Read Time:16 Minute

2020 ഏപ്രില്‍ 18 രാവിലെ വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
22,35,370
മരണം
1,53,818

രോഗവിമുക്തരായവര്‍

5,69,937

Last updated : 2020 ഏപ്രില്‍ 18 പുലർച്ചെ 3.30

1500 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം ഭേദമായവര്‍
ടെസ്റ്റ് /10M pop*
യു. എസ്. എ. 690,631 35,944 58,179 10,434
സ്പെയിന്‍ 188,068 19,478 74,797 19,896
ഇറ്റലി 172,434 22,745 42,727 20,577
ഫ്രാൻസ് 147,969 18,681 34,420 7,103
ജര്‍മനി 138,497 4193 81,800 20,629
യു. കെ. 108,692 14,576 6467
ചൈന 82,692 4,632 77,944
ഇറാൻ 79,494 4,958 54,064 3,808
തുര്‍ക്കി 78,546 1,769 8,631 6,621
ബെല്‍ജിയം 36,138 5163 7,961 12,027
സ്വിറ്റ്സര്‍ലാന്റ് 27078 1325 16400 23849
ബ്രസീല്‍ 33,682 2141 14026 296
നെതര്‍ലാന്റ് 30449 3459 257 9041
ഇൻഡ്യ 14352 486 2041 212
ആകെ 22,35,370 1,53,818 569,937

*10 ലക്ഷം ജനസംഖ്യയില്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു

  • ആഗോളതലത്തില്‍ 2.23 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കൊറോണ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു.153,000 ൽ അധികം പേർ മരിച്ചു. അഞ്ചരലക്ഷത്തിലേറെ പേര്‍ രോഗമുക്തി നേടി.
  • അമേരിക്കയില്‍ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തയ്യായിരം കടന്നു. രോഗ ബാധിതർ 6.9 ലക്ഷത്തിലേറെ.
  • യുകെയില്‍ കേസുകൾ 1,08,602 ആയി, 14,576 മരണങ്ങളും.
  • വുഹാനില്‍ ചൈന പുതുക്കിയ മരണസംഖ്യ രണ്ടാമതും പുറത്തുവിട്ടു. പുതിയ റിപ്പോര്‍ട്ടില്‍ 50 ശതമാനം വര്‍ധനവാണുണ്ടായത്. വുഹാനില്‍ 2579 മരണങ്ങളാണ് ഉണ്ടായതെന്നാണ് ചൈന ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പിന്നീട് പുതുക്കിയ കണക്കില്‍ 3899 പേര്‍ മരിച്ചെന്ന് ചൈന വ്യക്തമാക്കി. കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ചൈനയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 4632 പേരാണ് മരിച്ചത്.
  • കോവിഡ്‌–-19 ബാധിച്ച ഇംഗ്ലണ്ട്‌ മുൻ ഫുട്‌ബോൾ താരം നൊർമാൻ ഹണ്ടർ മരിച്ചു. ഇംഗ്ലീഷ്‌ ക്ലബ് ലീഡ്‌സ്‌ യുണൈറ്റഡിന്റെ പ്രതിരോധക്കാരനായിരുന്നു
  • സ്പെയിനിൽ കൊറോണ വൈറസിൽ നിന്നുള്ള മരണസംഖ്യ 585 ആയി ഉയർന്നു. മൊത്തത്തിലുള്ള കൊറോണ വൈറസ് കേസുകളുടെ എണ്ണം 188,068 ആയി ഉയർന്നു
  • റഷ്യയിൽ 4,069 പുതിയ കേസുകൾ സ്ഥിരീകരിച്ചു, ദിവസേനയുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ആകെ കേസുകൾ 32,007 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41 പേർ മരിച്ചു, രാജ്യത്തെ മരണസംഖ്യ 273 ആയി ഉയർന്നു.
  • കൊറോണ വൈറസിന്റെ 22 പുതിയ കേസുകൾ ദക്ഷിണ കൊറിയ റിപ്പോർട്ട് ചെയ്തു. രാജ്യങ്ങളുടെ ആകെ കേസുകൾ 10,635 ൽ ആയി, 230 പേർ മരിച്ചു.
  • സിംഗപ്പൂരിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 728 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 4427 ആയി.
  • 135 മരണങ്ങൾ ഉൾപ്പെടെ 7,025 കൊറോണ വൈറസ് കേസുകൾ പാക്കിസ്ഥാനിൽ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 പേർ മരിച്ചു.
  • സൗദിയിൽ ഇന്ന് മാത്രം 762 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, നാലു മരണങ്ങളും. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 7142 ആയി. ഇന്നത്തെ നാല് മരണം ഉൾപ്പെടെ 87 കോവിഡ് മരണവും സംഭവിച്ചു.
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 560 കൊറോണ വൈറസ് കേസുകൾ ഖത്തർ റിപ്പോർട്ട് ചെയ്യുന്നു. മൊത്തം കേസുകളുടെ എണ്ണം 4663 ആയി. 49 പേർ കൂടി സുഖം പ്രാപിച്ചു.

