Read Time:22 Minute

2020 മെയ് 4 രാവിലെ വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
3,563,359
മരണം
248,137

രോഗവിമുക്തരായവര്‍

1,153,847

Last updated : 2020 മെയ് 4 രാവിലെ 7 മണി

2000 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം ഭേദമായവര്‍
ടെസ്റ്റ് /1M pop*
യു. എസ്. എ. 1,186,073 68,545 178,219 21,692
സ്പെയിന്‍ 247,122 25,264 148558 41,332
ഇറ്റലി 210,717 28,884 81,654 35,622
യു. കെ. 186,599 28,446 17,771
ഫ്രാൻസ് 168,693 24,895 50,784 16,856
ജര്‍മനി 165,664 6,866 130,600 30,400
തുര്‍ക്കി 126,045 3,397 63,151 13,462
ബ്രസീല്‍ 101,147 7,025 42,991 1,597
ഇറാന്‍ 97,424 6,203 78422 5,909
ചൈന 82,877 4,633 77,713
കനഡ 59,474 3,682 24,908 23,674
ബെല്‍ജിയം 49,906 7,844 12,309 36,582
നെതര്‍ലാന്റ് 40571 5,056 13,184
സ്വീഡന്‍ 22,317 2,679 1,005 11,833
ഇൻഡ്യ 42,505 1391 11,775 758
ആകെ
3,563,359
248,137 1,153,847

*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു

ലോകം

  • ലോകമെമ്പാടും, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3.56 ദശലക്ഷത്തിൽ കൂടുതലാണ്, ഇതിൽ 248,000 മരണങ്ങളും. ഏകദേശം 1.1 ദശലക്ഷത്തോളം പേർ സുഖം പ്രാപിച്ചു.

വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട്

  • കൊറോണ വൈറസ് വ്യാപനം ലോകത്ത് പട്ടിണിക്കാരുടെ സംഖ്യ ഇരട്ടിയാക്കുമെന്ന് ഐക്യരാഷ്ട്രസഭക്കു കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട്.  വർഷാവസാനത്തോടെ ലോകത്ത് ഭക്ഷ്യക്ഷാമം നേരിടുന്നവർ 26.5 കോടിയിലെത്തും. 2019 ൽ ഇത് 13.5 കോടി ആയിരുന്നു. വൈറസ് ബാധക്ക് പുറമെ യുദ്ധം, കാലാവസ്ഥാമാറ്റം, സാമ്പത്തിക തകർച്ച എന്നിവയും ഭക്ഷ്യക്ഷാമം വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. (റിപ്പോര്‍ട്ട് വായിക്കാം)
  • അമേരിക്കയില്‍ 1.18 ദശലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് ഇതുവരെ ബാധിച്ചത്. ഇതില്‍, 178,219 പേര്‍ക്ക് രോഗം ഭേദമായി.
  • അമേരിക്കയിൽ കൊറോണ വൈറസ് ബാധമൂലമുണ്ടായ മരണം 70,000ത്തിനടുത്തെത്തിയപ്പോൾ പല സംസ്ഥാനങ്ങളിലും പുതിയ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസം നൽകുന്നു. ന്യൂയോർക്കിൽ മാത്രം ദിവസേന ആയിരത്തിലേറെപേർ മരിച്ചിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 300ൽ താഴെ മാത്രം ആളുകളാണ് മരിച്ചത്.
  • ബ്രിട്ടനില്‍ മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ ദിവസം 621 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 28,446 ആയി ഉയര്‍ന്നു.
  • കൊറോണ വൈറസ് പടരുന്നതിനെക്കുറിച്ച് അഫ്ഗാനിസ്ഥാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കാബൂളിൽ random testലൂടെ  നടത്തിയ പഠനത്തിൽ തലസ്ഥാനത്തെ താമസക്കാരിൽ മൂന്നിലൊന്ന് പേർക്കും രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. അഫ്ഗാനിസ്ഥാൻ ഇതുവരെ 12,000 സാമ്പിളുകൾ എടുത്തിട്ടുണ്ട്, അതിൽ 2,700 ൽ കൂടുതൽ പോസിറ്റീവ് ആണ്, 85 പേർ മരിച്ചു.
  • സ്പെയിനിൽ164 പുതിയ മരണങ്ങൾ. മാർച്ച് 18 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണമാണിത്. രാജ്യത്തെ മൊത്തം മരണം 25,000 കടന്നു.സ്ഥിരീകരിച്ച കേസുകൾ ഞായറാഴ്ച 217,466 ആയി ഉയർന്നു.
  • നെതർലാൻഡിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 40,571 ആയി ഉയർന്നു. 69 പുതിയ മരണങ്ങൾ നെതർലാൻഡിൽ റിപ്പോർട്ട് ചെയ്തു. മൊത്തം കോവിഡ് -19 മരണങ്ങൾ 5,056 ആയി.
  • ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലെ വിമാനത്താവളത്തിൽ തിങ്കളാഴ്ച ഓൺ-സൈറ്റ് കൊറോണ വൈറസ് പരിശോധന ലഭ്യമാകും. ഇൻ‌ബൌണ്ട് യാത്രക്കാരെ 14 ദിവസത്തേക്ക് ക്വാറൻറേഷൻ ഒഴിവാക്കാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള  നീക്കമാണിത്.
  • അർമേനിയയിൽ 2,386 കൊറോണ വൈറസ് കേസുകളും 35 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അണുബാധകളുടെ എണ്ണം ഏപ്രിൽ പകുതിയിൽ ഒരു ദിവസം ശരാശരി 50 ആയിരുന്നത് സമീപ ദിവസങ്ങളിൽ 100 ​​ൽ കൂടുതൽ ആയി.
  • ഇസ്രായേലിലെ ഒന്നും രണ്ടും മൂന്നും ക്ലാസ്സുകാരും അധിനിവേശ വെസ്റ്റ് ബാങ്കിൽ നിർമ്മിച്ച അനധികൃത വാസസ്ഥലങ്ങളും പകർച്ചവ്യാധികൾ തടയുന്നതിനായി 50 ദിവസം മുമ്പ് അടച്ചുപൂട്ടിയതിനുശേഷം ആദ്യമായി സ്കൂളുകളിലേക്ക് പോകാന്‍ തുടങ്ങി.
  • മലേഷ്യയിലെ ആരോഗ്യ അധികൃതർ 122 കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇത് 6,298 കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് പുതിയ മരണങ്ങൾ, മരണസംഖ്യ 105 ആയി ഉയർന്നു.
  • ഇന്തോനേഷ്യയിൽ 349 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകളുടെ എണ്ണം 11,192 ആയി.14 പുതിയ മരണങ്ങൾ സ്ഥിരീകരിച്ചു മൊത്തം 845 ആയി.
  • ഇറാനിൽ മാർച്ച് ആദ്യം മുതൽ അടച്ചുപൂട്ടിയ ശേഷം തിങ്കളാഴ്ച 132 പള്ളികൾ വീണ്ടും തുറക്കുമെന്ന് പ്രസിഡന്റ് ഹസ്സൻ റൂഹാനി പറഞ്ഞു.
  • സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച 657 പുതിയ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. നഗരത്തിലെ മൊത്തം 18,205 രോഗികളാണ്.
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യയിൽ 10,633 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത 9,623 കേസുകളുമായി താരതമ്യം.
  • ഫിലിപ്പീൻസിൽ 9,223 കേസുകളും 607 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
  • ദക്ഷിണ കൊറിയയിലെ ആരോഗ്യ അധികൃതർ 13 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു, അതിൽ 10 എണ്ണം ഇംപോർട്ട് ചെയ്തതും.
  • സൗദിയിൽ 1552 പേർക്ക്‌ കൂടി പുതുതായി കോവിഡ്‌ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 27011 ആയി ഉയർന്നു. അതേസമയം, 369 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചു.ഇന്ന് പുതുതായി രേഖപ്പെടുത്തിയ എട്ടു മരണം ഉൾപ്പെടെ ആകെ മരണ സംഖ്യ 184 ആയി.
  • യുഎഇയിൽ കോവിഡ് ബാധിച്ച് ഏഴു പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 126 ആയി.പുതുതായി 564 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 14,163 ആയി.

