Read Time:4 Minute

ഡോ. യു.നന്ദകുമാര്‍

കോവിഡ് രോഗം പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്നുവെന്നും പലപ്പോഴും മരണകാരണം ശ്വാസകോശത്തിൽ ഉണ്ടാകുന്ന തീക്ഷ്ണ ശ്വസന ക്ലേശരോഗം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. WebMD യിൽ ആമി നോർട്ടൻ(Amy Norton) എഴുതിയതനുസരിച്ചു ശ്വാസകോശമല്ലാതെ ഹൃദയസംബന്ധിയായ കാരണങ്ങളാലും കോവിഡ് രോഗം സങ്കീർണമാകാം. ഡോ. സാഹില്‍ പരീഖ് (Dr. Sahil Parikh) എന്ന ന്യൂ യോർക്ക് കാർഡിയോളോജിസ്റ്റ് പറയുന്നത്, പലകാരണങ്ങളാൽ കോവിഡ് ഹൃദയത്തെ ദുർബലമാകുന്നു എന്നാണ്. നേരത്തെതന്നെ ഹൃദയം ദുര്‍ബലമായവർക്ക് ശ്വാസകോശത്തിന്റെ  പ്രവർത്തനക്ഷമത നഷ്ടപ്പെടുമ്പോൾ പിന്നെ പിടിച്ചുനിൽകാനാവില്ല. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്ത അവസരത്തിൽ ഹൃദയം സ്തംഭനാവസ്ഥയിലേക്ക് നീങ്ങും.

എന്നാൽ ഹൃദയത്തെ നേരിട്ട് ബാധിക്കുന്ന മറ്റവസ്ഥകൾ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. അതിൽ പ്രധാനം ഹൃദയ പേശികളിലെ നീർക്കെട്ടാണ്. മയോകാർഡൈറ്റിസ് (myaocarditis) എന്നറിയപ്പെടുന്ന രോഗം പലരിലും മൂർച്ഛിക്കുകയും മരണത്തിലെത്തുകയും ചെയ്യും. ചൈനയിൽ നിന്ന് പ്രസിദ്ധീകരിച്ച പഠനം 416 കോവിഡ് ബാധിതരിൽ 20% പേരിലും ഹൃദയപേശികളിൽ ക്ഷതം കണ്ടെത്തി. അവരുടെ സിരകളിൽ ട്രോപോണിൻ എന്ന തന്മാത്ര അളവിൽ കൂടുതലായി ഇണ്ടായിരുന്നു. ഈ അവസ്ഥയിലെത്തിയവരിൽ പകുതിയോളം പേരും മരണപ്പെട്ടു. ഇതേ ചിത്രം തന്നെയാണ് അമേരിക്കൽ ആശുപത്രിയിലും കണ്ടിട്ടുള്ളത്. മുന്നേതന്നെ ഹൃദ്രോഗമോ രക്താതിമർദ്ദമോ ഉള്ളവരിൽ സാധ്യതയേറുകയും ചെയ്യുന്നു.

ഷിക്കാഗോയിലെ ഡോ. ബോണോ (Dr. Robert Bonow മറ്റൊരു കാര്യം കൂടി ശ്രദ്ധയിൽ പെടുത്തുന്നു. കൊറോണ വൈറസ് ശ്വാസകോശത്തിലെ സെല്ലുകളിൽ ചില വിശേഷപ്പെട്ട റിസെപ്റ്ററുകളിൽ ഒട്ടിപ്പിടിക്കുന്നു. ഇത് നമുക്ക് അറിവുള്ളതാണ്. എന്നാൽ ഇതേ റിസെപ്റ്ററുകൾ ധമനീഭിത്തികളിലും കാണാനാകും. കോറോണവൈറസ് അതിലും ഒട്ടിപ്പിടിക്കുകയും ധമനികളുടെ ഭിത്തിയിൽ കേടുണ്ടാക്കുകയും ചെയ്യും. സൂക്ഷ്മമായ ഇത്തരം കേടുകളിൽ രക്തം കട്ടിപിടിക്കുകയും പിന്നീട് അതിളകി ഹൃദ്രോഗകാരണമാകുകയും ചെയ്യാം.
ഒരുവേള, നമ്മുടെ പ്രതിരോധ സിസ്റ്റം തന്നെ നിയന്ത്രണാതീതമായി പ്രവർത്തിക്കുകയും അനേകം പ്രതിരോധ തന്മാത്രകൾ അമിതമായി രക്തത്തിലെത്തുകയും പ്രധാന അവയവങ്ങളെ ദുര്ബലപ്പെടുത്തുകയും ചെയ്യാം. സൈറ്റോകീൻ ക്ഷോഭം (cytokine storm) എന്നറിയപ്പെടുന്ന അവസ്ഥ അപകടകാരിയാണ്.
കോവിഡ് രോഗത്തിന്റെ അമേരിക്കൻ പ്രഭവകേന്ദ്രം ന്യൂ യോർക്കാണ്. അവിടെ മാർച്ച് 20 നു ശേഷമുള്ള രണ്ടാഴ്ചക്കാലം അത്യാഹിത നമ്പറായ 911 ലേക്ക് അസംഖ്യം അന്വേഷണങ്ങൾ വരികയുണ്ടായി. അതെല്ലാം ക്രമം തെറ്റിയ ഹൃത്താളം മൂലമുണ്ടായ രോഗങ്ങൾക്ക് സഹായം തേടിയായിരുന്നു. സാധാരണഗതിയിൽ ദിവസേന 65 കാൾ പ്രതീക്ഷിച്ചിടത്ത് ഇക്കുറി 195 വീതം ഉണ്ടായിരുന്നു. കോവിഡ് ഹൃദയത്തെയും ബാധിക്കുന്നുവെന്നതിന്റെ തെളിവുകൾ എത്തിക്കൊണ്ടിരിക്കുന്നു.


അധികവായനയ്ക്ക്

  1. COVID-19 Can Trigger Serious Heart Injuries
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ചിത്ര ജീന്‍ലാംപ് – ശ്രീചിത്രയുടെ വേഗത്തില്‍ ടെസ്റ്റ് ഫലം നല്‍കുന്ന കിറ്റ്
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 18
Close