Read Time:20 Minute

2020 മെയ് 9 രാവിലെ വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
4,010,653
മരണം
275,960

രോഗവിമുക്തരായവര്‍

1,382,347

Last updated : 2020 മെയ് 9 രാവിലെ 7 മണി

ഭൂഖണ്ഡങ്ങളിലൂടെ

വന്‍കര കേസുകള്‍ മരണങ്ങള്‍ 24 മണിക്കൂറിനിടെ മരണം
ആഫ്രിക്ക 59051 2161 78
തെക്കേ അമേരിക്ക 283655 14557 994
വടക്കേ അമേരിക്ക 1442631 87074 2113
ഏഷ്യ 634831 21501 296
യൂറോപ്പ് 1581256 150514 1941
ഓഷ്യാനിയ 8508 118

2500 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം ഭേദമായവര്‍
ടെസ്റ്റ് /1M pop*
യു. എസ്. എ. 1,321,785 78,611 223,603 26,092
സ്പെയിന്‍ 260,117 26,299 168,408 41,332
ഇറ്റലി 217185 30,201 99,023 40,440
യു. കെ. 211,364 31,241 24,034
ഫ്രാൻസ് 176,079 26,230 55,782 21,213
ജര്‍മനി 170,588 7,510 141,700 32,891
ബ്രസീല്‍ 145,892 9,992 59,297 1,597
തുര്‍ക്കി 135,569 3,689 86,396 15,400
ഇറാന്‍ 104,691 6,541 83,837 6,654
ചൈന 82,886 4,633 77,993
കനഡ 66,434 4,569 30,406 27,346
ബെല്‍ജിയം 52011 8,521 13201 44456
നെതര്‍ലാന്റ് 42,093 5,359 14,570
സ്വീഡന്‍ 25265 3175 4,971 14,704
മെക്സിക്കോ 31,522 3160 17,781 860
ഇന്ത്യ 59,695 1,985 17,887 1,042
ആകെ
4,010,653
275,960 1,382,347

*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു

ലോകം

വെറുപ്പിനും വിദ്വേഷത്തിനുമെതിരെ ലോകമനസ്സാക്ഷി ഉണരണം- ഐക്യരാഷ്ട്രസഭ 

മഹാമാരിയുടെ കാലത്ത് വിദ്വേഷത്തിൻ്റേതായ സാഹചര്യം ഉരുത്തിരിഞ്ഞതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറെസ്. വെറുപ്പിൻ്റെയും അപരവിദ്വേഷത്തിൻ്റേയും സുനാമിയാണ് കോവിഡ് മഹാമാരിയുടെ സാഹചര്യം തുറന്ന് വിട്ടിരിക്കുന്നത്. കുടിയേറ്റക്കാരും അഭയാർത്ഥികളുമാണ് ഈ സാഹചര്യത്തിൽ ഏറ്റവുമധികം പ്രയാസങ്ങൾ അനുഭവിക്കുന്നത്. പലപ്പോഴും കൊറോണ വൈറസിൻ്റെ ഉറവിടങ്ങളായാണ് ഈ വിഭാഗങ്ങൾ പരിഗണിക്കപ്പെടുന്നത്. അത് മൂലം ചികിത്സ പോലും അവർക്ക് നിഷേധിക്കപ്പെടുന്നു. ഈ സാഹചര്യത്തെ ഇല്ലായ്മ ചെയ്യുന്നതിനു എല്ലാവിധ ശ്രമങ്ങളും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നാം ആരാണെന്നൊ എവിടെയാണ് ജീവിക്കുന്നതെന്നൊ, എന്താണ് വിശ്വസിക്കുന്നതെന്നൊ വൈറസിന് പ്രശ്നമല്ല. കോവിഡ് 19 നെ ചെറുക്കാൻ ഓരൊ അണുവിലും ഐക്യപ്പെടേണ്ടത് അത്യാവശ്യമാണ്. എന്നാൽ വെറുപ്പിൻ്റേയും , അപര വിദ്വേഷത്തിൻ്റേയും, ഭയപ്പെടുത്തലിൻ്റേയും സുനാമിയാണ് കോവിഡ് മഹാമാരിയുടെ കാലത്ത് വർദ്ധിച്ച് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന് വിദ്വേഷത്തെ ചെറുക്കാനുള്ള പ്രതിരോധശക്തി വളർത്തിയെടുക്കാൻ ലോകരാഷ്ട്രങ്ങൾ ശക്തമായ നടപടികൾ എടുക്കേണ്ടതുണ്ട്.

  • ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. രണ്ടര 2.7 ലക്ഷത്തിലേറെ പേരാണ് ലോകത്തെമ്പാടും ഇതിനോടകം മരിച്ചത്. രോഗം ഭേദമായവരുടെ എണ്ണം 13 ലക്ഷം കടന്നു.
  • 24 മണിക്കൂറിനിടെ ആയിരത്തിലധികം പുതിയ കേസകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങള്‍- അമേരിക്ക, ബ്രസീല്‍, റഷ്യ. 24 മണിക്കൂറിനിടെ 500ലേറെ പേര്‍ മരണപ്പെട്ട രാജ്യങ്ങള്‍ – അമേരിക്ക, ബ്രിട്ടണ്‍, ബ്രസീല്‍
  •  അമേരിക്കയില്‍ മാത്രം 13 ലക്ഷത്തിലേറെ ആളുകള്‍ക്ക് ഇതിനോടകം കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. നിലവിലെ കണക്കുകള്‍ അനുസരിച്ച് 78611 അമേരിക്കക്കാരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചിട്ടുള്ളത്.
  • യുകെയിൽ കൊറോണ വൈറസ് മരണങ്ങൾ 31,000 കവിഞ്ഞു. സ്പെയിനിലും ഇറ്റലിയിലും മരണ നിരക്ക് കുറയുന്നു.
  • 187859 കേസുകൾ റഷ്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ റഷ്യയില്‍ മരണ നിരക്ക് വളരെ കുറവാണ്. 0.9% മാത്രം. അതുവരെ മരിച്ചത് 1723 പേര്‍.
  • സ്‌പെയിനിൽ രേഖപ്പെടുത്തുന്ന കൊറോണ വൈറസ് മരണങ്ങളുടെ എണ്ണം തുടർച്ചയായ നാലാം ദിവസവും 300 ൽ താഴെയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മരണനിരക്ക് രേഖപ്പെടുത്തുന്നത് സ്പെയിനിലാണ്. പത്തുശതമാനത്തിന് മുകളിലാണ് മരണ നിരക്ക്. അമേരിക്കയില്‍ ഇത് 5.9%മാണ്.
  • പാക്കിസ്ഥാനില്‍ ആകെ കേസുകള്‍ 26435 പിന്നിട്ടു. 599 മരണങ്ങള്‍
  • ഫിലിപ്പീൻസിൽ പതിനായിരം കേസുകള്‍. 696 മരണങ്ങള്‍.
  • യുഎഇയിൽ ആകെ മരണ സംഖ്യ 174 ആയി.ആകെ രോഗികളുടെ എണ്ണം 16795 ആയി.
  • കൊളംബിയൻ നടൻ അന്റോണിയോ ബൊളിവാർ (72) കോവിഡിന് ഇരയായി
  • കോവിഡ് രോഗികളുടെ ബീജത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി. ചൈനയില്‍ നടത്തിയ ഹ്രസ്വകാല പഠനത്തിലാണിത്‌. ലൈംഗികബന്ധത്തിലൂടെ വൈറസ് പകരുമോ എന്ന്‌ പരിശോധിച്ചിട്ടില്ല. ചൈനയിലെ ഷാങ്‌ക്യു മുനിസിപ്പല്‍ ആശുപത്രിയിലെ 39 രോഗികളില്‍ ആറുപേരുടെ ബീജത്തില്‍ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഇവരില്‍ നാലുപേര്‍ ഇപ്പോളും കടുത്ത രോഗാവസ്ഥയിലാണ്. രണ്ടുപേര്‍ക്ക് ഭേദമായിവരുന്നു. എത്രസമയം ബീജത്തില്‍ വൈറസ് തുടരും ലൈംഗികബന്ധത്തിലൂടെ വൈറസ് പടരുമോ എന്നീകാര്യങ്ങള്‍ വ്യക്തമാകാന്‍ ദീര്‍ഘകാല പഠനം വേണ്ടിവരും. എന്നാല്‍, കഴിഞ്ഞമാസം അമേരിക്കന്‍, ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ ഇപ്പോഴത്തേതുമായി ഒത്തുപോകുന്നില്ല. രോഗം വളരെയേറെ മൂര്‍ച്ഛിച്ചവരിലാണ് ഇപ്പോൾ പഠനം നടത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

