Read Time:14 Minute

സുനന്ദ എൻ
ഗവേഷണ വിദ്യാർത്ഥി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂർ

ആമുഖം

കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും ഒട്ടേറെ ആഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങളും, നമ്മുടെ സംസ്ഥാനത്ത് ഈ കഴിഞ്ഞ വർഷങ്ങളുണ്ടായ പ്രളയവും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രഭാവങ്ങളാണ്. അത്തരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രഭാവങ്ങളിൽ ഒന്നാണ് ചുഴലിക്കാറ്റുകൾ. ചുഴലിക്കാറ്റുകൾ എങ്ങനെ ഉണ്ടാവുന്നു എന്നും, അത് ഇന്ത്യയുടെ കാലാവസ്ഥയെ ഏതു രീതിയിൽ  ബാധിക്കുന്നുവെന്നുമാണ് ഈ ലേഖനത്തിലൂടെ വിശദീകരിക്കുന്നത്.

ഭൂമിയിൽ ഉണ്ടാവുന്ന ഏറ്റവും അപകടകരമായ കാറ്റുകളിൽ ഒന്നാണ് ചുഴലിക്കാറ്റുകൾ. അറ്റ്ലാന്റിക് സമുദ്രത്തിലും കിഴക്കൻ പസിഫിക് സമുദ്രത്തിലും ഇവ hurricane എന്ന പേരിലും, പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിൽ typhoon എന്ന പേരിലും, ഇന്ത്യൻ മഹാസമുദ്രത്തിൽ tropical cyclone എന്ന പേരിലും അറിയപ്പെടുന്നു. വ്യത്യസ്തമായ പേരുകളിൽ അറിയപെടുന്നതാണെങ്കിലും ഇവയെല്ലാം ഉണ്ടാവുന്നത് ഒരേ രീതിയിലാണ്. സൈക്ലോൺ എന്ന പദം ഉത്ഭവിച്ചത് Greek പദം Coils എന്ന വാക്കിൽനിന്നാണ്. പാമ്പിന്റെ ചുരുൾ എന്നാണ് coils അർത്ഥമാകുന്നത്, ആദ്യമായി ഈ വാക്ക് ഉപയോഗിച്ചത് Henry Peddington ആണ്. ബംഗാൾ ഉൾക്കടലിലും അറബി കടലിലും ഉണ്ടാവുന്ന സൈക്ലോണുകൾ കടലിന്റെ ചുരുളുകൾ പോലെ കാണപ്പെടുന്നതിനാലാണ് ഈ പേര് വന്നത്. കുറഞ്ഞ അന്തരീക്ഷമർദ്ദം, ശക്തമായ കാറ്റ്, കനത്ത മഴ എന്നിവയാണ് ചുഴലിക്കാറ്റുകളുടെ  സവിശേഷതകൾ. ഇവ  ജീവിതത്തിനും സ്വത്തിനും ബാധിത സമൂഹങ്ങളുടെ ഉപജീവനത്തിനും ജീവിതത്തിനും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

കടപ്പാട് MODIS Rapid Response Team at NASA GSFC

ചുഴലിക്കാറ്റുകൾ ഉണ്ടാവുന്നതെങ്ങനെ?

ഒരു tropical cyclone ന്റെ thermodynamics നെ ഒരു അനുയോജ്യമായ CARNOT ENGINE നോട് ഉപമിക്കാൻ സാധിക്കും. ഇവിടെ ഊഷ്മളമായ ചൂട് ജലസംഭരണി – സമുദ്രവും തണുത്ത ജലസംഭരണി അന്തരീക്ഷവും  (ഉഷ്ണമേഖലാ ട്രോപോസ്ഫിയറിലെ 15–18 കിലോമീറ്റർ വരെയുള്ള ഭാഗം) ആകുന്നു. ഇവ ഉത്ഭവിക്കുന്നതും തീവ്രമാകുന്നതും ഉഷ്ണമേഖല സമുദ്രങ്ങളിൽ ആണ്. ഉഷ്ണമേഖലാ കൊടുങ്കാറ്റുകളുടെ (tropical cyclone) രൂപവത്കരണത്തിന് അവശ്യമായ സാഹചര്യങ്ങൾ  ഇവയാണ്:

  1. സമുദ്ര ഉപരിതല താപനില അഥവാ sea surface temperature 27 ഡിഗ്രി അല്ലെങ്കിൽ അതിലും കുടുതലായിരിക്കണം.
  2.  കൊറിയോലിസ് ഫോഴ്‌സിന്റെ (coriolis force) സാന്നിധ്യം അത്യന്താപേക്ഷിതമാണ്. ഈ കാരണം കൊണ്ട് മധ്യരേഖയ്ക്ക് (equator) സമീപം ഉഷ്ണമേഖല ചുഴലിക്കാറ്റുകൾ വിരളമാണ്.
  3. ലംബമായ കാറ്റിന്റെ അഥവാ vertical wind speed വേഗതയിലെ ചെറിയ വ്യതിയാനങ്ങൾ.
  4. താഴ്ന്ന നിലയിലുള്ള ആപേക്ഷിക വോർട്ടിസിറ്റി (Relative vorticity)
  5. മധ്യ ട്രോപോസ്ഫിയർ ആപേക്ഷിക ആർദ്രത (Relative Humidity)
  6. മുമ്പേ ഉണ്ടായിരുന്ന ദുർബലമായ താഴ്ന്ന മർദ്ദം (low pressure) അല്ലെങ്കിൽ താഴ്ന്ന നില-സൈക്ലോണിക് ചംക്രമണം (lower level cyclonic circulation).
  7. സമുദ്രനിരപ്പിൽ നിന്ന് മുകളിലുള്ള വ്യതിചലനം.

മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ ഒരു ഉഷ്ണമേഖല ചുഴലിക്കാറ്റുകൾ അഥവാ tropical cyclone ഉണ്ടാവാനുള്ള അനുകൂല സാഹചര്യങ്ങളായി (favourable conditions) കണക്കാക്കപ്പെടുന്നു.

പ്രധാനമായും പ്രീ-മൺസൂൺ (മാർച്ച്, ഏപ്രിൽ, മെയ്) മാസങ്ങളിലും പോസ്റ്റ്-മൺസൂൺ (ഒക്ടോബർ, നവംബർ, ഡിസംബർ) മാസങ്ങളിലും ആണ് Cyclones ഇന്ത്യൻ മഹാസമുദ്രത്തിൽ (ബംഗാൾ ഉൾക്കടലിലും, അറബിക്കടലിലും) രൂപം കൊള്ളുന്നത്.

ചുഴലിക്കാറ്റിന്റെ വർഗീകരണം (Classification of cyclones) 

ഉഷ്ണമേഖല ചുഴലിക്കാറ്റുകളെ (Tropical cyclone) കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) കാറ്റിന്റെ വേഗതയുടെ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്നു.

