Read Time:4 Minute
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തില്‍ കൊച്ചി സർവകലാശാലയിലെ റഡാര്‍ സെന്ററിന്റെയും ശാസ്ത്ര സമൂഹ കേന്ദ്രത്തിന്റെയും (C-SiS) സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലൂക്ക ക്ലൈമറ്റ് ക്യാമ്പ് 2023 നവംബർ 11,12 തിയ്യതികളിലായി കുസാറ്റില്‍ വെച്ച് നടക്കും. വിദ്യാർത്ഥികൾ, ഗവേഷകർ, അധ്യാപകർ, പൊതുജനങ്ങൾ എന്നി വിഭാഗങ്ങളിലായി 85 പേർ ക്യാമ്പിൽ പങ്കെടുക്കും. ലൂക്ക സംഘടിപ്പിച്ച  കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം  കോഴ്സിൽ പഠിതാക്കളായവർക്കായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.  2023 ജൂണ്‍ മാസം ആരംഭിച്ച കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം ഓണ്‍ലൈൻ കോഴ്സില്‍ 1700 പേര്‍ ഭാഗമായിരുന്നു.

നവംബര്‍ 11 ന് കുസാറ്റ് ശാസ്ത്ര സമൂഹകേന്ദ്രത്തിൽ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) പി.ജി. ശങ്കരന്‍ ക്യാമ്പ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്യും. കാലാവസ്ഥാ പരീക്ഷണങ്ങള്‍, റഡാര്‍ സെന്റ‍ര്‍, കാലാവസ്ഥാ നിലയം  സന്ദര്‍ശനം, റോഡിയോസോണ്ട് വിക്ഷേപണം, കാലാവസ്ഥാമാറ്റം – കേരളത്തിലും ഇന്ത്യയിലും – പാനല്‍ ചര്‍ച്ച,  മാതൃകാ കാലാവസ്ഥാ പാര്‍ലമെന്റ് എന്നിവ ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും.  ഡോ. ബേബി ചക്രപാണി, ഡോ.എൻ ഷാജി, ഡോ. പി ഷൈജു , ഡോ. ജയന്തി, അരുണ്‍ രവി, എൻ.സാനു, ഡോ. റസീന എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നൽകും

COP 28 –മാതൃകാ കാലാവസ്ഥാ ഉച്ചകോടി

യു.എ.ഇ യിൽ വെച്ചു  2023 ഡിസംബര്‍ മാസം യു.എ.ഇ.യിൽ വെച്ചു നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ  (COP 28) മാതൃകയില്‍ കാലാവസ്ഥാ ഉച്ചകോടി നവംബര്‍ 12 രാവിലെ 11 മണിക്ക് നടക്കും. ഇന്ത്യ, ചൈന, ആഫ്രിക്ക, ചെറു ദ്വീപ് രാഷ്ട്രങ്ങള്‍, ആമേരിക്ക, യൂറോപ്യന്‍യൂണിയന്‍, എണ്ണക്കമ്പനികള്‍, അന്താരാഷ്ട്ര ധന കാര്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെ  വിവിധ ലോകരാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര ഏജൻസികളെയും പ്രതിനിധീകരിച്ചുകൊണ്ട് 8 ഗ്രൂപ്പുകളായാണ് ക്യാമ്പംഗങ്ങള്‍ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുക. 

കാലാവസ്ഥാമാറ്റം – കേരളത്തിലും ഇന്ത്യയിലും

കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട്  മഴ, താപനില, സമുദ്ര നിരപ്പ് എന്നിവയില്‍  വന്ന മാറ്റം സംബന്ധിച്ച ഡാറ്റ വിശകലനത്തിനും  ചര്‍ച്ചയ്ക്കും പ്രൊഫ.എസ്. അഭിലാഷ് (ഡയറക്ടര്‍, റഡാര്‍ സെന്റ‍ര്‍ , കുസാറ്റ്) , ഡോ. മനോജ് എം.ജി. (സയിന്റിസ്റ്റ്, റഡാര്‍ സെന്റ‍ര്‍, കുസാറ്റ്) , ഡോ. സന്ദീപ് സുകമാരന്‍ (സെന്റർ ഫോർ അറ്റ്മോസ്ഫിയറിക് സയൻസസ്, ഐ.ഐ.ടി ഡൽഹി), ഡോ. വിനു വത്സല (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റിരിയോളജി, പൂനെ.) ഡോ. സബിൻ ടി.പി. (സെന്റർ ഫോർ ക്ലൈമറ്റ് റിസർച്ച് , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റിരിയോളജി) , ഡോ. നതാഷ ജെറി, ഡോ. ഹംസക്കുഞ്ഞ് ബംഗാളത്ത് (കിങ് അബ്ദുള്ള യൂണിവേഴ്സിറ്റി ഓഫ് സയൻസ് , സൌദി അറേബ്യ), ഡോ. ദീപക് ഗോപാലകൃഷ്ണൻ (സെൻട്രൽ മിഷഗൺ യൂണിവേഴ്സിറ്റി),  ഗൗതം രാധാകൃഷ്ണന്‍ (എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ) എന്നിവര്‍ നേതൃത്വം നല്‍കും.


ക്യാമ്പിനായി തുരുത്തിക്കര സയൻസ് സെന്റർ തയ്യാറാക്കിയ സഞ്ചി
Happy
Happy
80 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %

Leave a Reply

Previous post നിർമ്മിതബുദ്ധി: വെല്ലുവിളികൾ, സാമൂഹിക നിയന്ത്രണം
Next post COP-28 – കാലാവസ്ഥാ ഉച്ചകോടിയുടെ ഇരുപത്തെട്ടാം സമ്മേളനം
Close