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

 

ഇന്ത്യ – അവലോകനം

വെബ്സൈറ്റിലെ സ്ഥിതി വിവരം

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 18 രാവിലെ)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം ആകെ ടെസ്റ്റുകള്‍
മഹാരാഷ്ട്ര 3320(+118)
331(+31)
201(+7) 55,678
ഡല്‍ഹി 1707(+67) 72(+20)
42(+4) 21,409
തമിഴ്നാട് 1323(+56) 283(+103)
15 29673
മധ്യപ്രദേശ് 1310(+146) 70
69(+14) 20,298
രാജസ്ഥാന്‍ 1229(+98)
183(+19)
17(+6)
42847
ഗുജറാത്ത് 1099(+170) 86(+13)
41(+5) 23483
ഉത്തര്‍പ്രദേശ് 849(+44) 82(+14)
13(+1) 21384
തെലങ്കാന 766(+66) 187
18
ആന്ധ്രാപ്രദേശ് 572(+38) 35(+15)
14 20235
കേരളം 395 (+1) 255(+10)
2 18029
കര്‍ണാടക 359 (+44) 88(+6) 13 17594
ജമ്മുകശ്മീര്‍ 328(+14)
42(+4)
5(+1) 6438
പശ്ചിമ ബംഗാള്‍ 255 (+24)
51(+9)
10 4212
ഹരിയാന 223(+8) 86(+21)
3
8884
പഞ്ചാബ് 211 (+14) 30(+1)
14 5988
ബീഹാര്‍ 85(+2) 37
1 8846
ഒഡിഷ 60 21(+2)
1 7577
ഉത്തര്‍ഗണ്ഡ് 40(+3) 9
0 2831
ഹിമാചല്‍
38(+3)
16
2
1992
ചത്തീസ്ഗണ്ഡ്
33
24(+1)
2
5519
അസ്സം
34(+3)
9(+4)
1
4236
ഝാര്‍ഗണ്ഢ്
32(+3)
2
2523
ചണ്ഡീഗണ്ഢ് 21 9
0
ലഡാക്ക് 18
14(+2)
0 917
അന്തമാന്‍
12(+1)
11(+1) 0 479
ഗോവ 7 5
0
പുതുച്ചേരി 7 1
0
മേഘാലയ
9(+2)
1(+1)
ത്രിപുര 2 1
1(+1) 337
മണിപ്പൂര്‍ 2 1 0
അരുണാചല്‍ 1
1(+1) 206
ദാദ്ര നഗര്‍ഹവേലി 1 0
മിസോറാം
1
0 91
നാഗാലാന്റ്
1
0 174
ആകെ
14352 (+920)
2041 (+273) 486(+38) 318449
  • കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത്‌ 15 ശതമാനം പേർ രോഗമുക്തരായി.
  • ജനസംഖ്യയ്ക്ക് ആനുപാതികമായി നോക്കിയാൽ ഇന്ത്യയിൽ കൊവിഡ് ബാധ ഏറ്റവും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രാഷ്ട്രതലസ്ഥാനമായ ദില്ലിയിലാണ്. ജനസംഖ്യാനുപാതികമായി ടെസ്റ്റുകളുടെ എണ്ണവും ഡെല്‍ഹിയില്‍ കൂടുതലുണ്ടെന്ന് കാണാം.
(MoHFW നല്കുന്ന കണക്കുകളും 2011 സെൻസസ് കണക്കുകളും അടിസ്ഥാനമാക്കി തയ്യാറാക്കിയത്)
മുംബൈ നഗരം
