Read Time:15 Minute

മാർച്ച് 28 , വൈകുന്നേരം 6മണി വരെ ലഭ്യമായ കണക്കുകൾ പ്രകാരമുള്ള വിലയിരുത്തല്‍

ആകെ ബാധിച്ചവര്‍
614,712
മരണം
28,244

രോഗവിമുക്തരായവര്‍

137,334
കോവിഡ് ബാധിച്ച രാജ്യങ്ങൾ/ ദേശങ്ങൾ – 200.
പൊതു മരണനിരക്ക് (കോവിഡ്) 4.51%
Last updated : 2020 മാര്‍ച്ച് 28 വൈകുന്നേരം 6മണി

100 നു മുകളിൽ മരണം നടന്ന രാജ്യങ്ങളിലേത്

രാജ്യം ബാധിച്ചവർ മരണം
യു. എസ്. എ. 104256* 1,704
ഇറ്റലി 86498 9,134
ചൈന 81394* 3295
സ്പെയിന്‍ 65719 5138
ജര്‍മനി 53,340 395
ഇറാൻ 35408 2517
ഫ്രാൻസ് 32964 1995
സ്വിറ്റ്സെർലാൻഡ് 13187 240
യു. കെ. 14543 759
ദക്ഷിണ കൊറിയ 9478 144
നെതർലാൻഡ്സ് 7431 434
ബെല്‍ജിയം 7284 289
ഇൻഡ്യ 944 21
മൊത്തം 614,712 28,244

*പെട്ടെന്നുള്ള വ്യാപനം കാണിക്കുന്ന രാജ്യങ്ങള്‍

 • രോഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്ക് പിന്നാലെ ഇറ്റലിയും ചൈനയെ മറികടന്നു. ഇറ്റലിയിൽ മരണസംഖ്യ 9,000 കടന്നു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 900-ൽ കൂടുതൽ മരണങ്ങൾ
 • അമേരിക്കയിൽ ഇതുവരെ ഒരു ലക്ഷത്തിൽ കൂടുതൽ കേസുകൾ, 1600 ലധികം മരണങ്ങൾ. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 17,000 ലധികം കേസുകൾ, 300 ലധികം മരണങ്ങൾ. ആകെ ആറേകാൽ ലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തിയതായി അനൗദ്യോഗിക റിപ്പോർട്ടുകൾ.
 • ലോകമാകെ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 62,000 ലധികം കേസുകളും 3,000 ലധികം മരണങ്ങളും. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 6 ലക്ഷം അടുക്കുന്നു, ആകെ മരണങ്ങൾ 27,000 കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1.2 ലക്ഷത്തിലധികം കേസുകൾ. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,34,000 കഴിഞ്ഞു.
 • ചൈനയിൽ ഇതുവരെ ആകെ 81,300 ലധികം കേസുകളിൽ നിന്ന് 3,295 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 74,000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1,100 ൽ താഴെയായി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വളരെ കുറവാണ്.
 • ഇറ്റലിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 5,900 ലധികം കേസുകളും 900 ലധികം മരണങ്ങളും. ഇതുവരെ ആകെ 86,500 ലധികം കേസുകളിൽനിന്ന് 9,100 ലധികം മരണങ്ങൾ. ഇതുവരെ 3,90,000 അധികം ടെസ്റ്റുകൾ നടത്തി കഴിഞ്ഞു.
 • സ്പെയിനിൽ ഇന്നലെ മാത്രം 6,200 ലധികം കേസുകളും 500 ലധികം മരണങ്ങളും. ഇതുവരെ 64,000 ലധികം കേസുകളിൽ നിന്ന് 4,900 ലധികം മരണങ്ങൾ. മൂന്നര ലക്ഷത്തിലധികം പരിശോധനകൾ നടത്തിയതായി അനൗദ്യോഗിക റിപ്പോർട്ടുകൾ.
 • ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 6,900 ലധികം കേസുകൾ, മരണങ്ങൾ 75. ഇതുവരെ ആകെ 53,000 ലധികം കേസുകളിൽ നിന്ന് 340 ലധികം മരണങ്ങൾ. 4,80,000 ലധികം പേർക്ക് ടെസ്റ്റുകൾ നടത്തിയതായി അനൗദ്യോഗിക റിപ്പോർട്ടുകൾ.
 • ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3,800 ലധികം കേസുകളും 300 ഓളം മരണങ്ങളും. ഇതുവരെ ആകെ 32,900 ലധികം കേസുകളും 1,900 ലധികം മരണങ്ങളും.
ഒന്നേകാൽ ലക്ഷം പരിശോധനകൾ നടത്തിയ യുഎഇ യിൽ 400 കേസുകൾ മാത്രം എന്നത് അല്പം അതിശയകരമായി തോന്നുന്നു. കാരണം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ പലതും അവിടെ നിന്നും വന്നതായിരുന്നു. എന്താണ് വിഷയം എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.

