Read Time:8 Minute
മൂത്രം, ‘മൂത്രം’ ആണ്. അത് മനുഷ്യന്റെ ആയാലും, ആനയുടെയോ, കഴുതയുടെയോ, പോത്തിന്റെയോ, പുലിയുടെയോ, പശുവിന്റെയോ ആയാലും. ഒരു വശത്ത് ഗോ മൂത്രം രോഗ സംഹാരി എന്ന രീതിയിൽ വൻ തോതിൽ പ്രചാരണം നടക്കുന്നു. എന്നാൽ ഗോമൂത്രത്തിൽ ഹാനികരമായ ബാക്ടീരിയകൾ ഉണ്ടെന്നും അത് മനുഷ്യന്റെ നേരിട്ടുള്ള ഉപഭോഗത്തിന് അനുയോജ്യമല്ലെന്നും, ബറേലി ആസ്ഥാനമായുള്ള ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐവിആർഐ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഭോജ് രാജ് സിംഗും രാജ്യത്തെ പ്രമുഖ മൃഗഗവേഷണ സ്ഥാപനത്തിലെ മൂന്ന് പിഎച്ച്ഡി വിദ്യാർത്ഥികളും ആരോഗ്യമുള്ള പശുക്കളുടെ മൂത്ര സാമ്പിളുകളിൽ പഠനം നടത്തി. സാമ്പിളുകളിൽ കുറഞ്ഞത് 14 ദോഷകരമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്ന് അവർ കണ്ടെത്തി.

എന്താണ് മൂത്രം?

ആഹാര ദഹന പ്രക്രിയയ്ക്ക് ശേഷം ‘കിഡ്‌നി’ (വൃക്ക) യുടെ അരിക്കൽ നടന്നു കഴിഞ്ഞു വരുന്ന ദ്രാവക രൂപത്തിലുള്ള ‘വേസ്റ്റ് (waste)’ ആണ് മൂത്രം. വെള്ളത്തിൽ ലയിക്കുന്ന പലതരം വേസ്റ്റ് കെമിക്കലുകളെ ശരീരം പുറന്തള്ളുന്നത് മൂത്രത്തിൽ കൂടിയാണ്. മൂത്രത്തിൽ 90-96% ൽ വരെ വെള്ളമാണ്. കൂടാതെ പല തരത്തിലുള്ള രാസപദാർത്ഥങ്ങളും മൂത്രത്തിൽ ഉണ്ടെങ്കിലും നൈട്രജൻ അടങ്ങിയ വേസ്റ്റ് ആയ യൂറിയ, യൂറിക് ആസിഡ് , ക്രിയാറ്റിനിൻ (creatinine) തുടങ്ങിയവയാണ് മിക്കവാറും എല്ലാ സസ്തനികളുടെയും മൂത്രത്തിൽ അടങ്ങിയിരിക്കുന്നത്. ഇതു കൂടാതെ, വളരെ ചെറിയ അളവിൽ ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന പലതരത്തിലുള്ള ഹോർമോണുകൾ, മാംസ്യം (Protein), പലതരത്തിലുള്ള ഓർഗാനിക്, ഇനോർഗാനിക് സംയുക്തങ്ങളും മൂത്രത്തിൽ ഉണ്ടാവും. ഇവയുടെ അളവുകൾ ആഹാരം കഴിച്ചതനുസരിച്ചു മാറ്റം വരാം. ഒരു ലിറ്റർ മനുഷ്യ മൂത്രത്തിലെ മൂലകങ്ങളുടെ അളവ് കാർബൺ 6.8 g, നൈട്രജൻ 8.12 g, ഓക്‌സിജൻ 8.2 g , ഹൈഡ്രജൻ 1.5 g എന്നിങ്ങനെയാണ്.

ഗോമൂത്രത്തിന്റെ ഗുണങ്ങൾ എന്തൊക്കെ?

ഗോമൂത്രത്തിന്റെ ‘ആന്റി-ബാക്റ്റീരിയൽ ആക്ടിവിറ്റി (ബാക്റ്റീരിയയെ കൊല്ലാനുള്ള കഴിവ്)യെ ക്കുറിച്ചു ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. 2012 ൽ നടന്ന ഒരു ഗവേഷണ പഠനപ്രകാരം ഗോമൂത്രം Staphylococcus aureus, Escherichia coli, Pseudomonas fragi, Bacillus subtilis, Streptococcus agalactiae and Proteus vulgaris തുടങ്ങിയ ബാക്റ്റീരിയകളെ നശിപ്പിക്കാൻ പ്രാപ്തിയുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ പല പശുക്കളിൽ നിന്നെടുത്ത മൂത്രത്തിന് പലതരത്തിലുള്ള പ്രവർത്തന ശേഷി ആണ് കാണിച്ചത് (ഗോമൂത്രത്തിലുള്ള കെമിക്കലുകളുടെ വ്യതിയാനമാണ് ഇതിനു കാരണമായി പറഞ്ഞത്). രണ്ട് US പേറ്റന്റുകളും U.S. Patents (No. 6,896,907 and 6,410,059) ഇതിനായി അവാർഡ് ചെയ്തിട്ടുണ്ട്.

