Read Time:7 Minute
മാർച്ച് 31 , രാത്രി 9.30 വരെ ലഭ്യമായ കണക്കുകൾ
ആകെ ബാധിച്ചവര്‍
8,02,967
മരണം
39,025
300 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍
രാജ്യം | ബാധിച്ചവർ | മരണം |
യു. എസ്. എ. | 164,435 |
3175 |
ഇറ്റലി | 101739 | 11,591 |
സ്പെയിന്‍ | 94417 | 8189 |
ചൈന | 81518 | 3305 |
ജര്‍മനി | 67051 | 682 |
ഇറാൻ | 44,605 | 2898 |
ഫ്രാൻസ് | 44,550 | 3024 |
യു. കെ. | 22,141 | 1408 |
സ്വിറ്റ്സെർലാൻഡ് | 16176 | 373 |
ബെല്‍ജിയം | 12775 | 705 |
നെതർലാൻഡ്സ് | 12595 | 1039 |
… | ||
ഇൻഡ്യ | 1251 | 32 |
… | ||
മൊത്തം | 7,43,179 | 35,348 |
- ലോകമാകെ നോക്കിയാൽ കേസുകളുടെ എണ്ണം എട്ട് ലക്ഷം അടുക്കുന്നു. മരണം നാല്‍പ്പതിനായിരത്തിലേക്ക്
- ഇറ്റലിയിൽ നിന്നുള്ള സ്റ്റാറ്റിസ്റ്റിക്സ് ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഒരോ ദിവസവും അയ്യായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം നാലായിരത്തിലേക്ക് താന്നിട്ടുണ്ട്. പരിശോധനകളുടെ എണ്ണത്തിൽ ഉണ്ടായ കുറവല്ല കാരണമെങ്കിൽ നല്ല ലക്ഷണമാണ്. പക്ഷേ വരും ദിവസങ്ങളിലെ കണക്കുകൾ കൂടി മനസ്സിലായെങ്കിൽ മാത്രമേ കൃത്യമായി വിലയിരുത്താൻ സാധിക്കൂ. എങ്കിലും മരണസംഖ്യയിൽ കാര്യമായ വ്യത്യാസമില്ല. ഇന്നലെയും എണ്ണൂറിലധികം മരണങ്ങൾ സംഭവിച്ചു. കേസുകളിൽ ഉണ്ടാകുന്ന കുറവ് മരണസംഖ്യയിൽ പ്രതിഫലിക്കണം എങ്കിൽ കുറച്ചു ദിവസങ്ങൾ വേണ്ടിവരും.
- അമേരിക്കയിൽ ഇന്നലെയും ഇരുപതിനായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വൈകാതെ അമേരിക്ക മരണസംഖ്യയിൽ ചൈനയെ പിന്തള്ളും. അമേരിക്കയിൽ കേസുകളുടെ എണ്ണം 1.6 ലക്ഷം കഴിഞ്ഞു. കേസുകളുടെ എണ്ണത്തിൽ സ്പെയിൻ ചൈനയെ മറികടന്നു.
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇൻഡ്യആകെ ബാധിച്ചവര്‍ :1585* (Covid19india.org കണക്ക് പ്രകാരം)
മരണം : 47
ഇന്ത്യ – അവലോകനം
- ഇന്ത്യയെ സംബന്ധിച്ച് ആശങ്ക വളരെയധികം കൂട്ടുന്ന ദിവസമായിരുന്നു ഇന്നലെ. ഇരുന്നൂറിലധികം രോഗികളാണ് ഇന്ന് മാത്രം കൊവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 4 മരണങ്ങൾ നടന്ന ദിവസമാണ് ഇന്ന്. ഇതോടെ രോഗികളുടെ ആകെ എണ്ണം 1585 ഉം ആകെ മരണസംഖ്യ 47 ഉം ആയി.
- ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന മത ചടങ്ങിൽ പങ്കെടുത്ത ആറു പേർ തെലങ്കാനയിൽ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ധാരാളം പേർ മൂന്നു ദിവസത്തെ ആ മതചടങ്ങിൽ പങ്കെടുത്തിട്ടുണ്ട് എന്നാണ് അറിവ്. നിസാമുദ്ദീൻ ഇന്ത്യയിലെ കോവിഡിൻ്റെ എപ്പിസെൻറർ ആയി മാറിയിട്ടുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
- ഐ സി എം ആർ ൻ്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇന്നലെവരെ 48,482 ടെസ്റ്റുകൾ മാത്രമാണ് ചെയ്തിട്ടുള്ളത്. പലരാജ്യങ്ങളും രണ്ട്-മൂന്ന് ദിവസങ്ങൾ കൊണ്ട് കണ്ടെത്തുന്ന രോഗികളുടെ എണ്ണം തന്നെ ഇതിലധികം ഉണ്ടെന്നുള്ളത് മറക്കരുത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കൂടുന്നതിൻ്റെ തോത് വളരെ കുറവാണെന്ന സർക്കാർ ഏജൻസികൾ ഉൾപ്പെടെയുള്ളവരുടെ വാദങ്ങളോട് ഒട്ടുംതന്നെ യോജിക്കാനാവുന്നില്ല.