വെബ്സൈറ്റിലെ സ്ഥിതി വിവരം

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മെയ് 9 രാവിലെ)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം
മഹാരാഷ്ട്ര 19063(+1089)
3470(+169)
731(+37)
ഗുജറാത്ത്
7403(+390)
1872(+163)
449(+24)
ഡല്‍ഹി 6318(+338) 2020(+89)
68(+2)
തമിഴ്നാട് 6009(+600)
1605(+58)
40(+3)
രാജസ്ഥാന്‍
3579(+152)
2011(+122)
103(+4)
മധ്യപ്രദേശ്
3341(+89)
1349(+118)
200(+7)
ഉത്തര്‍ പ്രദേശ്
3214 (+141)
1387(+137)
66(+4)
ആന്ധ്രാപ്രദേശ് 1887(+54) 846(+62)
41(+3)
പഞ്ചാബ്
1731(+87)
152(+3)
28(+1)
പ. ബംഗാള്‍
1678(+130)
323(+27)
160(+9)
തെലങ്കാന 1132(+10) 727(+34)
29
ജമ്മുകശ്മീര്‍ 823(+30)
364(+29)
9
കര്‍ണാടക
753(+48)
376(+10)
30
ഹരിയാന
647(+22)
279(+19)
8(+1)
ബീഹാര്‍ 579(+29) 267(+49)
5
കേരളം
504(+1)
484(+10)
3
ഒഡിഷ 270(+51) 63(+1)
2
ഝാര്‍ഗണ്ഢ് 154(+22)
41(+4)
3
ചണ്ഡീഗണ്ഢ് 146(+11) 36
0
ത്രിപുര
118(+30) 2
0
ഉത്തര്‍ഗണ്ഡ് 63(+2) 45(+6)
1
അസ്സം
60(+6)
35
2(+1)
ചത്തീസ്ഗണ്ഡ്
59
36
0
ഹിമാചല്‍
50(+4)
34
3
ലഡാക്ക് 42
18(+1)
0
അന്തമാന്‍
33 32
0
പുതുച്ചേരി 15 6(+2)
0
മേഘാലയ
12
10 1
ഗോവ 7 7
മണിപ്പൂര്‍ 2 2
അരുണാചല്‍ 1
1
ദാദ്ര നഗര്‍ഹവേലി 1 0
മിസോറാം
1
0
നാഗാലാന്റ്
1
0
ആകെ
59695 (+3344)
17887(+1111) 1985(+96)

ഇന്ത്യയുടെ സോണ്‍ തിരിച്ചുള്ള ഭൂപടം

ഇന്ത്യ

  • ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ച് 100 ദിവസം പിന്നിട്ടു.  രാജ്യത്ത് പുതിയ രോഗബാധിതരുടെ എണ്ണം 3344 ആണ്. 96 പേർ മരണപ്പെട്ടു. മൊത്തം കോവിഡ് രോഗികൾ 59695 ആയി, മരണസംഖ്യ -1,985
  • രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 60 ശതമാനവും 8 നഗരങ്ങളിൽ നിന്നുള്ളതാണ്. മുംബൈ, ഡൽഹി, അഹമ്മദാബാദ്, പൂണെ, താനെ, ഇന്ദോർ, ചെന്നൈ, ജയ്പൂർ നഗരങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്. മുംബൈ, ഡൽഹി, അഹമ്മദാബാദ് നഗരങ്ങളിലാണ് 42 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്തത്.
  • 24 മണിക്കൂറിനിടെ നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങള്‍ – മഹരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍
  • 24 മണിക്കൂറിനിടെ  20 ലേറെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2 സംസ്ഥാനങ്ങള്‍- മഹാരാഷ്ട്ര,  ഗുജറാത്ത്
  • മഹാരാഷ്ട്രയിൽ കോവിഡ് രോഗികൾ 19000 കടന്നു, 1089 പേരെ പുതുതായി രോഗം ബാധിച്ചു.
    24 മണിക്കൂറിനകം മരണപ്പെട്ടവർ 37 പേർ.
  • ഗുജറാത്തില്‍ രോഗബാധ 7400 കടന്നു. 449 മരണങ്ങള്‍
  • ഡൽഹിയിൽ 338 പുതിയ രോഗികൾ , ആകെ 6318
  • തമിഴ്നാട്ടിൽ 600 പുതിയ രോഗബാധിതർ, 3 പേർ ഇന്നലെ മരണപ്പെട്ടു. ആകെ രോഗം ബാധിച്ചവർ 6000 കടന്നു.
  • ഉത്തര്‍ പ്രദേശിൽ പുതിയ 141 കോവിഡ്‌ രോഗികൾ.
  • രാജസ്ഥാനിൽ 152 പുതിയ രോഗികൾ
  • മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരായ പോലിസുകാരുടെ എണ്ണം 557 ആയി.
  • ജമ്മു കാശ്മീരിലും 30 പുതിയ പോസിറ്റീവ് കേസുകൾ, ആകെ 823 ആയി.
  • ബി എസ് എഫ് – 30 പേർക്ക് കൂടി കോവിഡ്
  • കൊൽക്കത്തയിൽ ഒരു സി ഐ എസ് എഫ് ജവാൻ കോവിഡ് മൂലം മരണപ്പെട്ടു.
  • അർധസേനാ വിഭാഗങ്ങളിലായി 534 പേർക്ക് രോഗം. അഞ്ച് പേര്‍ മരിച്ചു
  • സിആർപിഎഫിൽ 162 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • ആഗ്രയിൽ ഒരു മാധ്യമ പ്രവർത്തകനും കോവിഡ് ബാധിച്ച് മരിച്ചു.
  • 698 യാത്രക്കാരുമായി മാലെദ്വീപിൽ നിന്നുള്ള കപ്പൽ യാത്ര പുറപ്പെട്ടു. ഞായറാഴ്ച കപ്പൽ കൊച്ചിയിൽ എത്തും
  • തീവ്ര കോവിഡ്‌ ബാധിതമായ 75 ജില്ലകളിൽ സമൂഹവ്യാപന പരിശോധനയ്‌ക്കൊരുങ്ങി ഐസിഎംആർ