ആഗോളതലത്തിലുള്ള മറ്റു സംഭവവികാസങ്ങള്‍

 • ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സെൽഫ് ഐസൊലേഷനിൽ
 • ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സെൽഫ് ഐസൊലേഷനിൽ
 • അമേരിക്ക 2 ട്രെല്യൺ ഡോളർ റിലീഫ് പാക്കേജ് പ്രഖ്യാപിച്ചു.
 • ഡിഫൻസ് പ്രൊഡക്ഷൻ ആക്ട് ഉപയോഗിച്ച് ജി എം മോട്ടോഴ്സിനോട് വെന്റിലേറ്ററുകൾ നിർമ്മിച്ചു നൽകാൻ അമേരിക്ക ആവശ്യപ്പെട്ടു. നിലവിൽ ഒന്നേമുക്കാൽ ലക്ഷത്തോളം വെന്റിലേറ്ററുകൾ ഉള്ള രാജ്യമാണ് അമേരിക്ക.
 • രോഗം ആരംഭിച്ച ചൈനയിലെ ഹുബൈ പ്രവിശ്യയിലെ എയർപോർട്ടുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു.
 • ഫ്രാൻസ് ഏപ്രിൽ 15 വരെ ലോക്ക് ഡൗൺ കാലാവധി ദീർഘിപ്പിച്ചു.
 • രോഗത്തിന് പ്രതിവിധി എന്ന് കരുതി ഇറാനിൽ മെഥനോൾ അടങ്ങിയ സ്പിരിറ്റ് കുടിച്ച 400 ലധികം പേർ മരണമടഞ്ഞതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മുൻപ് പല മാധ്യമങ്ങളിലും വാർത്ത വന്നിരുന്നെങ്കിലും അവലോകനത്തിൽ ഉൾപ്പെടുത്താത്ത വിഷയമായിരുന്നു ഇത്.
 • മാഞ്ചസ്റ്റർ, ബെർമിങ്ഹാം എന്നിവിടങ്ങളിൽ താൽക്കാലിക ആശുപത്രികൾ നിർമ്മിക്കാൻ ഇംഗ്ലണ്ട് തീരുമാനിച്ചു. നിലവിൽ തയ്യാറാക്കിയ ലണ്ടനിലെ താൽക്കാലിക ആശുപത്രിക്കു പുറമേയാണിത്.
 • സൗത്താഫ്രിക്ക മൂന്നാഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
 • അമേരിക്കയിൽ 33 ലക്ഷം പൗരന്മാർ പുതിയതായി തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ നൽകി.

 

കൊറൊണ- 19: സ്ഥിതിവിവരക്കണക്ക് – ഇൻഡ്യ

ആകെ ബാധിച്ചവര്‍ :933* (Covid19india.org

മരണം : 20

ഇന്ത്യ – അവലോകനം

ലോക്ക് ഡൗണിലൂടെ രോഗവ്യാപനം കുറയ്ക്കാൻ സാധിക്കും എന്നത് സത്യമാണ്. ഏറ്റവും കുറഞ്ഞത് വ്യാപന തോത് എങ്കിലും കുറയ്ക്കാൻ സാധിക്കും. ഈ അവസരം നമ്മൾ ഫലപ്രദമായി വിനിയോഗിക്കണം.