ലൂക്കയില്‍ ഇന്ന് പ്രസിദ്ധീകരിച്ച മൂന്നു പുതിയ പോസ്റ്റുകള്‍

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

 

വെബ്സൈറ്റിലെ സ്ഥിതി വിവരം

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മെയ് 4 രാവിലെ)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം ടെസ്റ്റുകള്‍ /10 ലക്ഷം ജനസംഖ്യ
മഹാരാഷ്ട്ര 12974(+678)
2115(+115)
548(+27) 1423
ഗുജറാത്ത്
5428(+374)
1042(+146)
290(+28)
1324
ഡല്‍ഹി 4549(+427) 1362(+106)
64 3467
തമിഴ്നാട് 3023 (+266)
1379(+38)
30(+1)
2080
രാജസ്ഥാന്‍
2886(+114)
1356(+114)
71(+3)
1754
മധ്യപ്രദേശ്
2837(+49)
798(+174)
156(+5)
677
ഉത്തര്‍ പ്രദേശ്
2645 (+158)
754(+56)
43
480
ആന്ധ്രാപ്രദേശ് 1583(+58) 488(+47)
33 2737
പഞ്ചാബ്
1102(+330)
117(+5)
21(+1)
952
തെലങ്കാന 1082(+21) 545(+46)
29 548
പ. ബംഗാള്‍
922
151
50(+2)
251
ജമ്മുകശ്മീര്‍ 701(+35)
287(+33)
8 2134
കര്‍ണാടക
614(+13)
293(+22)
25
1225
ബീഹാര്‍ 517(+36) 117
4 259
കേരളം
499
401(+1)
4
964
ഹരിയാന
442(+66)
245(+3)
5
1391
ഒഡിഷ 162(+2) 60(+4)
1 921
ഝാര്‍ഗണ്ഢ് 115
27(+5)
3
395
ചണ്ഡീഗണ്ഢ് 97(+3) 19
1(+1)
ഉത്തര്‍ഗണ്ഡ് 60(+1) 39
1 751
ചത്തീസ്ഗണ്ഡ്
57(+14)
36
0
780
അസ്സം
43
33
1
372
ലഡാക്ക് 42(+19)
17
0
ഹിമാചല്‍
40
34(+1)
2
1046
അന്തമാന്‍
33 32(+6)
0
ത്രിപുര
16(+12) 2
0
മേഘാലയ
12
10 1 1397
പുതുച്ചേരി 12 6(+1)
0
ഗോവ 7 7
മണിപ്പൂര്‍ 2 2
അരുണാചല്‍ 1
1
ദാദ്ര നഗര്‍ഹവേലി 1 0
മിസോറാം
1
0
നാഗാലാന്റ്
1
0
ആകെ
42505 (+2676)
11775(+923) 1391(+68) 758

ഇന്ത്യ

  • രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം 42,505 ആയി. 24 മണിക്കൂറിനുള്ളിൽ 2676 പുതിയ രോഗികൾ, ഒരു ദിവസം ഇത്രയധികം കേസ്‌ ഇതാദ്യമാണ്‌‌. ഇന്നലെ മാത്രം 68 മരണം.
  • അഞ്ചുദിവസത്തിനുള്ളിൽ പതിനായിരത്തിലേറെപ്പേർ രോഗബാധിതരായി‌. ഏപ്രിൽ 28നു ശേഷം നാനൂറിലേറെപ്പേർ മരിച്ചു.
  • രാജ്യത്തെ കോവിഡ് രോഗികളുടെ ഇരട്ടിയാകൽ നിരക്ക് 12 ദിവസമായി കുറഞ്ഞു. രോഗമുക്തി നിരക്ക്‌ 26.59 ശതമാനമായി.

മരണനിരക്ക്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക് കാണിക്കുന്നത് മധ്യപ്രദേശിലും ഗുജറാത്തിലുമാണ്. മഹാരാഷ്ട്രയെ പിന്തള്ളിക്കൊണ്ട് ഈ രണ്ടു സംസ്ഥാനങ്ങളിലെ വര്‍ധിച്ചു വരുന്ന മരണനിരക്ക് ശ്രദ്ധിക്കേണ്ടതാണ്. ഈ  സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഫലപ്രദമായ ചികിത്സാസംവിധാനവും ആരോഗ്യജാഗ്രതയും ഉറപ്പാക്കേണ്ടതുണ്ട്.

