കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 7

2020 ഏപ്രില്‍ 7 രാത്രി 10.30  വരെ ലഭ്യമായ കണക്കുകൾ

 

ആകെ ബാധിച്ചവര്‍
13,79,040
മരണം
78,114

രോഗവിമുക്തരായവര്‍

2,94,399

Last updated : 2020 ഏപ്രില്‍7 രാത്രി  10.30

300 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം
യു. എസ്. എ. 3,77,499
11,781
സ്പെയിന്‍ 1,40,510 13,798
ഇറ്റലി 132,547 16,523
ജര്‍മനി 1,04,592 1,854
ഫ്രാൻസ് 98,010 8,911
ചൈന 81,740 3331
ഇറാൻ 62,589 3,872
യു. കെ. 51,602 5,373
തുര്‍ക്കി 30,217 649
സ്വിറ്റ്സെർലാൻഡ് 22,242 787
ബെല്‍ജിയം 22,194 2035
നെതർലാൻഡ്സ് 19,580 2101
ബ്രസീല്‍ 12,345 581
ഇൻഡ്യ 5212 150
ആകെ 13,62,105 76,340

ഇന്ന് ലോകാരോഗ്യദിനം

ഇന്ന് ലോകാരോഗ്യ ദിനം. 1948 ൽ ആരംഭിച്ച ലോകാരോഗ്യ സംഘടനയുടെ സ്ഥാപകദിനമാണ് സാർവദേശീയമായി ലോകാരോഗ്യ ദിനമായി ആചരിക്കപെടുന്നത്. ഓരോ വർഷവും ലോകാരോഗ്യ ദിനത്തിന് ഒരു പ്രത്യേക വിഷയം ചർച്ചചെയ്യുന്നതിനായി നിർദ്ദേശിക്കപ്പെടും ഈ വർഷത്തെ പ്രമേയം നഴ്സുമാരെയും സൂതികർമ്മിണികളേയും സംരക്ഷിക്കുക, പിന്തുണക്കുക (Support Nurses and Midwives) എന്നതാണ്. പല വികസ്വരരാജ്യങ്ങളിലും ചില ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇപ്പോഴും സൂതികർമ്മിണികളുടെ സഹായത്തോടെയുള്ള വീട്ട് പ്രസവം തുടരുന്നുണ്ട്. മാതൃമരണ നിരക്ക് കുറക്കുന്നതിൽ അവർ വലിയ പങ്ക്‌ വഹിക്കുന്നുണ്ട്. അത് കൊണ്ടാണ് നഴ്സുമാരോടൊപ്പം ഇവരെയും ആദരിക്കുന്നത്, കൊറോണ കാലത്തിന് മുൻപാണ് ഈ വർഷത്തെ പ്രമേയം നിശ്ചയിച്ചതെങ്കിലും ലോകമെമ്പാടും കോവിഡ് വ്യാപനം മൂലം ആരോഗ്യമേഖല കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ ചിന്താവിഷയത്തിന് പ്രത്യേക പ്രാധ്യാന്യമുണ്ട്.

ജീവൻ അപകടത്തിലാക്കികൊണ്ടാണ് ആരോഗ്യ പ്രവർത്തകർ കോവിഡ് ബാധക്കെതിരെ പൊരുതികൊണ്ടിരിക്കുന്നത്. ഏറ്റവുമധികം അപകടസാധ്യതയുള്ള ചുമതല നിർവഹിക്കേണ്ടിവരുന്ന, പലപ്പോഴും സുരക്ഷ സംവിധാനങ്ങൾ വേണ്ടത്രയില്ലാത്ത സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്ന ആരോഗ്യപ്രവര്‍ത്തകര്‍. ലോകമെമ്പാടും കോവിഡ് രോഗത്തിനെതിരെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകരോട് ലോകാരോഗ്യദിനത്തില്‍ ഐക്യദാര്‍ഢ്യപ്പെടാം.
 • ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13.5 ലക്ഷം കടന്നു. എഴുപത്തയായിരത്തോളം പേരാണ് ഇതുവരെ മരിച്ചത്.
 • അമേരിക്കയിൽ ഒറ്റ ദിവസം കൊണ്ട് 1,182 പേർ കൂടി മരിച്ചു. ആകെ മരണം പതിനൊന്നായിരം കടന്നു. ഇരുപത്തിയേഴായിരത്തിലേറെ പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
 • കൊവിഡ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ആരോഗ്യ നില അതീവ ഗുരുതരം. ജോൺസനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
 • 24 മണിക്കൂറിനിടെ 439 പേര്‍ ബ്രിട്ടണിൽ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 5,373.
 • തിങ്കളാഴ്ച പുതിയ മരണമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ (എൻ‌എച്ച്‌സി) അറിയിച്ചു. ചൈനയിൽ ഔദ്യോഗിക മരണസംഖ്യ 3,331 ആണ്.
 • സ്പെയിനിലും ഇറ്റലിയിലും പുതുതായി രോഗബാധയേറ്റവരുടെ എണ്ണത്തിൽ കുറവ്.
 • ഫ്രാൻസിൽ 24 മണിക്കൂറിനിടെ 833 പേർ മരിച്ചു. രോഗം സ്ഥിരീകരിച്ചതിന് ശേഷം ഒറ്റ ദിവസത്തിനിടെ ഇത്രയും പേർ മരിക്കുന്നത് ഇതാദ്യമാണ്.
 • ഇറാൻ ,തുർക്കി,ബെൽജിയം ,കാനഡ തുടങ്ങിയ രാജ്യങ്ങളിലും രോഗം വ്യാപിക്കുകയാണ്. മരണങ്ങളുടെ എണ്ണത്തിൽ ഇറാൻ ചൈനയെ മറികടന്നു.
 • ജൂത അവധി ദിനമായ പാസോവറിനിടെ രോഗം വ്യാപിക്കുന്നതൊഴിവാക്കാൻ ഇസ്രായേൽ ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു.
 • സുരക്ഷാ ഉപകരണങ്ങളില്ലാത്തതില്‍ പ്രതിഷേധിച്ച 50തിലധികം ഡോക്ടര്‍മാരെ പാകിസ്ഥാനില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 50ലധികം ആളുകള്‍ മരിക്കുകയും 3277ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
 • സൗദിയില്‍ മൂന്നു മരണംകൂടി; കുവൈത്തില്‍ 59 ഇന്ത്യക്കാര്‍ക്കുകൂടി കോവിഡ്,യുഎഇയില്‍ രോഗബാധിതര്‍ 2076