 • കൂടുതൽ പേരിൽ പരിശോധനകൾ നടത്തി കൂടുതൽ രോഗികളെ കണ്ടെത്താനും അവർക്ക് മികച്ച ചികിത്സ നൽകാനും അവരുടെ ചുറ്റുമുള്ളവരെ നിരീക്ഷിക്കാനും സാധിക്കണം. എന്നാൽ ഇന്ത്യയിൽ പരിശോധനകൾ വളരെ കുറവാണ്.
 • ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ ഒരുലക്ഷം പേരിൽ എഴുനൂറിലധികം പരിശോധന നടത്തിയ ആസ്ട്രേലിയ, 850 ലധികം പേരിൽ പരിശോധന നടത്തിയ കാനഡ, 650 ലധികം പേരിൽ പരിശോധന നടത്തിയ ഇറ്റലി, 1300 ലധികം പേരിൽ പരിശോധന നടത്തിയ നോർവേ, എഴുനൂറിലധികം പേരിൽ പരിശോധന നടത്തിയ തെക്കൻ കൊറിയ, എഴുനൂറിലധികം പേരിൽ പരിശോധന നടത്തിയ സ്പെയിൻ, 1100 ലധികം പേരിൽ പരിശോധന നടത്തിയ സ്വിറ്റ്സർലണ്ട് എന്നിവയുടെ വളരെ പിന്നിലാണ് നമ്മൾ. ഒരുലക്ഷം പേരിൽ ഏതാണ്ട് രണ്ട് പേർക്ക് മാത്രമാണ് ഇന്ത്യയിൽ പരിശോധന നടത്തിയിട്ടുള്ളത്. ഇത് ഒരു രീതിയിലും ഗുണകരമല്ല.
 • ഓർക്കുക, എല്ലാ രാജ്യങ്ങൾക്കും ഇത് ഒരു പുതിയ അനുഭവമായിരുന്നു. പക്ഷേ ചില രാജ്യങ്ങൾ മികച്ച സൗകര്യങ്ങൾ ഒരുക്കാൻ ശ്രമിച്ചു, ചില രാജ്യങ്ങൾ വൻതോതിൽ ടെസ്റ്റിംഗ് കിറ്റുകൾ നിർമ്മിക്കാൻ ശ്രമിച്ചു. ശ്രമിച്ചാൽ നമുക്കും സാധിക്കാവുന്നതേയുള്ളൂ. പക്ഷേ എന്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് നമ്മൾ തീരുമാനിക്കണം.
 • ലോക്ക് ഡൗൺ മാത്രം കൊണ്ട് ഒരു സാമൂഹിക വ്യാപനം ഒഴിവാക്കാൻ സാധിക്കുമോ എന്ന് പറയാനാവില്ല. അതുകൊണ്ട് ഇപ്പോൾ നീട്ടി കിട്ടുന്ന സമയം സജ്ജീകരണങ്ങൾ ഒരുക്കാൻ വേണ്ടി ഉപയോഗിക്കണം. ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട വിഷയമാണത്. ഇല്ലെങ്കിൽ മറ്റെന്ത് മുന്നൊരുക്കങ്ങൾ ചെയ്തിട്ടും പ്രയോജനമില്ല എന്ന അവസ്ഥ വരും. അത് ഉണ്ടാവാൻ പാടില്ല.
 • ആശുപത്രി ഒരുക്കുന്നത് പോലെ തന്നെ പ്രധാനമാണ് ആരോഗ്യ പ്രവർത്തകരുടെ എണ്ണവും. ഡോക്ടർമാർ, നേഴ്സുമാർ, ലാബ് ടെക്നീഷ്യൻ തുടങ്ങി ആരോഗ്യപ്രവർത്തകർ അഭിവാജ്യ ഘടകമാണ്. അതുകൂടി സജ്ജമാക്കേണ്ടതുണ്ട്. പല രാജ്യങ്ങളിലും അവസാനവർഷ എംബിബിഎസ് വിദ്യാർഥികളെയും, ഇന്റേൺഷിപ്പ് ചെയ്യുന്നവരെയും തയ്യാറാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഭാവിയിൽ എത്ര കൂടുതൽ കേസുകൾ വന്നാലും നേരിടാൻ സാധിക്കുന്ന രീതിയിൽ ആരോഗ്യപ്രവർത്തകർ സജ്ജമാകണം. അവർക്ക് ആവശ്യമായ ട്രെയിനിങ് നൽകണം.

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മാര്‍ച്ച് 28 വൈകുന്നേരം 5മണി)

സംസ്ഥാനം ബാധിച്ചവർ മരണം
1 ആന്ധ്രാപ്രദേശ് 13 0
2 അരുണാചൽ പ്രദേശ് 0 0
3 ആസ്സാം 0 0
4 ബീഹാർ 9 1
5 ഛത്തീസ്‌ഗഢ് 6 0
6 ഗോവ 3 0
7 ഗുജറാത്ത് 54 4
8 ഹരിയാന 33 0
9 ഹിമാചൽ പ്രദേശ് 3 1
10 ഝാർഖണ്ഡ്‌ 0 0
11 കർണ്ണാടക 74 3
12 കേരളം 176 1
13 മദ്ധ്യപ്രദേശ് 33 2
14 മഹാരാഷ്ട്ര 162 4
15 മണിപ്പൂർ 1 0
16 മേഘാലയ 0 0
1 7 മിസോറം 1 0
18 നാഗാലാൻഡ് 0 0
19 ഒഡീഷ 3 0
20 പഞ്ചാബ് 38 1
21 രാജസ്ഥാൻ 54 0
22 സിക്കിം 0 0
23 തമിഴ്‍നാട് 40 1
24 തെലങ്കാന 59 0
25 ത്രിപുര 0 0
26 ഉത്തർപ്രദേശ് 55 0
27 ഉത്തരാഖണ്ഡ് 6 0
28 പശ്ചിമ ബംഗാൾ 15 1