സംസ്ഥാനം മരണനിരക്ക്
മധ്യപ്രദേശ് 5.4
ഗുജറാത്ത് 5.3
മഹാരാഷ്ട്ര 4.2
ഡല്‍ഹി 1.4
തമിഴ്നാട് 0.99
രാജസ്ഥാന്‍ 2.4

രോഗവിമുക്തി നിരക്ക്

  • രോഗവിമുക്തി നിരക്ക് വിവിധി സംസ്ഥാനങ്ങളില്‍ – ഗുജറാത്തിൽ 19.19 %, മഹാരാഷ്ട്ര–- 16.3% , ഉത്തർപ്രദേശ് 28.5%  ഡൽഹി 30% , തമിഴ്നാട് 45.6%.  കേരളത്തില്‍ 80.9%. പത്തിൽ താഴെ രോ​ഗികൾ റിപ്പോർട്ട്‌ ചെയ്ത ഗോവ, മണിപുർ, അരുണാചൽ പ്രദേശ്‌ എന്നിവിടങ്ങളില്‍എല്ലാവരും രോഗമുക്തരായി.

ഡല്‍ഹി

  • ഡല്‍ഹിയില്‍ കോവിഡ് രോഗവ്യാപനം തുടരുന്നു. രോഗം സ്ഥിരീകരിച്ച 4549 പേരിൽ 3123 പേർ ചികിത്സയിലാണ്‌. 1362 പേർ രോഗമുക്തരായി.  ആശുപത്രികൾ രോഗവ്യാപനകേന്ദ്രങ്ങളായി മാറിയതോടെ ഡൽഹി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടടക്കം നാല് ആശുപത്രി അടച്ചിട്ടു. നോയിഡയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നാണ്‌ ഡൽഹിയിലെ കോവിഡ്‌ പരിശോധനയുടെ ഫലം വരുന്നത്. ഡല്‍ഹിയിലെ പരിശോധനാഫലങ്ങള്‍ക്ക് കാലതാമസം വരുന്നത് ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
  • തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ കോവിഡ് സ്ഥിരീകരിച്ച 1080 പേരിൽ 869 പേർ രോഗമുക്തരായി.
  • ഡൽഹി ഹൈക്കോടതി രജിസ്ട്രിയിലെ ഉദ്യോഗസ്ഥന് കോവിഡ്. ഹിന്ദു റാവു ആശുപത്രി, കസ്തൂർബ ആശുപത്രി എന്നിവിടങ്ങളിൽ മൂന്നു വീതം ഡോക്ടർമാർക്ക് രോഗബാധ. കാപഷേഡയിലെ ഒരു കെട്ടിട്ടത്തിലെ 58 പേർക്ക് രോഗം.
  •  സിആർപിഎഫ് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനം ഞായറാഴ്‌ച അടച്ചു. തെക്കൻ ഡൽഹിയിലെ ആസ്ഥാന ഓഫീസ് തിങ്കളാഴ്‌ച അണുവിമുക്തമാക്കും. ഡ്രൈവറുമായി സമ്പർക്കത്തിലായ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 40 പേർ നിരീക്ഷണത്തിൽ. ഡൽഹിയിലെ 126 ബിഎസ്‌എഫ് ബറ്റാലിയനിലെ 25 സേനാംഗങ്ങൾക്കുകൂടി കോവിഡ്.  രാജ്യത്താകെ 42 ബിഎസ്എഫ് ജവാൻമാർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. ത്രിപുരയിൽ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട  12 കേസുകളും ബി എസ് എഫ് ജവാന്മാരുടേത്.
  • ഛത്തിസ്ഗഢ് ൽ മടങ്ങിയെത്തിയ 14 അതിഥി തൊഴിലാളികൾക്ക് കോവിഡ്.
  • പഞ്ചാബിലെ കേസുകളുടെ എണ്ണം ദിനം പ്രതി കുത്തനെ കൂടുകയാണ്. പഞ്ചാബിലെ പ്രതിദിനമുള്ള കേസുകളുടെ ഗ്രാഫ് താഴെകൊടുക്കുന്നു.
  • മാലിയിൽ നിന്ന് ആദ്യ സംഘത്തെ ഈ ആഴ്ച്ച നാട്ടിലേക്ക് കൊണ്ട് വരും, 200 പേരെയാണ് ഇങ്ങനെ കപ്പൽമാർഗം കൊണ്ട് വരുന്നത്
  • ജെഎൻയു തുറക്കുന്നത് മെയ് 17 വരെ നീട്ടി. മാറ്റിവച്ച ജെഇഇ, നീറ്റ് പ്രവേശന പരീക്ഷാതീയതി തിങ്കളാഴ്‌ച പ്രഖ്യാപിക്കും.
  • ഞായറാഴ്ച മൂന്നു മലയാളികൾ യുഎഇയിൽ മരിച്ചു. കുവൈത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ അഞ്ച് വിദേശികളാണ് മരിച്ചത്. ഇതോടെ മരണം 38 ആയി. 122 ഇന്ത്യക്കാർ ഉൾപ്പെടെ 364 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ 4983 രോഗികൾ. ഇതിൽ 2212 പേർ ഇന്ത്യക്കാരാണ്‌. ഞായറാഴ്ച ഖത്തറിൽ  679 പേർക്കും ഒമാനിൽ 85 പേർക്കും ബഹ്‌റൈനിൽ 72 പേർക്കും രോഗം സ്ഥിരീകരിച്ചു.
ഇന്നത്തെ കാഴ്ച്ച