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മാര്‍ച്ച് 31 രാത്രി 9.30മണി)
സംസ്ഥാനം | ബാധിച്ചവർ | മരണം | |
1 | ആന്ധ്രാപ്രദേശ് | 40(+17) | 0 |
2 | അരുണാചൽ പ്രദേശ് | 0 | 0 |
3 | ആസ്സാം | 1(+1) | 0 |
4 | ബീഹാർ | 21(+6) | 1 |
5 | ഛത്തീസ്‌ഗഢ് | 7 | 0 |
6 | ഗോവ | 5 | 0 |
7 | ഗുജറാത്ത് | 74(+4) | 6 |
8 | ഹരിയാന | 43(+7) | 0 |
9 | ഹിമാചൽ പ്രദേശ് | 3 | 1 |
10 | ഝാർഖണ്ഡ് | 1(+1) | 0 |
11 | കർണ്ണാടക | 101(+10) | 3 |
12 | കേരളം | 241(+7) | 1 |
13 | മദ്ധ്യപ്രദേശ് | 47(+8) | 2 |
14 | മഹാരാഷ്ട്ര | 302(+64) | 9 |
15 | മണിപ്പൂർ | 1 | 0 |
16 | മേഘാലയ | 0 | 0 |
1 7 | മിസോറം | 1 | 0 |
18 | നാഗാലാൻഡ് | 0 | 0 |
19 | ഒഡീഷ | 3 | 0 |
20 | പഞ്ചാബ് | 39(+1) | 2 |
21 | രാജസ്ഥാൻ | 93(+14) | 0 |
22 | സിക്കിം | 0 | 0 |
23 | തമിഴ്‍നാട് | 124(+57) | 1 |
24 | തെലങ്കാന | 92(+15) | 1 |
25 | ത്രിപുര | 0 | 0 |
26 | ഉത്തർപ്രദേശ് | 101 (+5) |
0 |
27 | ഉത്തരാഖണ്ഡ് | 6 | 0 |
28 | പശ്ചിമ ബംഗാൾ | 27(+5) | 2 |
കേന്ദ്രഭരണപ്രദേശങ്ങൾ
1 | ആന്തമാൻ നിക്കോബർ | 10 | 0 |
2 | ചണ്ഡീഗഢ് | 13 | 0 |
3 | ദമൻ, ദിയു,ദാദ്ര, നഗർ ഹവേലി | 0 | 0 |
4 | ലക്ഷദ്വീപ് | 0 | 0 |
5 | ഡെൽഹി | 72 | 2 |
6 | പുതുച്ചേരി | 1 | 0 |
7 | ജമ്മു കശ്മീർ | 45 | 1 |
8 | ലഡാക്ക് | 13 | 0 |
കേരളം
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | മരണം |
---|---|---|---|
കാസര്‍കോട് | 109 (+2) | 1 | |
കണ്ണൂര്‍ | 44(+1) | 1 | |
എറണാകുളം | 21 | 5 | 1 |
പത്തനംതിട്ട | 12 | 5 | |
മലപ്പുറം | 10 | ||
തിരുവനന്തപുരം | 10(+2) | 2 | 1 |
തൃശ്ശൂര്‍ | 8(+1) | 2 | |
കോഴിക്കോട് | 6 | ||
പാലക്കാട് | 5 | ||
ഇടുക്കി | 5 (+2) | 1 | |
കോട്ടയം | 3 | 2 | |
കൊല്ലം | 2 | ||
ആലപ്പുഴ | 2 | 1 | |
വയനാട് | 3 (+2) | ||
ആകെ | 241 | 24 | 2 |
- കേരളത്തിൽ ഇന്ന് 7 പുതിയ രോഗികൾ കൂടി വന്നപ്പോൾ ആകെ രോഗികളുടെ എണ്ണം 241 ആയി. 24 പേർക്ക് ഇതിനകം രോഗം ഭേദമായിട്ടുണ്ട്. അതിൽ 93 ഉം 88 ഉം വയസ്സുള്ള പ്രായമായ രണ്ടു പേർ കൂടി രോഗമുക്തി നേടി എന്നുള്ളതാണ് സന്തോഷകരമായ ഒരു വാർത്ത.
ജിനേഷ് പിഎസ് ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവന്‍ എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ പ്രതിദിന അവലോകനം, ഡോ.യു നന്ദകുമാര്‍ എന്നിവര്‍ക്ക് കടപ്പാട്
- https://www.worldometers.info/coronavirus/
- Novel Coronavirus (2019-nCoV) situation reports-WHO
- https://covid19kerala.info/
- https://www.covid19india.org
- Department of Health & Family Welfare
- who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
Related
0
0