എന്താണ് ഓസോണ്‍? ഓസോണ്‍ ശ്വസിക്കുന്നത് നല്ലതോ?
ഭൂമിയിലെ ജീവജാലങ്ങളെ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നത് ഓസോണ്‍ പാളിയാണ്. എന്താണ് ഓസോൺ? ഓസോൺ ശ്വസിക്കുന്നത് നല്ലതോ ചീത്തയോ?
ലോക പരിസ്ഥിതിദിനം 2019: നല്ല വായു എല്ലാവരുടെയും അവകാശം
വായു മലിനീകരണം ഗുരുതരമായിരിക്കുന്നു. ഈ വർഷത്തെ പരിസരദിനവിഷയം വായുമലിനീകരണമായത് അതുകൊണ്ടാണ്. ലോകത്തിലെ 92% ജനങ്ങൾക്കും ശുദ്ധമായ വായു ശ്വസിക്കാൻ കഴിയുന്നില്ലെന്ന് പഠനങ്ങൾ കാണിക്കുന്നു. ഈ അവസ്ഥ സംജാതമായത് എങ്ങിനെ? ആരാണുത്തരവാദികൾ?
വെള്ളപ്പൊക്കത്തിന് ശേഷം വീടുകളിലേക്ക് ശ്രദ്ധയോടെ ..
വേണ്ട വിധം മുൻകരുതലുകൾ എടുത്തു, നന്നായി സമയം എടുത്ത് വേണ്ട രീതിയിൽ ക്ലീൻ ചെയ്ത ശേഷമേ പ്രളയ ദുരിതങ്ങൾ ഉണ്ടായ സ്ഥലത്തെ വീടുകളിൽ താമസം ആക്കാൻ പറ്റൂ.
പുറത്തേയ്ക്ക് പോകേണ്ടിയിരുന്ന ആ പന്ത് എങ്ങനെ ഗോളായി?
ഒരു ഫുട്ബോൾ കളിയിലെ ഏറ്റവും കൗതുകകരമായ കാഴ്ചകളിൽ ഒന്നാണ് ഫ്രീ കിക്ക്. കളിക്കാരന്റെ ചവിട്ട് കൊണ്ട് നേരേ തെറിക്കുന്ന പന്ത് പ്രതീക്ഷയ്ക്ക് വിരുദ്ധമായി വളഞ്ഞുപോയി ഗോൾ പോസ്റ്റിലേയ്ക്ക് കയറുന്ന ട്രിക്കാണത്. പന്തിന്റെ സഞ്ചാരപാതയ്ക്ക് വരുന്ന നാടകീയമായ ആ വളവ് എങ്ങനെ സംഭവിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? സംഗതി സിമ്പിളാണ്. മാഗ്നസ് പ്രഭാവം എന്നൊരു സംഗതിയാണ് അവിടെ പ്രവർത്തിക്കുന്നത്.
പന്ത് ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാല്‍ മതി – ഗോള്‍ലൈന്‍ സാങ്കേതികവിദ്യയും വാര്‍ റൂമുകളും
മുജീബ് റഹ്മാന്‍ കെസ്വതന്ത്ര സോഫ്റ്റ് വെയർ പ്രചാരകൻ--FacebookYoutubeEmail ലോകകപ്പ് ഫുട്ബോള്‍ ആവശത്തിലാണ് എല്ലാവരും. ഓരോ ടീമും ഇഞ്ചോടിഞ്ച് പോരാടുന്ന കളിയിലെ ചില ടെക്നോളജി കാര്യങ്ങളെക്കുറിച്ച് പറയാം. മത്സരം നിയന്ത്രിക്കാനും അടിയന്തിര തീരുമാനങ്ങളെടുക്കാനും റഫറികളുടെ കണ്ണുകളെ...
ടാറിട്ട റോഡിന്റെ ചൂട് …. എന്ത് ചെയ്യും?
നമുക്കെല്ലാം അറിയാം കറുത്ത പ്രതലം ചൂടിനെയും പ്രകാശത്തെയും കൂടുതല്‍ ആഗിരണം ചെയ്യുമെന്ന്. അതുകൊണ്ടാണല്ലോ ഉച്ചയ്‌ക്ക് ടാറിട്ട റോഡ് ചുട്ടുപൊള്ളുന്നത്. കേരളത്തെ ചൂടുപിടിപ്പിക്കുന്നതില്‍ റോഡുകള്‍ക്ക് നിസ്സാരമല്ലാത്ത പങ്കുണ്ട് എന്നുതീര്‍ച്ച. അപ്പോള്‍ നാമെന്ത് ചെയ്യും?
നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ ദോശ ചുടുന്നത് ആശാസ്യമല്ല
നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ ദോശ ചുടുന്നത് ആശാസ്യമല്ല. സുരക്ഷിതമായി എങ്ങിനെ നോൺസ്റ്റിക് പാത്രങ്ങളിൽ പാചകം ചെയ്യാം ?
ബ്ലൂ വെയിൽ ഗെയിമും നിറം പിടിപ്പിച്ച കഥകളും പിന്നെ പാവം നമ്മളും …
കേട്ടു കേൾവികളും ഊഹാപോഹങ്ങളുമല്ലാതെ ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു കളി ഉണ്ടെന്ന് വസ്തുതാപരമായി തെളിയിക്കാൻ ഇതുവരെ ലോകത്ത് ഒരു അന്വേഷണ ഏജൻസികൾക്കും കഴിഞ്ഞിട്ടില്ല. നമ്മുടെ നാട്ടിലെ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് മുൻപ് ഇത്തരമൊരു കളി ഉണ്ടെന്ന് ആദ്യമായി ലോകത്തെ അറിയിച്ചത് ആരാണെന്നും ആ വാർത്ത എന്തെന്നും എങ്ങിനെ വന്നു എന്നുമെല്ലാം തീർച്ചയായും അറിയേണ്ടതുണ്ട്