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇൻഡ്യ

ആകെ ബാധിച്ചവര്‍ :5212 (+434)* (Covid19india.org

മരണം : 150 (+16)

ഇന്ത്യ – അവലോകനം

 • കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 434 ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചു.16 മരണം റിപ്പോർട് ചെയ്തു.
 • 49%കേസുകളും സ്ഥിരീകരിച്ചത് അഞ്ചു ദിവസത്തിനുള്ളിലാണ്. മാർച്ച് അവസാനം വരെയുള്ള കേസുകളുടെ എണ്ണം 1397 ആയിരുന്നു 120% വർധനവുണ്ടായി.
 • നിലവിൽ 4641 കോവിഡ് പൊസിറ്റിവ് രോഗികളാണ് ഇന്ത്യയിലുള്ളത്
 • മഹാരാഷ്ട്രയിൽ ഇത്‌ വരെ 1018 കേസുകൾ. ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മഹാരാഷ്ട്രയിൽ ആണ് 60 പേർ
 • 690 കേസുകൾ തമിഴ് നാട് റിപ്പോർട്ട് ചെയ്തു, ഡൽഹി 525 കേസുകൾ, ആന്ധ്രാ പ്രദേശ് ഇതു വരെ 304 കേസുകൾ
 • ഇന്ത്യയിൽ ഗവണ്മെന്റിന് കീഴിയിൽ കോവിഡ് പരിശോധനയ്ക്ക് വേണ്ടി 136 ലാബുകൾ,59 സ്വകാര്യ ലാബുകൾ പ്രവർത്തിക്കുന്നു
 • 14 ആവശ്യ മരുന്നുകളുടെ കയറ്റുമതിയിൽ ഇളവ് വരുത്തി
 • 30 ദിവസം കോവിഡ് ബാധിച്ച രോഗി സാമൂഹിക അകലവും,ലോക്ക് ഡൗണും പാലിക്കാതിരുന്നാൽ 406 ആളുകൾക്ക് വരെ പകരാൻ സാധ്യതയുണ്ട് എന്ന വിവരം കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി പത്ര സമ്മേളനത്തിൽ അറിയിച്ചു.ജനങ്ങൾ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു.
 • അമേരിക്കയിൽ മൃഗശാലയിൽ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച വേളയിൽ ഇന്ത്യയിലെ എല്ലാ മൃഗശാലകളിലും കർശനനിയന്ത്രണവും നിർദ്ദേശവും നൽകിയിട്ടുണ്ട്. മനുഷ്യനിൽ നിന്ന് ഒരു കാരണവശാലും മൃഗങ്ങളിലേക്ക് പകരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാനും എന്ത് ലക്ഷണങ്ങൾ കണ്ടാലും ഉടനെ പരിശോധിക്കാനുമാണ് നിർദ്ദേശം.
 • മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ സംഭവിച്ചത് വേണ്ട സുരക്ഷാ നടപടികളെടുക്കാത്തത് കൊണ്ടാണെന്ന ആരോപണം അന്വേഷിക്കേണ്ടതാണ്. അവിടെ 3 കൊറോണ ബാധിതർ മരിച്ചിരുന്നു. ആദ്യം രോഗബാധയുണ്ടായ നഴ്സിനെ ക്വാറൻ്റയിൻ ചെയ്യാതിരിക്കുകയും, വ്യക്തിഗത സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലി ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തതിനാലാണ് 50 നഴ്സുമാർക്കും ഡോക്ടർക്കും രോഗമുണ്ടായത് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അടിയന്തിരമായി അന്വേഷിച്ച് സത്യമുണ്ടെന്ന് കണ്ടെത്തിയാൽ രാജ്യത്തൊരിടത്തും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉതകുന്ന രീതിയിൽ ശക്തമായ നടപടികളെടുക്കണം. ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യവും ജീവനും സംരക്ഷിക്കണം. PPE കിറ്റ് , N95 മാസ്ക് പോലുള്ളവ സുരക്ഷാ ഉപാധികളുടെ ലഭ്യത ഉറപ്പു വരുത്തണം.
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 7)
സംസ്ഥാനം ബാധിച്ചവർ മരണം
1 ആന്ധ്രാപ്രദേശ് 304 (+1)
3
2 അരുണാചൽ പ്രദേശ് 1 0
3 ആസ്സാം 27(+1) 0
4 ബീഹാർ 32 1
5 ഛത്തീസ്‌ഗഢ് 11(+) 0
6 ഗോവ 7 0
7 ഗുജറാത്ത് 175(+29) 14(+2)
8 ഹരിയാന 143(+33) 2
9 ഹിമാചൽ പ്രദേശ് 6 2
10 ഝാർഖണ്ഡ്‌ 4(+) 0
11 കർണ്ണാടക 163 (+)
4
12 കേരളം 336 (+9)
2
13 മദ്ധ്യപ്രദേശ് 268(+12) 14 (+3)
14 മഹാരാഷ്ട്ര 1018(+150) 60(+8)
15 മണിപ്പൂർ 2 0
16 മേഘാലയ 0 0
1 7 മിസോറം 1 0
18 നാഗാലാൻഡ് 0 0
19 ഒഡീഷ 42(+2) 1(+1)
20 പഞ്ചാബ് 99(+20) 7
21 രാജസ്ഥാൻ 328 (+27)
22 സിക്കിം 0 0
23 തമിഴ്‍നാട് 690 (+69) 7(+1)
24 തെലങ്കാന 404 (+40) 11
25 ത്രിപുര 1(+1) 0
26 ഉത്തർപ്രദേശ് 305
3
27 ഉത്തരാഖണ്ഡ് 31(+5) 0
28 പശ്ചിമ ബംഗാൾ (*)
91 6

