ലോകത്ത് ഏറ്റവും കൂടുതൽ അച്ചടിക്കപ്പെട്ട പോസ്റ്റർ !!
ഹെർമൻ സ്നെല്ലെൻ എന്നത് നിങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരു പേരായിരിക്കില്ല. പക്ഷെ, എപ്പോഴെങ്കിലുമൊരു നേത്ര പരിശോധനക്കു പോയിട്ടുണ്ടെങ്കിൽ, അദ്ദേഹമുണ്ടാക്കിയ സാങ്കേതിക വിദ്യ കണ്ടിരിക്കും, തീർച്ച. മിക്കവാറും ആശുപത്രികളിലെ പരിശോധനാ മുറികളിലെ ചുമരുകളിൽ കണ്ടിട്ടുള്ള പ്രശസ്തമായ നേത്ര ചാർട്ടിന്റെ (Snellen Chart) ശിൽപ്പിയാണ് ഹെർമൻ സ്നെല്ലൻ
കാർബൺ നീക്കം ചെയ്യൽ
ഭാവിയിൽ സംഭവിക്കാനിരിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനു അന്തരീക്ഷത്തിൽ നിന്ന് CO2 അടിയന്തിരമായി നീക്കം ചെയ്യുക എന്നതു കൂടിയാണ് പരിഹാരം.
മേഘനാഥ് സാഹ
1920-ൽ താപ അയോണൈസേഷൻ സമവാക്യം വികസിപ്പിച്ച ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ.
പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം
ഇടവേളക്ക് ശേഷം ഐ എസ് ആർഒ യുടെ ഈ വർഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഫെബ്രുവരി 14 തിങ്കളാഴ്ച പുലര്‍ച്ചെ 05.59 നടന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നും പി എസ് എൽ വി – സി 52 റോക്കറ്റാണ് പേടകവുമായി കുതിച്ചത്.
മഴവില്ലിന്റെ വർത്തമാനം
സാധാരണമല്ലാത്ത എന്തിനെയും രോഗമായി കൂട്ടുന്നതുപോലെ ഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളെയും ഒരു കാലഘട്ടം വരെ രോഗമായി കണ്ടിരുന്നു. എന്നാൽ നിലവിൽ ആധുനിക വൈദ്യശാസ്ത്രത്തിലെ ഒരു ധാരയും സാധാരണമല്ലാത്ത ലൈംഗിക ആഭിമുഖ്യത്തെ രോഗമായി കണക്കാക്കുന്നില്ല.
പ്രണയിക്കുമ്പോള്‍ നമ്മില്‍ എന്താണ് സംഭവിക്കുന്നത് ?
നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ ? രഹസ്യമായെങ്കിലും. എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് പരിചയമുണ്ടാവും. നിങ്ങളുടെ പ്രണയം അറിയിക്കാൻ വെമ്പി നിന്നിരുന്ന അവസരത്തിൽ നിങ്ങളുടെ കൈപ്പത്തികൾ വിയർത്തിരുന്നോ? വയറ്റിൽ ഒരു ഇക്കിളി തോന്നിയിരുന്നോ? അല്ലെങ്കിൽ, സംസാരിച്ചു തുടങ്ങിയപ്പോൾ സാധാരണമല്ലാത്ത ഒരു വിറയലും, ശബ്ദത്തിൽ ഒരു വിക്കലും അനുഭവിച്ചിരുന്നോ? ഇത്തരം ശാരീരിക മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ? നിങ്ങളുടെ നെഞ്ചിടിപ്പ് കുടിയിരുന്നോ? ഉണ്ടെങ്കിൽ എന്തുകൊണ്ടാണിങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ? അതിനെക്കുറിച്ചാണീ ലേഖനം. വെറുപ്പിന്റെ ഈ കാലത്തു പ്രണയത്തെക്കുറിച്ചു എഴുതുന്നതിലും വലിയ രാഷ്ട്രീയ പ്രവർത്തനം എന്താണ് ?
ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞക്ക് പകരം ചരക ശപഥം !!!
ലോകമ്പാടുമുള്ള വൈദ്യലോകം നിരന്തരം ചർച്ചചെയ്ത് അഭിപ്രായ ഐക്യത്തിലൂടെ അംഗീകരിച്ച് സ്വീകരിച്ച് വരുന്ന ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞയുടെ പരിഷ്കരിച്ച രൂപമായ ജനീവ പ്രഖ്യാപന പ്രതിജ്ഞയുടെ സ്ഥാനത്ത് യാഥാസ്ഥിതിക സമീപനങ്ങളെ പ്രതിഫലിപ്പിക്കുന്ന പുതിയൊരു പ്രതിജ്ഞ ഇന്ത്യയിൽ മാത്രമായി നടപ്പിലാക്കുന്നത് ലോകത്തിന് മുന്നിൽ ഇന്ത്യൻ വൈദ്യസമൂഹത്തെ പരിഹാസ്യരാക്കി മാറ്റും.
ഫെബ്രുവരി 11- ശാസ്ത്രത്തിലെ പെണ്ണുങ്ങൾക്കായുള്ള ദിവസം
ഫെബ്രുവരി 11- ശാസ്ത്രരംഗത്തെ സ്ത്രീകൾക്കായുള്ള ദിവസമാണ് (International Day of Women and Girls in Science). ശാസ്ത്രത്തിലെ സ്ത്രീകളുടെ മികവും പങ്കാളിത്തവും ആഘോഷിക്കുക്കുന്നതിനും ഈ വിഷയത്തിൽ അവബോധം വളർത്തുന്നതിനും ശാസ്ത്രവും ലിംഗസമത്വവും കൈകോർത്തുവരണമെന്ന് അന്താരാഷ്ട്ര സമൂഹത്തെ ഓർമ്മപ്പെടുത്തുന്നതിനും ഒക്കെയായി ഈ ദിവസം ആഘോഷിക്കുന്നു