തകർന്നടിയുന്ന സാമ്പത്തികമേഖല

  • രാജ്യവ്യാപക അടച്ചുപൂട്ടൽ മൂന്നാം ഘട്ടത്തിലേയ്ക്കുകടക്കുമ്പോഴും തകർന്നടിഞ്ഞ സാമ്പത്തികമേഖലയെ കരകയറ്റാൻ ആവശ്യമായ ചെറിയ നടപടികള്‍ പോലും രാജ്യത്ത് ഉണ്ടാകുന്നില്ല. തൊഴിൽരംഗം നിശ്‌ചലമായതോടെ കോടിക്കണക്കിനാളുകൾ ‌ പട്ടിണിയിലാണ്‌‌. വാർഷികവരുമാനം 25 ശതമാനം കുറഞ്ഞാൽപ്പോലും രാജ്യത്തെ ദരിദ്രരുടെ തോത്‌ ജനസംഖ്യയുടെ 21.9 ശതമാനത്തിൽനിന്ന്‌ 46.3 ആയി ഉയരുമെന്ന്‌ ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച്‌ ഓൺ ഇന്റർനാഷണൽ ഇക്കണോമിക്‌ റിലേഷൻസ്‌‌ ചൂണ്ടിക്കാട്ടി.
  • ചെറിയ രാജ്യങ്ങൾപോലും വിപുലമായ പാക്കേജുകൾ നടപ്പാക്കുമ്പോൾ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ഒരുശതമാനം പോലുമില്ലാത്ത ആശ്വാസ പദ്ധതിയാണ്‌ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌.സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ വൻ തകർച്ചയിലാണ്‌. തൊഴിലാളികൾക്കും ചെറുകിട സംരംഭങ്ങൾക്കും അടിയന്തര ആശ്വാസം എത്തിക്കുന്നില്ല. രാജ്യത്തെ  പതിനൊന്നുകോടിയോളം  മനുഷ്യരുടെ ജീവിതമാർഗമാണ്‌ ചെറുകിട, ഇടത്തരം, സൂക്ഷ്‌മ വ്യവസായങ്ങൾ.  മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 30 ശതമാനവും ഈ മേഖലയിൽ നിന്നാണ്‌. തകർച്ചയും ദുരിതവും പരിഹരിക്കാൻ പര്യാപ്‌തമായ സാമ്പത്തിക പാക്കേജ്‌ വേണമെന്ന്‌ വ്യവസായികളും സാമ്പത്തിക വിദഗ്‌ധരും ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.

