Read Time:2 Minute

ഡോ.ബി.ഇക്ബാൽ


കോവിഡ് ഒമിക്രോൺ എക്സ് ഇ (XE) വൈറസിനെ സംബന്ധിച്ച് വന്നിട്ടുള്ള റിപ്പോർട്ടുകൾ പൊതുസമൂഹത്തിൽ മറ്റൊരു കോവിഡ്‌ തരംഗത്തിന്റെ തുടക്കമായോ എന്ന ആശങ്ക സ്വാഭാവികമായും സൃഷ്ടിച്ചിട്ടുണ്ട്. ഒമിക്രോൺ വൈറസിന്റെ . ഉപവിഭാഗങ്ങളായ ബി എ 1, ബി എ 2 എന്നിവ തമ്മിൽ ജനിതകൈമാറ്റത്തിലൂടെ (Recombinant) ആവിർഭവിച്ച മറ്റൊരു ഒമിക്രോൺ ഉപവിഭാഗം (Sub Variant) മാത്രമാണ് എക്സ് ഇ. ഇംഗ്ലണ്ടിൽ 637 പേർക്ക് എക്സ് ഇ യിലൂടെ രോഗബാധയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. രോഗവ്യാപന സാധ്യത കൂടുതലുള്ള എന്നാൽ അപകടസാധ്യത കുറഞ്ഞ ഉപവിഭാഗമാണിതെന്നാണ് ഇപ്പോഴെത്തിയിട്ടുള്ള നിഗമനം. ഇതുവരെ കിട്ടിയ വിവരങ്ങളനുസരിച്ച് എക്സ് ഇ ഒരു പ്രസക്തവകഭേദമെന്ന് (Variant of Interest: VoI) പറയാം എന്നാൽ ഡൽറ്റ, ഒമിക്രോൺ എന്നിവയെപ്പോലെ ആശങ്കാ വകഭേദമെന്ന് (Variant of Concern: VoC) വിശേഷിപ്പിക്കാനുള്ള തെളിവുകൾ കണ്ടെത്തിയിട്ടില്ല. കൂടുതൽ പഠനങ്ങൾ നടന്നു വരികയാണ്. ഇന്ത്യയിൽ എക്സ് ഇ എത്തിയെന്നത് തെറ്റായ റിപ്പോർട്ടാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

കൊറോണ വൈറസ് ഒരു ആർ എൻ എ വൈറസായത് കൊണ്ട് ജനിതക വ്യതിയാനം നിരന്തരം സംഭവിച്ച് കൊണ്ടിരിക്കും. അവയുടെ ജനിതക പഠനം കൃത്യമായി നടത്തുന്നത് കൊണ്ട് അപായ സൂചനയുണ്ടെന്ന് സംശയം തോന്നുന്ന വ്യതിയാനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടും. അങ്ങനെ കരുതിയാൽ മതിയാവും.



Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post നാടൻ വിത്തുകൾ മറഞ്ഞുപോയിട്ടില്ല… അവ പലയിടങ്ങളിലായി സൂക്ഷിക്കപ്പെടുന്നുണ്ട്
Next post ഏതുപശുവിന്റെ ചാണകത്തിനാണ് ഗുണമേന്മ ? നാടനോ മറുനാടനോ – എന്റെ കൊച്ചു പരീക്ഷണത്തെപ്പറ്റി…
Close