ എന്നിയ, ഡെക്കാ എന്നിവയോട് സാമ്യമുള്ളതാണ്.) നേരത്തേ ഉള്ള ഒരു  നിര്‍ദ്ദേശമായിരുന്ന ക്വെക്കാ എന്നത് ബ്രൗണിന് പിന്‍വലിക്കേണ്ടിവന്നു. കാരണം അത് ഒരു പോര്‍ച്ചുഗീസ് ശാപവാക്കിനോട് അടുത്തുനിന്നിരുന്നു.

അവസാനമായി സ്വീകരിച്ച പ്രിഫിക്സുകള്‍ വര്‍ഷങ്ങളുടെ ചര്‍ച്ചകളിലൂടെ ഉരിത്തിരിഞ്ഞതാണെന്നാണ് ഹാലിഫാക്സിലുള്ള കാനഡയുടെ മെട്രോളജി റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടര്‍ ജനറലായ ജോര്‍ജെറ്റ് മക്ഡൊനാള്‍ഡ് (Georgette Macdonald) പറയുന്നത്. സ്ഥിരതയ്ക്കായുള്ള മെട്രോളജിസ്റ്റുകളുടെ താല്പര്യം അവ നിറവേറ്റുന്നുണ്ട് എന്നത് നിര്‍ണ്ണായകമാണ്, അവ ആശയക്കുഴപ്പം ഒഴിവാക്കുന്നുമുണ്ട്, അവര്‍ പറയുന്നു. 

“വാസ്തവത്തില്‍ ഇപ്പോള്‍ എസ്.ഐ. സമ്പ്രദായത്തിന് വലിയ സംഖ്യകള്‍ക്കായുള്ള പ്രിഫിക്സുകളേ ആവശ്യമുള്ളൂ. എന്നാല്‍ സ്കെയിലിലെ ചെറിയ അറ്റത്തേയ്ക്ക് വേണ്ട സമാന പദങ്ങള്‍ ഉണ്ടാക്കിവയ്ക്കുന്നത് ഉചിതമാണല്ലൊ. ആ സ്കെയിലില്‍ എന്തെങ്കിലും അളക്കേണ്ടിവരുമോ എന്നതില്‍ ഞങ്ങള്‍ക്ക് ഉറപ്പൊന്നുമില്ല, എന്നിരുന്നാലും സ്കെയില്‍ സമതുലിതമായിരിക്കുന്നതാണ് ഭേദം. പ്രിഫിക്സുകള്‍ ഏതെങ്കിലുമൊരു രീതിയില്‍ തമ്മില്‍ പൊരുത്തമുള്ളതായിരിക്കുന്നതാണ് നല്ലത്” എന്നും ജോര്‍ജെറ്റ് അഭിപ്രായപ്പെടുന്നു.

റോണാ, ക്വെറ്റാ എന്നിവ വിചിത്രമാണെന്ന് ഇപ്പോള്‍ തോന്നിയേക്കാം, എന്നാല്‍ ഗിഗാ യും ടെറായും ഒരിക്കല്‍ അങ്ങിനെതന്നെ ആയിരുന്നല്ലോ എന്നാണ് പോര്‍ച്ചുഗീസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ക്വാളിറ്റിയിലെ ഒരു മെട്രോളജിസ്റ്റായ ഒളിവിയെര്‍ പെലെഗ്രിനോ പറയുന്നത്. ഉപയോഗിക്കുന്തോറും അവയും സുപരിചിതമാകും. 

പുതിയ പ്രിഫിക്സുകളെ പ്രതിനിധീകരിക്കാന്‍ ഇപ്പോള്‍ പുതിയ അക്ഷരങ്ങളൊന്നും ഇല്ല. അതിനാല്‍ സയന്‍സിന്റെ ഏതെങ്കിലുമൊരു വിഭാഗം അതിന്റെ ആവശ്യം 1033 തലത്തിലേക്ക് വളരുകയാണെങ്കില്‍ എന്തു സംഭവിക്കുമെന്നത് ഒരു പ്രശ്നമാണ്.

ഉദാഹരണത്തിന് കിലോക്വെറ്റാ (kQ).വ്യത്യസ്ത അക്ഷരമാലകളിലേക്ക്  ശാഖപിരിഞ്ഞുപോകുന്നതിനേക്കാള്‍ അതായിരിക്കും നല്ലത്. എന്നാല്‍ അതിനേക്കുറിച്ച് വ്യാകുലപ്പെടുന്നതിനുള്ള സമയം വളരെ അകലെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.ബ്രൗണിന് തന്റെ നിര്‍ദ്ദേശം CPGM ല്‍   അംഗീകരിച്ചുകിട്ടാന്‍ നിരവധി വളയങ്ങള്‍  ചാടിക്കടക്കേണ്ടിവന്നു. ഇപ്പോള്‍ ഉപയോഗത്തിലുള്ള പദങ്ങളേക്കുറിച്ച് സങ്കല്പിക്കാന്‍തന്നെ അദ്ദേഹത്തിന് കഴിയുന്നില്ല. അത് അങ്ങേയറ്റം അതിശയകരമായിരിക്കും.


വിവര്‍ത്തനം

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

2 thoughts on “എത്രവരെ എണ്ണാനറിയാം?

  1. “zetta (സെറ്റാ)(1021), zepto (സെപ്റ്റോ) (10−21), yotta (യോട്ടാ) (1024), yocto (യോക്റ്റോ) (10−24) എന്നിവയാണ് അന്ന് ചേര്‍ത്തത്. ” മൈനസ് 21 ആണോ?യോട്ടാ എന്നത് 1024 ആണോ അപ്പോള്‍ യോക്‍ടയോ ?ആശയക്കുഴപ്പം ഉണ്ടാക്കുന്നു.

Leave a Reply

Previous post ന്യൂക്ലിയർ ഫ്യൂഷൻ രംഗത്ത് പുതിയ മുന്നേറ്റം: ശുദ്ധ ഊര്‍ജ്ജത്തിന് പുത്തൻ പ്രത്യാശയോ?
Next post സയൻസ് @ 2022
Close