ജനങ്ങൾ കൊറോണ വൈറസിനൊപ്പം ജീവിച്ചിരിക്കാനും പഠിച്ചിരിക്കണമെന്ന് കേന്ദ്ര സർക്കാർ !!!

  • കോവിഡിനെ പ്രതിരോധിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ ജീവിതത്തിൻ്റെ ഭാഗമാക്കണം.
    രോഗപ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ പാലിക്കുകയാണെങ്കിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ
    വൻവർധനയുണ്ടാകില്ല. സാമൂഹികാകലം, ശുചിത്വം തുടങ്ങി എല്ലാ മാനദണ്ഡങ്ങളും പാലിക്കുകയാണെങ്കിൽ രോഗ വ്യാപനം പാരമ്യത്തിലെത്തില്ല. നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയൻറ് സെക്രട്ടറി ലവ് അഗർവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികള്‍

  • ലോക് ഡൗൺ മൂലം അതിഥി തൊഴിലാളികൾ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും തെരുവിലിറങ്ങി ,വരുമാനമില്ല, ഭക്ഷണമില്ല, നാട്ടിലേക്കയക്കണമെന്നാണ് ആവശ്യം.
  • മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ലോക് ഡൗണിൽ കുടുങ്ങിയ 16 അതിഥി തൊഴിലാളികൾ ചരക്ക് തീവണ്ടി തട്ടി മരണപ്പെട്ടു.നീണ്ട കാൽ നടയാത്രക്കിടയിൽ ഉറങ്ങുകയായിരുന്നു ഇവർ.
    ഈ പാവപ്പെട്ട തൊഴിലാളികളുടെ മരണത്തിൽ നമ്മുടെ സിസ്റ്റവും, പ്രതികരിക്കാത്ത സമൂഹവും ഉത്തരവാദികളാണ്.
  • തൊഴിലും ,വരുമാനവും നഷ്ടപ്പെട്ട് ഭക്ഷണമില്ലാതെ എങ്ങനെയെങ്കിലും നാട്ടിലെത്താൻ നൂറ് കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്തേക്ക് നടന്ന് നീങ്ങുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെക്കുറിച്ചുള്ള വാർത്തകൾ ദിവസങ്ങളായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു, എന്നിട്ടും ഭരണകൂടം അനങ്ങിയില്
രാജ്യത്തെ സ്ഥിതിയിൽ ആശങ്ക ; രാഷ്ട്രപതിക്ക്‌ ഏഴ്‌ പാർടികളുടെ കത്ത്
  • രാജ്യത്തെ തൊഴിലാളികളുടെയും അധ്വാനിക്കുന്ന ജനവിഭാ​ഗത്തിന്റെയും സുരക്ഷ, ക്ഷേമം, ജീവനോപാധി, ഭാവി എന്നിവയിൽ ആശങ്ക പ്രകടിപ്പിച്ച്‌ ഏഴ്‌ രാഷ്ട്രീയപാർടികൾ രാഷ്ട്രപതിക്ക്‌ കത്തയച്ചു. കോവിഡിന്റെ മറവിൽ രാജ്യത്തെ തൊഴിൽനിയമം വൻതോതിൽ മാറ്റം വരുത്തുന്നു‌. പാർലമെന്റിന്റെയോ നിയമസഭകളുടെയോ അനുമതിയില്ലാതെ സർക്കാർ ഉത്തരവുകളിലൂടെ തൊഴിൽനിയമങ്ങൾ  മാറ്റിമറിക്കുന്നു. അടച്ചുപൂട്ടൽ തുടങ്ങിയശേഷം 14 കോടി പേർക്ക്‌ തൊഴിൽ നഷ്ടപ്പെട്ടു. ഇവരുടെ സംരക്ഷണത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ല.  സീതാറാം യെച്ചൂരി (സിപിഐ എം), ഡി രാജ (സിപിഐ), ദീപാങ്കർ ഭട്ടാചാര്യ (സിപിഐ എംഎൽ–- ലിബറേഷൻ), ദേബബ്രത വിശ്വാസ്‌ (എഐഎഫ്‌ബി), മനോജ്‌ ഭട്ടാചാര്യ (ആർഎസ്‌പി), മനോജ്‌ ഝാ (ആർജെഡി), ഡോ. തോൽ തിരുമാവളൻ (വിസികെ) എന്നിവരാണ്‌ കത്തയച്ചത്‌.