കേരളം

കടപ്പാട് : dashboard.kerala.gov.in, covid19kerala.info

 

നിരീക്ഷണത്തിലുള്ളവര്‍ 21,720
ആശുപത്രി നിരീക്ഷണം 388
ഹോം ഐസൊലേഷന്‍ 21,332
Hospitalized on 3-05-2020 63

 

ടെസ്റ്റുകള്‍ നെഗറ്റീവ് പോസിറ്റീവ് റിസല്‍റ്റ് വരാനുള്ളത്
32217 31611 499 107

 

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ സജീവം മരണം
കാസര്‍കോട് 178
172 6
കണ്ണൂര്‍ 118 81 37
കോഴിക്കോട് 24 21 3
ഇടുക്കി 24 12 12
മലപ്പുറം 24 21 2 1
എറണാകുളം 22 21 0 1
കോട്ടയം 20 3 17
കൊല്ലം 20
8 12
പത്തനംതിട്ട 17 16 1
തിരുവനന്തപുരം 17 14 2 1
പാലക്കാട് 13 11 2
തൃശ്ശൂര്‍ 13 13
ആലപ്പുഴ 5 5
വയനാട് 4
3 1
ആകെ 499 401 95 3
  • സംസ്ഥാനത്ത് മെയ് 3ന്  പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
    രോഗം സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ ഫലം ഇന്ന് നെഗറ്റീവായി. ഇതുവരെ 401 പേർ രോഗമുക്തരായി. 95 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
  • 21,720 പേര്‍ നിരീക്ഷണത്തിലാണ്. 21, 332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും. രോഗലക്ഷണങ്ങള്‍ ഉള്ള 32, 217വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31, 611 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണ്. ഇത് കൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ പ്രയോറിറ്റി ഗ്രൂപ്പുകളിൽ നിന്ന് 2391 സാമ്പിളുകൾ ശേഖരിച്ചതിൽ 1683 എണ്ണം നെഗറ്റീവ് ആയിട്ടുണ്ട്.
  • കേരളത്തിലെ കോവിഡ് -19 ആയി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ICMR)ൻ്റെ അഭിനന്ദനം. കോവിഡ് പ്രതിരോധം, പരിശോധന, ചികിത്സ എന്നിവയിൽ കേരളം രാജ്യത്തിന് മാതൃകയാണന്ന് ICMR വക്താവും, പകർച്ചവ്യാധി സമ്പർക്ക രോഗവിഭാഗം മേധാവിയുമായ ഡോ.രാമൻ ഗംഗാഖേഡ്കർ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ സമൂഹവ്യാപന ഭീതി ശക്തമായി നിൽക്കുമ്പോഴും തുടക്കം മുതൽ ശക്തമായ മുൻകരുതൽ നടപടി കൈക്കൊണ്ടതാണ്‌ കേരളത്തിന്‌ തുണയായത്‌‌‌.

4 പുതിയ ഹോട്ട് സ്പോട്ടുകള്‍

സംസ്ഥാനത്ത് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.

KSSP Dialogue ല്‍ ഇന്ന് 7.30 ന്

കോറോണക്കാലം – സാമ്പത്തിക പ്രതിസന്ധിയും കേരളത്തിന്റെ നിലനില്‍പ്പും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എല്ലാ ദിവസങ്ങളിലും രാത്രി 7.30 ന് സംഘടിപ്പിക്കുന്ന KSSP  Dialogue ല്‍ ഇന്ന് മെയ് 4ന് വൈകുന്നേരം 7.30 ന് പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ കോറോണക്കാലം – സാമ്പത്തിക പ്രതിസന്ധിയും കേരളത്തിന്റെ നിലനില്‍പ്പും എന്ന വിഷയത്തില്‍ അവതരണം നടത്തും. നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. എല്ലാ ലൂക്ക വായനക്കാരും പങ്കെടുക്കുമല്ലോ?

KSSP Dialogue- Live ഫേസ്ബുക്ക് പേജ്


ഡോ.യു. നന്ദകുമാര്‍, ഡോ. കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് , ജയ്സോമനാഥന്‍, എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. Coronavirus disease (COVID-2019) situation reports – WHO
  2. https://www.worldometers.info/coronavirus/
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://dashboard.kerala.gov.in/
  6. https://www.covid19india.org
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് രോഗനിര്‍ണയം – ഉമിനീർ ടെസ്റ്റിംഗ്
Next post കരുതലിന്റെ സസ്യപാഠം
Close