  1. ഉത്തരേന്ത്യൻ മഹാസമുദ്രത്തിൽ (Indian Ocean) ഏറ്റവും ചെറിയ (lowest) വർഗീകരണം depression ആണ്. ഇവയിൽ 3 മിനിറ്റ് സ്ഥിരമായ കാറ്റിന്റെ വേഗത (maximum sustained wind speed) 17-27 knots (31-49 kmph) ആണ്. 
  2. Deep Depression : മുകളിൽ പറഞ്ഞ depression കൂടുതൽ തീവ്രമാവുകയാണെങ്കിൽ അത് 28-33 knots (50-61 kmph)വേഗതയുള്ള ഒരു Deep Depression ആയി മാറും.
  3. Cyclonic storm : Deep depression കാറ്റിന്റെ വേഗത 34-47 knots (62-88 kmph) ആർജിക്കുകയാണെങ്കിൽ, ഇവയെ Cyclonic Storm എന്ന് വിളിക്കുകയും, കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഈ cyclone ന് പേര് പ്രഖ്യാപിക്കുകയും ചെയുന്നു.
  4. Severe Cyclonic Storm: Severe Cyclonic Storms അഥവാ തീവ്രമായ കൊടുകാറ്റിന്റെ വേഗത 48-63 knots (89-117 kmph)ആകുന്നു.
  5. Very Severe Cyclonic Storm: Very Severe Cyclonic Storms അഥവാ അതിതീവ്ര കൊടുകാറ്റുകളുടെ വേഗത 64-89 knots (118-166 kmph)ആകുന്നു.
  6. Extremely Severe Cyclonic Storm: അത്യന്തതീവ്രമായ ചുഴലിക്കാറ്റുകൾക്ക് (Extremely Severe Cyclonic Storms) hurricane-force winds 90-119 knots (167-221 kmph) ആകുന്നു.
  7. Super Cyclonic Storm: ഇന്ത്യൻ മഹാസമുദ്രത്തിൽ ഏറ്റവും ഉയർന്ന വർഗീകരണം SUPER CYCLONIC STORM ആണ്. ഇവയുടെ hurricane-force winds >= 120 knots (222 km/h) ന് മുകളിൽ ആകുന്നു.

വടക്കൻ അർദ്ധഗോളത്തിൽ (Northern Hemisphere) പടിഞ്ഞാറോ-വടക്കുപടിഞ്ഞാറോ (west northwestwards) വടക്കുപടിഞ്ഞാറോ (northwestwards)ദിശയിലേക്കാണ് ചുഴലിക്കാറ്റുകൾ സഞ്ചരിക്കുന്നത്. ശരാശരി വേഗത മണിക്കൂറിൽ 15-20 കിലോമീറ്റർ (പ്രതിദിനം 360-480 കിലോമീറ്റർ) ആണ്.

ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതെങ്ങനെ ?

ലോകമൊട്ടാകെയുള്ള എല്ലാ സമുദ്ര തടങ്ങളിലും രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകൾക്ക് പ്രാദേശിക കാലാവസ്ഥാ കേന്ദ്രങ്ങളും (RSMC) ട്രോപ്പിക്കൽ സൈക്ലോൺ മുന്നറിയിപ്പ് കേന്ദ്രങ്ങളുമാണ് (TCWC) പേര് നിർദേശിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പും (IMD) ഉൾപ്പടെ 5 TCWC 6 RSMC ലോകത്തുണ്ട്. ഒരു RSMC എന്ന നിലയിൽ, ഒരു സാധാരണ നടപടിക്രമം പാലിച്ചതിന് ശേഷം ബംഗാൾ ഉൾക്കടൽ, അറേബ്യൻ കടൽ എന്നിവയുൾപ്പെടെ ഉത്തരേന്ത്യൻ മഹാസമുദ്രത്തിൽ വികസിക്കുന്ന ചുഴലിക്കാറ്റുകളെ IMD മേഖലയിലെ മറ്റ് 12 രാജ്യങ്ങൾക്ക് ഉപദേശം നൽകിയതിന് ശേഷം നാമകരണം ചെയ്യുന്നു.

2000 ൽ ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, ശ്രീലങ്ക, തായ്ലൻഡ് എന്നിവ ഉൾപ്പെടുന്ന WMO/ESCAP (World Meteorological Organisation/United Nations Economic and Social Commission for Asia and the Pacific) എന്നീ രാജ്യങ്ങൾ പ്രദേശത്തെ ചുഴലിക്കാറ്റുകൾക് പേരിടാൻ ആരംഭിക്കാൻ തീരുമാനിച്ചു. ഓരോ രാജ്യവും നിർദ്ദേശങ്ങൾ അയച്ചതിനുശേഷം, ട്രോപ്പിക്കൽ സൈക്ലോണുകളിലെ WMO / ESCAP പാനൽ (PTC) പട്ടിക അന്തിമമാക്കി.

ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം, അറേബ്യൻ കടൽ എന്നിവിടങ്ങളിലെ ചുഴലിക്കാറ്റുകളുടെ പേര് മേല്പറഞ്ഞ എട്ട് രാജ്യങ്ങൾ തീരുമാനിക്കുന്നു. ഓരോ രാജ്യങ്ങളും രാജ്യങ്ങളിലെ കാലാവസ്ഥാ അംഗങ്ങൾ അംഗീകരിക്കുന്ന എട്ടു പേരുകൾ വീതം പട്ടികപ്പെടുത്തുന്നു. ഇന്ത്യ നാമകരണം ചെയ്ത ആദ്യത്തെ cyclone 2004 ലെ Agni യും അവസാനമായി പേരിട്ടത് 2019 ലെ vayu ഉം ആകുന്നു.

1999 ലെ പ്രീ-മൺസൂൺ കാലത്തിനു ശേഷം, കേന്ദ്ര കാലാവസ്ഥ വകുപ്പ് ദുരന്ത നിവാരണ കമ്മിറ്റിക്ക് പ്രീ cyclone watch, Cyclone alert, Cyclone warning ഒപ്പം post landfall outlook എന്നിങ്ങനെ 4 ഘട്ടങ്ങളായാണ് മുന്നറിയിപ്പുകൾ നൽകുന്നത്.

സമീപ കാലങ്ങളിലെ ചുഴലിക്കാറ്റുകളും കാലാവസ്ഥ വ്യതിയാനവും

ഈ കഴിഞ്ഞ 30-40 വർഷങ്ങളിൽ ലോകമെമ്പാടുമുള്ള ചുഴലിക്കാറ്റുകളുടെയും ചുഴലിക്കാറ്റിന്റെയും മൊത്തത്തിലുള്ള ആവൃത്തിയും കാഠിന്യവും വർദ്ധിച്ചു. സമുദ്രനിരപ്പിൽ നിന്നുള്ള ഈ സംഭവങ്ങളുടെ പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനം (climate change), ഹിമവും (ice) ഹിമാനികളും (glaciers) ഉരുകുന്നത്, സമുദ്രനിരപ്പ് (sea level rise) ഉയരുന്നത്, സമുദ്രജലത്തിന്റെ ചൂട് എന്നിവയാണ്.

ഇന്റർ ഗവണ്മെന്റൽ പാനൽ ഫോർ ക്ലൈമറ്റ് ചേഞ്ച് (IPCC) കഴിഞ്ഞ വർഷം പുറത്തിറക്കിയ Special Report on the Ocean and Cryosphere in a Changing Climate” (2019) പ്രകാരം ആഗോളതാപനം ഹിമപാളികൾ (ice sheets), ഹിമാനികൾ (glaciers) എന്നിവയിൽ നിന്നുള്ള വലിയ നഷ്ടവും ക്രയോസ്‌ഫിയറിന്റെ വ്യാപകമായ ചുരുങ്ങലും ആർട്ടിക് സമുദ്രത്തിലെ ഹിമത്തിന്റെ വ്യാപ്തിയും കട്ടിയുള്ളതും പെർമാഫ്രോസ്റ്റുകളുടെ (PERMAFROST) വർദ്ധിച്ച താപനിലയും മഞ്ഞ് മൂടുന്നു. സമുദ്രങ്ങളുടെ താപനില ഉയരുന്നത് (warming of oceans) അർത്ഥമാക്കുന്നത് ഉഷ്ണമേഖലാ ചുഴലിക്കാറ്റ് കാറ്റും മഴയും വരും കാലങ്ങളിൽ വർധിക്കുമെന്നാണ്. ഇവയെ കൂടാതെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയർച്ച (elevation above sea level), തീവ്രമായ സമുദ്രനിരപ്പ് സംഭവങ്ങൾ (intense sea level rise events), തീരദേശ അപകടങ്ങൾ (coastal accidents) എന്നിവയുമായി കൂടിച്ചേർന്ന് തീവ്രതരംഗങ്ങളുടെ വർദ്ധനവ് ഉണ്ടാകുമെന്നാണ്. അപൂർവമായി (സമീപകാലത്ത് ഒരു നൂറ്റാണ്ടിലൊരിക്കൽ) അങ്ങേയറ്റത്തെ സമുദ്രനിരപ്പിൽ നിന്നുള്ള സംഭവങ്ങൾ (extreme sea level rise events) 2050 ഓടെ പല സ്ഥലങ്ങളിലും, പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പതിവായി സംഭവിക്കുമെന്ന് IPCC റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ ശരാശരി തീവ്രതയും അതിനോടൊപ്പമുള്ള മഴയുടെ തോതും ആഗോള താപനിലയിൽ 2 ഡിഗ്രി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കടപ്പാട് NASA Earth Observatory images