കേരളം

കടപ്പാട് : dashboard.kerala.gov.in, covid19kerala.info

നിരീക്ഷണത്തിലുള്ളവര്‍ 20257
ആശുപത്രി നിരീക്ഷണം 347
ഹോം ഐസൊലേഷന്‍ 19810
Hospitalized on 7-05-2020 127

 

ടെസ്റ്റുകള്‍ നെഗറ്റീവ് പോസിറ്റീവ് റിസല്‍റ്റ് വരാനുള്ളത്
35886 35355 503 28

 

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ സജീവം മരണം
കാസര്‍കോട് 178
177 1
കണ്ണൂര്‍ 118 113 5
ഇടുക്കി 24 23 1
എറണാകുളം 23 21 1 1
കൊല്ലം 20
17 3
പാലക്കാട് 13 12 1
വയനാട് 7 3 4
പത്തനംതിട്ട 17 17
കോട്ടയം 20 20
മലപ്പുറം 24 23 1
തിരുവനന്തപുരം 17 16 1
കോഴിക്കോട് 24 24
തൃശ്ശൂര്‍ 13 13
ആലപ്പുഴ 5 5
ആകെ 503 484 16 3
  • സംസ്ഥാനത്ത് മെയ് 8ന്  ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നും വന്ന എറണാകുളം ജില്ലയിലുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. 484 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 16 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
  • ഇന്ത്യയിൽ ആദ്യം കോവിഡ്‌ സ്ഥിരീകരിച്ച കേരളത്തിൽ നൂറുനാൾ പിന്നിടുമ്പോൾ രോഗികളുടെ എണ്ണം 16 മാത്രം.മാർച്ച്‌ ആദ്യവാരം ഏറ്റവും കൂടുതൽ  കോവിഡ്‌ രോഗബാധിതരുമായി ഒന്നാംസ്ഥാനത്തായിരുന്ന കേരളം നിലവിൽ   ഏറ്റവും കുറവ്‌‌ രോഗികളുള്ള സംസ്ഥാനങ്ങളിലൊന്ന്‌.  ഏപ്രിലിൽ കോവിഡ്‌ മുക്തമായി പ്രഖ്യാപിച്ച ത്രിപുരയിൽ ഇപ്പോള്‍ രോ​ഗികള്‍ 86 ആയി. കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡിഗഢിലും (113)ലഡാക്കിലും(25) ജമ്മുകശ്‌മീരിലും(449) കേരളത്തിലേതിനേക്കാള്‍ രോ​ഗികളുണ്ട്. 19063 രോഗികളുമായി മഹാരാഷ്‌ട്രയാണ്‌ മുന്നിൽ‌. 16 രോഗികളുമായി കേരളം 24‐ാം സ്ഥാനത്തും.
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,157 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 127 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 35,886 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 35,355 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3380 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2939 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

 

പുതിയ ഹോട്ട് സ്‌പോട്ടുകളില്ല

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

LUCA SCIENCE TALK – ഇന്ന് രാത്രി 7.30 ന്

T V Venkateswaran (Scientist, Vigyan Prasar, New Delhi)

Topic: *Covid – initiatives by Indian Scientific Community*

FB Page Link : https://www.facebook.com/LUCAmagazine/


ഡോ.യു. നന്ദകുമാര്‍, ഡോ. കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് , ജയ്സോമനാഥന്‍, എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. Coronavirus disease (COVID-2019) situation reports – WHO
  2. https://www.worldometers.info/coronavirus/
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://dashboard.kerala.gov.in/
  6. https://www.covid19india.org
  7. https://www.deshabhimani.com
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അയിരുകളെ അറിയാം
Next post 31000-ത്തിലധികം സ്പീഷീസുകള്‍ വംശനാശഭീഷണിയില്‍
Close