വിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ – ജീവന്റെ നിയന്ത്രണം കൈവിടുമ്പോൾ

മേരി ഷെല്ലി എഴുതിയ 1818 ലെ നോവൽ “ഫ്രാങ്കെൻസ്റ്റൈൻ ഓർ ദ മോഡേൺ പ്രോമിത്യൂസ്” മനുഷ്യൻ ജീവനെ സൃഷ്ടിച്ചതിന്റെ കഥയാണ് പറയുന്നത്, അതിന്റെ ദുരന്തങ്ങളെയും. ഈ നോവലിനെ ആധാരമാക്കി നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. പോൾ മക്ഗ്യൂഗന്റെ 2015 ലെ ചിത്രം “വിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ“ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ “ഫ്രാങ്കെൻസ്റ്റൈൻ“ ചിത്രമാണ്.

ആൽഫവില്ലെ – കമ്പ്യൂട്ടറുകൾ അധികാരം സ്ഥാപിക്കുമ്പോൾ

1965 ൽ പുറത്തിറങ്ങിയ ഴാങ് ലുക് ഗൊദാർദിന്റെ വിശ്വപ്രസിദ്ധമായ സിനിമ “ആൽഫവില്ലെ” ലോകത്തിലെ മികച്ച പത്ത്  ചിത്രങ്ങളിലൊന്നായാണ് പല നിരൂപകരും വിലയിരുത്തിയിരിക്കുന്നത്. ഇന്നും ആ സ്ഥാനം അതിന് നഷ്ടപ്പെട്ടിട്ടില്ല.

എക്സ് മാക്കിന : യന്ത്രങ്ങൾക്ക് ബുദ്ധി വരുമ്പോൾ

അലക്സ് ഗാർലാന്റ് സംവിധാനം ചെയ്ത “എക്സ് മാക്കിന” വ്യത്യസ്തമാകുന്നത് അതിന്റെ അവതരണ രീതി കൊണ്ടും കഥയുടെ വ്യത്യസ്തത കൊണ്ടുമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് അതിന്റെ ഏറ്റവും വികസിതമായ അവസ്ഥയിൽ ഉപയോഗിച്ച ഒരു റോബോട്ടാണ് ഇതിലെ കഥാപാത്രം : അയ്‌വ.

2001: എ സ്പേസ് ഒഡീസി- ശാസ്ത്രസിനിമകളിലെ തലതൊട്ടപ്പൻ

സ്റ്റാൻലി കുബ്രിക്കിന്റെ 1968 ലെ ക്ലാസ്സിക് സിനിമ “2001: എ സ്പേസ് ഒഡീസി’’ ശാസ്ത്രസിനിമയുടെ തലവര മാറ്റിക്കുറിച്ച ചിത്രമാണ്.   മനുഷ്യന്റെ ശാസ്ത്രാന്വേഷണങ്ങളുടെ ത്വര നമ്മെ കാട്ടിത്തരുന്ന അനുപമമായ ചിത്രമാണ് ഇത്.

ഗ്രാവിറ്റി – കണ്ടിരിക്കേണ്ട സിനിമ

2013ൽ മെക്സിക്കൻ സംവിധായകനായ അൽഫോൺസോ കുമാറോൺ സംവിധാനം ചെയ്ത് പുറത്തിറക്കിയ ത്രിമാന ചലച്ചിത്രമായ ഗ്രാവിറ്റിയിലെ ഏകാന്ത പശ്ചാത്തലം നമുക്ക് അന്യമായൊരിടമാണ്.

വാൾ-ഇ – 700 വര്‍ഷങ്ങള്‍ക്കപ്പുറം ഈ ഭൂമി

ഭൂമിയോളം സുന്ദരമായ വേറൊരു ലോകമില്ലെന്നും മനുഷ്യന് ജീവിക്കാൻ ഭൂമിയല്ലാതെ വേറൊരിടമില്ലെന്നും ബോദ്ധ്യപ്പെടുത്തുകയാണീ സിനിമ. ഭാവിയിൽ (2805ൽ) ഇലക്ട്രോണിക് മാലിന്യങ്ങളാൽ നിറയപ്പെട്ട ഭൂമി വൃത്തിയാക്കാൻ നിയോഗിച്ച വാൾ-ഇ എന്ന റോബോട്ടിന്റെ കഥ