ജപ്പാനിലെ ഹൈഡ്രജൻ ഒളിമ്പിക്‌സ്
ഫോസിൽ ഇന്ധനങ്ങളിന്മേലുള്ള ആശ്രയത്വവും കാർബൺ ഉത്സർജനവും പരമാവധി ഒഴിവാക്കി, ഹൈഡ്രജൻ എന്ന അക്ഷയ ഊർജ സ്രോതസ്സിന്റെ പ്രസക്തിയും സാധ്യതകളും ഈ ഒളിമ്പിക്സിൽ ലോകത്തിനു മുന്നിൽ തുറന്നു കാണിച്ച് ഒരു “ഹൈഡ്രജൻ സമൂഹ”ത്തിന്റെ പുതിയ മാതൃകയാവാൻ ഒരുങ്ങുകയാണ് ജാപ്പനീസ് സർക്കാർ. ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ഉദ്യമം എന്നതും ശ്രദ്ധേയം.
അശാന്തമാകുന്ന കേരളത്തിന്റെ തീരദേശം – ജോസഫ് വിജയൻ RADIO LUCA
വർദ്ധിച്ചു വരുന്ന തീരശോഷണം, അടിക്കടിയുണ്ടാവുന്ന കടൽ ക്ഷോഭം ഇവ തീരങ്ങളും തീരനിവാസികളും നേരിടുന്ന വലിയ വെല്ലുവിളികളാണ്. ഈ പ്രശ്നങ്ങൾ മനസ്സിലാക്കുകയും പ്രശ്നപരിഹാരത്തിനായി ക്രിയാത്മകമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നതിന് കേരള സമൂഹം മുൻകൈ എടുക്കേണ്ടിയിരിക്കുന്നു. ഈ ശ്രദ്ധ ക്ഷണിക്കലിന്റെ തുടക്കമാണ് ശ്രീ ജോസഫ് വിജയനുമായുള്ള സംഭാഷണം കൊണ്ട് ഇത്തവണത്തെ പോഡ്കാസ്റ്റ് ലക്ഷ്യമിടുന്നത്. ഈ മേഖലയിൽ അദ്ദേഹത്തിന്റെ ദീർഘ നാളായുള്ള സാമൂഹ്യ പ്രവർത്തന പരിചയം ഇത്തരം വിഷയങ്ങളിൽ നടക്കുന്ന വാദപ്രതിവാദങ്ങളിൽ പ്രസക്തമായ ചില കാര്യങ്ങൾ മുന്നോട്ട് വെക്കുന്നു.
ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം – ഡോ. സി. ജോര്‍ജ് തോമസ് RADIO LUCA
ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന് തുടക്കം കുറിക്കുകയാണ്..എന്താണ് ആവാസവ്യവസ്ഥ പുനസ്ഥാപനം? ആവാസ വ്യവസ്ഥ സംരക്ഷണപ്രവർത്തനങ്ങളിൽ നിന്ന് പുനസ്ഥാപന പ്രവർത്തനങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ? എന്താവണം അതിനായി ഉണ്ടായി വരേണ്ട സമീപനവും കർമ്മപരിപാടിയും ? – സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർപേഴ്സൺ ഡോ.ജോർജ്ജ് തോമസുമായുള്ള സംഭാഷണം കേൾക്കാം
വിത്തു സംരക്ഷകർ
കഴിക്കാൻ ഭക്ഷണമോ ഉടുക്കാൻ വസ്ത്രങ്ങളോ വിത്തുകളില്ലാതെ ഉണ്ടാവുകയില്ല. ഒരു ഗ്രാമത്തിലെ ജനത ഒരുമിച്ചു നിന്ന് ഒരു വിത്തു ബാങ്ക് തുടങ്ങിയ യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയത്. [su_note note_color="#f7efdc" text_color="#000000" radius="2"]പ്രതം ബുക്സ് പ്രസിദ്ധീകരിച്ച...
പരിസ്ഥിതി ദിനത്തിന് ചില ജല ചിന്തകൾ
പെയ്യുന്നതും ഒഴുകുന്നതുമായ മഴവെള്ളത്തെ പിടിച്ച് നിർത്തി മണ്ണിലിറക്കാനുള്ള സാധ്യത ഓരോ തുണ്ട് ഭൂമിയിലും കണ്ടെത്തണം. വ്യക്തിപരമായും സാമൂഹിക കൂട്ടായ്മയിലൂടെയും ചെയ്യാവുന്ന ഏതാനും കാര്യങ്ങൾ
ആരോഗ്യവെല്ലുവിളികളെ അതിജീവിക്കാനും ആവാസവ്യവസ്ഥകൾ പുനസ്ഥാപിക്കപ്പെടണം
ആവാസവ്യവസ്ഥകളുടെ സുസ്ഥിരതയും സുരക്ഷിതത്വവും മനുഷ്യന്റെ ആരോഗ്യരക്ഷയുടെയും അഭിവൃദ്ധിയുടെയും ക്ഷേമത്തിന്റെയും അത്യാടിസ്ഥാനമാണ്. ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം എന്ന പരിസ്ഥിതിദിന പ്രമേയം കോവിഡ് അതിജീവനകാലത്ത് മനുഷ്യരാശിയെ ഓർമിപ്പിക്കുന്ന വലിയ സന്ദേശവും അത് തന്നെയാണ് .
പരിസ്ഥിതി ദിന സ്ലൈഡുകൾ
പരിസ്ഥിതിദിന സ്ലൈഡുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
പ്രകൃതിയുമായി അനുരഞ്ജനത്തിലേർപ്പെടുക
ഈ വർഷത്തെ പരിസ്ഥിതി ദിനത്തെ ആവാസ വ്യവസ്ഥകളുടെ പുനസ്ഥാപനത്തിന്നായുള്ള ഒരു പതിറ്റാണ്ടിന്റെ ആരംഭം കുറിക്കുന്ന ദിനമായാണ് ഐക്യരാഷ്ട്ര സഭ വിഭാവനം ചെയ്യുന്നത്. പരസ്പരവും, ചുറ്റുപാടുകളുമായും പ്രതികരിക്കുന്ന സസ്യങ്ങളും, ജന്തുക്കളും, സൂക്ഷ്മ ജീവികളും ഉൾപ്പെട്ട ജൈവവും അജൈവവുമായ ഒരു പരിസ്ഥിതി വ്യൂഹത്തെയാണ് ആവാസവ്യവസ്ഥ എന്നു വിശേഷിപ്പിക്കുന്നത്. ഭൂമിയിലെ ഇത്തരത്തിലുള്ള കോടിക്കണക്കിന് വ്യൂഹങ്ങളെ വരുന്ന പത്തു വർഷത്തിനുളളിൽ പുനരുജ്ജീവിപ്പിക്കാനുള്ള ആഗോള ദൗത്യത്തിന് തുടക്കമിടുന്നത് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിലാണ്.