കേന്ദ്രഭരണപ്രദേശങ്ങൾ

1 ആന്തമാൻ നിക്കോബർ 10 0
2 ചണ്ഡീഗഢ് 18 0
3 ദമൻ, ദിയു,ദാദ്ര, നഗർ ഹവേലി 1(+1) 0
4 ലക്ഷദ്വീപ് 0 0
5 ഡെൽഹി 525 7
6 പുതുച്ചേരി 5 0
7 ജമ്മു കശ്മീർ 125 (+16)
2(+1)
8 ലഡാക്ക് 13 0

കേരളം

ഏപ്രില്‍ 7, രാത്രി 10.30 മണി

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ മരണം
കാസര്‍കോട് 156 (+4) 6
കണ്ണൂര്‍ 53(+3) 25
എറണാകുളം 25 9 1
പത്തനംതിട്ട 15 8
മലപ്പുറം 16(+1) 1
തിരുവനന്തപുരം 13 6 1
തൃശ്ശൂര്‍ 12 3
കോഴിക്കോട് 12 4
പാലക്കാട് 7
ഇടുക്കി 10 3
കോട്ടയം 3 3
കൊല്ലം 8(+1) 1
ആലപ്പുഴ 3 1
വയനാട് 3
ആകെ 336 71 2
 • കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 4 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരും 3 പേര്‍ കണ്ണൂര്‍ ജില്ലയിലുള്ളവരും ഓരോരുത്തര്‍ കൊല്ലം, മലപ്പുറം ജില്ലകളിലുള്ളവരുമാണ്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.
 • കേരളത്തില്‍ 336 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 12 പേര്‍ രോഗവിമുക്തരായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടേയും എറണാകുളം ജില്ലയില്‍ നിന്നുള്ള 4 പേരുടേയും തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. നിലവില്‍ 263 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 71 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.
 • 208 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,46,686 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,45,934 പേര്‍ വീടുകളിലും 752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 11,232 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 10,250 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
 • ലോകത്താകെയുള്ള മലയാളിസമൂഹവും മലയാളി സംഘടനകളും അതാതു സ്ഥലങ്ങളിൽ അവർക്ക് ഇടപെടാൻ പറ്റുന്ന എല്ലാ തലത്തിലും ഇടപെട്ടുകൊണ്ട് ആരോഗ്യപ്രവർത്തകരെ സഹായിക്കണം.

ജിനേഷ് പിഎസ് ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവന്‍ എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ പ്രതിദിന അവലോകനം, ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, ഡോ.ഹരികൃഷ്ണന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍ എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

 1. https://www.worldometers.info/coronavirus/
 2. Novel Coronavirus (2019-nCoV) situation reports-WHO
 3. https://covid19kerala.info/
 4. https://www.covid19india.org
 5. who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19

Leave a Reply