  • ഇന്ത്യയിൽ കൊവിഡ് ഏറ്റവും അധികം ബാധിച്ച പ്രദേശമാണ് മുംബൈ. ഇറ്റലിയിലെ പോലെയോ അമേരിക്കയിലെ പോലെയോ ആയി ഈ നഗരവും. ഇവിടെ കൊവിഡ് കേസുകൾ കൂടുന്നതും അതുകാരണമുള്ള മരണങ്ങളും മാത്രമാണ് വാർത്തകളിലൂടെ നമ്മൾ കേൾക്കുന്നത്.
  • പത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലെ ജില്ലകള്‍. മുംബൈയാണ് ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള ജില്ല.
  • മുംബൈ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് കൊവിഡ് അല്ലാത്ത രോഗികൾക്കും വേണ്ട ചികിത്സ കൊടുക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടെന്നുള്ളതാണ്. ചില പകർച്ചവ്യാധികൾ കുറഞ്ഞിട്ടുണ്ടെങ്കിലും ബാക്കിയുള്ള രോഗങ്ങളെല്ലാം നേരത്തെപോലെ തന്നെ ഉണ്ടല്ലോ. ഗുരുതരമായ ഒരുപാട് രോഗികൾക്ക് ആംബുലൻസ് കിട്ടാത്ത അവസ്ഥ ഉണ്ട്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ പറ്റാത്ത സ്ഥിതിഗതികൾ ഉണ്ട്. അഡ്മിറ്റ് ചെയ്താലും ഐസിയു ബെഡോ വെൻറിലേറ്ററോ കിട്ടാത്ത അവസ്ഥയുണ്ട്. ഇക്കാരണങ്ങൾ കൊണ്ടു മാത്രം ധാരാളം രോഗികൾ മരിക്കുന്നുണ്ടവിടെ.
  • മാത്രമല്ല, ഒരു കൊവിഡ് രോഗിക്ക് വെൻറിലേറ്റർ ആവശ്യമായി വന്നു കഴിഞ്ഞാൽ, മിക്കപ്പോഴും ഒന്നു മുതൽ രണ്ടാഴ്ച വരെ അയാളതിൻ്റെ സഹായത്തോടെ ആയിരിക്കും ജീവിക്കുന്നത് എന്നാണ് പലയിടങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ. എന്നുവച്ചാൽ അത്രയും നാൾ ഒരു വെൻ്റിലേറ്റർ ഒരു വ്യക്തിക്കു വേണ്ടി മാത്രം ഉപയോഗിക്കേണ്ടിവരുന്നു എന്ന്. ഇതുമൂലം ഗുരുതരമായ രോഗികളുടെ എണ്ണം അൽപമൊന്ന് കൂടുമ്പോൾ പോലും വെൻറിലേറ്ററുകളുടെ ദൗർലഭ്യം അതീവ ഗുരുതരമാകാൻ കാരണമാകും. ഈ സമയം മറ്റെന്തെങ്കിലും രോഗങ്ങൾ വന്ന് വെൻറിലേറ്റർ സഹായം ആവശ്യമായി വരുന്നത് ചിലപ്പോൾ യുവാക്കൾക്കോ കുട്ടികൾക്കൊ ഒക്കെ ആയിരിക്കാം.
  • ധാരാളം കൊവിഡ് രോഗികൾ വന്നുകഴിഞ്ഞാൽ ഏതൊരു പ്രദേശത്തിൻ്റെയും അവസ്ഥ ഇതുതന്നെയാണ്. ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് പരമാവധി ഈ രോഗത്തെ പ്രതിരോധിച്ചു നിർത്തിയേ പറ്റൂ എന്ന് വീണ്ടും വീണ്ടും പറയുന്നത്. കാരണം കൊവിഡ് കാരണമായിരിക്കില്ല കൂടുതൽ മരണങ്ങൾ സംഭവിക്കാൻ സാധ്യത. കൃത്യസമയത്ത് ചികിത്സ കിട്ടിയാൽ ജീവൻ രക്ഷിക്കാൻ പറ്റുമായിരുന്ന മറ്റ് രോഗങ്ങൾ കാരണം ഏതു പ്രായക്കാരും അപകടത്തിലാകുന്ന ഒരു അവസ്ഥ ഉണ്ടാവാം.

