പ്രളയാനന്തരസുരക്ഷ, ആരോഗ്യജാഗ്രത – സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാവുന്ന 20 ചെറുവീഡിയോകള്‍
പ്രളയാനന്തരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനുള്ള വീഡിയോകള്‍ ചുവടെ കൊടുക്കുന്നു. വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ആരോഗ്യനിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് വീഡിയോകളുടെ ഉള്ളടക്കം. പരമാവധി വാട്സാപ്പ് , ഫേസ്ബുക്ക് സോഷ്യല്‍ മീഡിയകളില്‍ ഇത് പ്രചരിപ്പിക്കുമല്ലോ ?
വികസന ജാഥ – 1989
വികസന രംഗത്ത് പരിഷത്ത് നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ച എന്ന നിലയിൽ ഏറ്റവും പ്രധാനമായ ഒരു പ്രവർത്തനം ആയിരുന്നു 1989 ൽ സംഘടിപ്പിച്ച വികസന ജാഥ. ആസൂത്രണവും വികസന പ്രവർത്തനങ്ങളും വികേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യം കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിനാണ് ഈ ജാഥ ശ്രമിച്ചത്. അധികാരം ജനങ്ങൾക്ക് എന്നതായിരുന്നു ആഗസ്‌ത് 17 മുതൽ 27 വരെ നടന്ന ആ ജാഥയുടെ കേന്ദ്രമുദ്രാവാക്യം.