കേന്ദ്രഭരണപ്രദേശങ്ങൾ

1 ആന്തമാൻ നിക്കോബർ 2 0
2 ചണ്ഡീഗഢ് 8 0
3 ദമൻ, ദിയു,ദാദ്ര, നഗർ ഹവേലി 0 0
4 ലക്ഷദ്വീപ് 0 0
5 ഡെൽഹി 40 1
6 പുതുച്ചേരി 1 0
7 ജമ്മു കശ്മീർ 27 1
8 ലഡാക്ക് 13 0

കേരളം

 • കേരളത്തില്‍ ഇന്ന് ആദ്യ കോവിഡ്19 മരണം കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തു.
 • കേരളത്തില്‍ ഇന്ന് 6 പേര്‍ക്ക് കൂടി കോവിഡ്. 165 പേര്‍ രോഗബാധിതരായി ചികിത്സയില്‍. നാല് പേര്‍ക്ക് രോഗം ഭേദമായി.
 • കേരളത്തില്‍ റാപിഡ് പരിശോധനകൾ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കുന്നു
 • 1,34,307 പേര്‍ നിരീക്ഷണത്തില്‍, 620 പേര്‍ ആശുപത്രി നിരീക്ഷണത്തില്‍
 • ഇന്ത്യയിലെ പൊതുവായ അവസ്ഥയിൽ ഏറ്റവും മികച്ച ആരോഗ്യ സേവനം നൽകുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യ സൂചികകളിൽ നമ്മൾ മുൻപിലുമാണ്. അതിൽ നമുക്ക് ആത്മവിശ്വാസവും അഭിമാനവും വേണം. കൂടെ ഏറ്റവും മോശം സാഹചര്യങ്ങളെ പോലും നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ നമുക്ക് സാധിക്കണം, സാധിക്കും.
 • 1059 കമ്യൂണിറ്റി കിച്ചണുകള്‍ നിലവില്‍ വന്നു
 • നവീന ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ ബ്രേക്ക് കൊറോണ – www.breakcorona.in വെബ്സൈറ്റ്
 • ആശുപത്രി സൗകര്യങ്ങളും ഐസിയു സൗകര്യങ്ങളും വർദ്ധിപ്പിക്കണം. ജനകീയ മാതൃകകൾ കൊണ്ടുവരുന്നതിൽ നമ്മൾ എപ്പോഴും മുൻപിലാണ്. പൂട്ടിപ്പോയ ആശുപത്രികൾ ഉപയോഗ യോഗ്യമാക്കുന്നതും ഹോസ്റ്റലുകൾ ഉപയോഗ യോഗ്യമാക്കുന്നതും ഒക്കെ വളരെ മികച്ച നടപടികളാണ്.
 • ഐസൊലേഷൻ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം.
 • ആശുപത്രിയിലെ സ്ഥല സൗകര്യങ്ങൾ പോലെ തന്നെ പ്രധാനമാണ് ഐസിയു, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത. പല വികസിത രാജ്യങ്ങളും വാഹന നിർമ്മാണ കമ്പനികളോടും വാക്വം ക്ലീനർ നിർമാണ കമ്പനികളോടും വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ വഴി നമ്മൾ പിന്തുടരേണ്ടതുണ്ട്. ഇപ്പോൾ നീട്ടി കിട്ടുന്ന സമയം ഈ സൗകര്യങ്ങൾ ലഭ്യമാക്കാൻ വേണ്ടി കൂടി ഉപയോഗിക്കണം.
 • രോഗം പകരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ഒന്ന് ആശുപത്രികളാണ്. അവിടെ രോഗം പകരാതെ നോക്കേണ്ടതുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് രോഗം ലഭിച്ചാൽ അത് വളരെയധികം പേരിലേക്ക് വളരെ പെട്ടെന്ന് പകരും. ഈ സാഹചര്യം ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാ മാർഗ്ഗങ്ങൾ (അതായത് N 95, PPE) ലഭ്യമാക്കേണ്ടതുണ്ട്. നിലവിൽ തന്നെ ദൗർലഭ്യമുള്ള ഈ സംവിധാനങ്ങൾ വ്യക്തികൾ സ്വയം വാങ്ങി ഉപയോഗിക്കുക പ്രായോഗികമല്ല. അതുകൊണ്ട് ഇതിനുള്ള വഴി കൂടി സർക്കാർ കാണേണ്ടതുണ്ട്.

ഡോ.ജിനേഷ് പി.എസ്  ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ പ്രതിദിന അവലോകനം, ഡോ.യു നന്ദകുമാര്‍ എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

 1. https://www.worldometers.info/coronavirus/
 2. Novel Coronavirus (2019-nCoV) situation reports-WHO
 3. https://www.covid19india.org
 4. who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സാമൂഹ്യ അകലത്തിന്റെ പ്രാധാന്യം – വീഡിയോ കാണാം
Next post റാപിഡ് ടെസ്റ്റുകൾ (Rapid tests) എന്ത്, എങ്ങിനെ, ആർക്കെല്ലാം?
Close