ഭേദമായതിന്റെയും മരണപ്പെട്ടതിന്റെയും നിരക്കുകൾ

  • കൊവിഡ് ഭേദമായതിന്റെയും കൊവിഡ് മരണങ്ങളുടെയും കണക്കുകൾ, സംസ്ഥാനങ്ങളിലെ ആരോഗ്യരക്ഷാസംവിധാനങ്ങളുടെ കാര്യക്ഷമതയുടെ സൂചകങ്ങളാണെന്നു പറഞ്ഞാൽ, ശരില്ലെന്നു വരാം. എന്നാൽ, ഇവ തമ്മിൽ ബന്ധമുണ്ടെന്നതിൽ തർക്കമില്ല.  ഇന്ത്യയിൽ, കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട പത്തു സംസ്ഥാനങ്ങളിലെ രോഗം ഭേദമായതിന്റെയും മരണപ്പെട്ടതിന്റെയും നിരക്കുകൾ ചാർട്ട് ചെയ്തിരിക്കുന്നത് കാണുക.
    (MoHFW സൈറ്റിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ചാർട്ട് തയ്യാറാക്കിയത്)
  • ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി കൊവിഡ്-19 രോഗനിര്‍ണയം വളരെ വേഗത്തില്‍ കണ്ടെത്തുന്നതിനുള്ള ടെസ്റ്റ് കിറ്റ് (ചിത്ര ജീന്‍ലാംപ്) വികസിപ്പിച്ചെടുത്തു. ആര്‍ടി-ലാംപ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സാര്‍സ് കോവ്-2-ലെ എന്‍ ജീനിനെ കണ്ടെത്തുന്ന ലോകത്തിലെ ആദ്യ ടെസ്റ്റ് കിറ്റുകളില്‍ ഒന്നെന്ന സവിശേഷതയും ഇതിനുണ്ട്. (വിശദമായി വായിക്കാം)

കേരളം

കടപ്പാട് : covid19kerala.info

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ മരണം
കാസര്‍കോട് 168
113
കണ്ണൂര്‍ 82 38
എറണാകുളം 24 20 1
മലപ്പുറം 20 13
കോഴിക്കോട് 19(+1) 9
പത്തനംതിട്ട 17 11
തിരുവനന്തപുരം 14 11 1
തൃശ്ശൂര്‍ 13 12
ഇടുക്കി 10 10
കൊല്ലം 9 4
പാലക്കാട് 8 6
ആലപ്പുഴ 5 3
വയനാട് 3
2
കോട്ടയം 3 3
ആകെ 395 255 2
  • കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് ഏപ്രില്‍ 17 ന് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്
  • അതേസമയം 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
  • വളരെ മുന്‍കരുതലുകള്‍ എടുത്തിട്ടും നമ്മുടെ സംസ്ഥാനത്ത്  മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹന്‍ദാസ് ഏപ്രില്‍ മൂന്നിന് ആശുപത്രി വിട്ടിരുന്നു. കോവിഡ് സ്ഥിരീകരിച്ച് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജെ. സന്തോഷ് കുമാര്‍, കെ.കെ. അനീഷ് എന്നിവരാണ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടതോടെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും രോഗമുക്തി നേടി.
  • ഒമാനിൽ കോവിഡ്-19 ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു

ബാര്‍ബര്‍ ഷോപ്പ്

  • കേരളത്തിൽ ബാർബർ ഷോപ്പുകൾക്കു ആഴ്ചയിൽ രണ്ടുദിവസം പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ നൽകിയിട്ടുണ്ട്. രണ്ടു വ്യക്തികൾ തമ്മിൽ ശാരീരികമായി ഏറ്റവും അടുത്ത് സമ്പർക്കത്തിൽ വരുന്ന സ്ഥലങ്ങളിൽ ഒന്നാണ് ബാർബർ ഷോപ്പുകൾ. അതുകൊണ്ടുതന്നെ പ്രത്യേക ശ്രദ്ധ വേണ്ട സ്ഥലമാണ്. രണ്ടുപേരും മാസ്കുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. രോഗലക്ഷണങ്ങൾ എന്തെങ്കിലും ഉള്ളവർ അത് മാറിയതിനു ശേഷം മാത്രം മുടി വെട്ടിക്കാൻ പോകാൻ ശ്രമിക്കുക. രോഗലക്ഷണങ്ങളുള്ള തൊഴിലാളികളോടും മാറിനിൽക്കാൻ കടയുടമകൾ ആവശ്യപ്പെടണം. സർക്കാർ നിർദ്ദേശങ്ങളെല്ലാം കൃത്യമായി പാലിക്കണം.

ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, ടി.കെ.ദേവരാജന്‍, പി. സുനില്‍ദേവ്, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. https://www.worldometers.info/coronavirus/
  2. Novel Coronavirus (2019-nCoV) situation reports-WHO
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://www.covid19india.org
  6. who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
  7. Infoclinic – Daily Review
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് 19 ഉം ഹൃദയവും – പുതിയ അറിവുകൾ തേടി
Next post തുമ്പിയുടെ ലാർവയാണോ കുഴിയാന ?
Close