ഗോമൂത്രത്തിന് ക്യാൻസർ പ്രതിരോധിക്കാനുള്ള കഴിവുണ്ടോ?

അമേരിക്കയിലെ ക്യാൻസർ ഗവേഷണത്തിന് പ്രശസ്തമായ മയോ ക്ലിനിക്കിലെ Dr. Donald Hensrud പറയുന്നത് “I think I’m perfectly comfortable in saying that I’m aware of no data that cow’s urine — or any other species’ urine — holds any promise … in treating or preventing cancer,” (അതായത്, ഗോമൂത്രം എന്നല്ല, ഒരു തരം മൂത്രവും, ഇതുവരെ ക്യാൻസർ ചികിത്സക്ക് ഫലപ്രദമായി കണ്ടിട്ടില്ല എന്ന്).

ഗോമൂത്രം കുടിക്കാമോ?

ഒരിക്കലും അരുത് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. കുടിക്കുക മാത്രമല്ല മറ്റു വസ്തുക്കളിൽ കലർത്തി കഴിക്കുകയും ചെയ്യരുത്. കാരണം ഗോ മൂത്രം വഴി പല മാരക രോഗങ്ങളും പകരാം എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത് . ഓസ്‌ട്രേലിയയിലെ സിഡ്‌ണി യൂണിവേഴ്സിറ്റിയിലെ അസ്സോസിയേറ്റ് പ്രൊഫസർ (associate professor in veterinary biostatistics and epidemiology) ആയ Dr. Navneet Dhand, പറയുന്നത് “three diseases prevalent in India that could potentially be transmitted to people in the raw urine of infected cows: leptospirosis, which can cause meningitis and liver failure; arthritis-causing brucellosis; and Q-fever, which can cause pneumonia and chronic inflammation of the heart.” ().

അല്ലെങ്കിൽ തന്നെ ഒരു ജീവിയുടെ വൃക്ക അരിച്ചു തിരസ്കരിച്ച മാലിന്യങ്ങൾ വേറൊരു ജീവിക്ക് കുടിക്കാൻ കൊടുക്കുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലല്ലോ.

ഗോമൂത്രത്തിന്റെ ഗുണഗണങ്ങളെപറ്റിയുള്ള പല റിപ്പോർട്ടുകളും വേണ്ട രീതിയിലുള്ള ക്ലിനിക്കൽ ട്രയലുകൾ നടത്താതെയുള്ളതും അപകടകരമാം വിധം വഴി തെറ്റിക്കുന്നതാണ്. ആയതിനാൽ തത്ക്കാലം ഗോ മൂത്രം അടുക്കള തോട്ടത്തിലെ ചെടികൾക്ക് നിയന്ത്രിതമായ തോതിൽ വളമായി മാത്രം ഉപയോഗിക്കുക.


അധികവായനയ്ക്ക്

  1. Antimicrobial Activities of Cow Urine Against Various Bacterial Strains Anami et al. Int J Recent Adv Pharm Res, 2012;2(2):84-87 ISSN: 2230-9306
  2. https://www.livescience.com/42529-cow-urine-health-benefits-gomutra-ark.html
  3. https://www.bloomberg.com/news/articles/2016-07-17/cow-urine-can-sell-for-more-than-milk-in-india

ഡോ.സുരേഷ് സി പിള്ള എഴുതിയ ‘പാഠം ഒന്ന്’ എന്ന പുസ്തകത്തിൽ നിന്നുമുള്ള ഒരു ഭാഗമാണ് ഈ കുറിപ്പ്. പുസ്തകം ഇന്ദുലേഖ.കോം-ലും, ആമസോണിലും ലഭ്യമാണ്

മറ്റു ലൂക്ക ലേഖനങ്ങൾ

 


Happy
Happy
69 %
Sad
Sad
0 %
Excited
Excited
8 %
Sleepy
Sleepy
0 %
Angry
Angry
8 %
Surprise
Surprise
15 %

Leave a Reply

Previous post ജനകീയാരോഗ്യ പ്രവർത്തകൻ ഡോ.സഫറുള്ള ചൗധരി അന്തരിച്ചു
Next post വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലേക്ക് ജ്യൂസുമായി യൂറോപ്യൻ സ്പേസ് ഏജൻസി
Close