ഈ വർഷം ഉണ്ടായ Amphan ചുഴലിക്കാറ്റും Nisarga ചുഴലിക്കാറ്റും ശക്തി ആർജിക്കാനുള്ള പ്രധാന കാരണം കൂടിയ സമുദ്ര ഉപരിതല താപനില ആണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. കൂടി വരുന്ന സമുദ്ര താപനിലയും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രഭാവം തന്നെയാണ്. മെയ് പകുതിയോടെ Amphan ചുഴലിക്കാറ്റ് രൂപപ്പെട്ടപ്പോൾ ബംഗാൾ ഉൾക്കടലിൽ ശരാശരി താപനില 30-33 ഡിഗ്രി സെൽഷ്യസും Nisarga ചുഴലിക്കാറ്റ് രൂപപെടുന്നതിന് മുൻപ് അറബിക്കടലിനു മുകളിലുള്ള ഉപരിതല താപനില 30-32 ഡിഗ്രിയുമായിരുന്നു. കേവലം കൂടിയ താപനില കൊണ്ട് മാത്രം ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവാൻ സാധ്യത ഇല്ലെന്നും എന്നാൽ ചൂട് കൂടിയ സമുദ്രത്തെ ചുഴലിക്കാറ്റുകളെ കൂടുതൽ ശക്തി പ്രാപിക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.

എല്ലാ ഇന്ത്യൻ തീരപ്രദേശങ്ങളും വളരെയധികം അപകടസാധ്യതയുള്ളവയാണ്, വരുംകാലങ്ങളിൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട അപകടങ്ങളും വെള്ളപ്പൊക്കവും വിളകളുടെയും മറ്റ് സ്വത്തുക്കളുടെയും നാശവും, തീവ്രസാഹചര്യങ്ങളിൽ തീരപ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങാനുമുള്ള സാധ്യതയുമുണ്ട്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതും ധനസഹായമുള്ളതുമായ കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിലൂടെയും പൊരുത്തപ്പെടുത്തൽ നടപടികളിലൂടെയും മാത്രമേ ഇത് നമുക്ക് തരണം ചെയ്യാൻ കഴിയുകയുള്ളു.


(ഈ ലേഖനം തയാറാക്കാൻ അഖില രാജീവും ആതിര കൃഷ്ണനും നന്ദി)

അധികവായനയ്ക്ക്

  1. https://www. indiawaterportal. org/articles/india-eye-storm
  2. https://timesofindia. indiatimes. com/readersblog/consultantscounsellors/dreaming-of-a-green-india-20893/
  3. Willoughby, H. Hurricane heat engines. Nature 401, 649–650 (1999). https://doi. org/10. 1038/44287
  4. https://www. manifestias. com/2020/07/26/the-naming-of-cyclones/
  5. Gray, W. M. , 1975. Tropical cyclone genesis. Atmospheric science paper; no. 234.

 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വാ.വാ.തീ.പു. – തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ
Next post വില്യം ഹെർഷൽ – നക്ഷത്രങ്ങളുടെ കൂട്ടുകാരൻ
Close