ഡോ.എ.അച്യുതൻ വിട പറഞ്ഞു..

കേരളത്തിൽ പരിസ്ഥിതിബോധം വളർത്തുന്നതിൽ വലിയ സംഭാവന ചെയ്ത ഡോ.അച്ചുതൻ വിട പറഞ്ഞു.. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനും പരിസ്ഥിതി സംരക്ഷണത്തിലധിഷ്ഠിതമായ വികസനത്തിനു വേണ്ടി നിരന്തരം ശബ്ദം ഉയർത്തിയ പരിസ്ഥിതിശാസ്ത്രജ്ഞനുമായിരുന്നു.

ജി.എൻ.രാമചന്ദ്രൻ – നൊബേൽ പ്രൈസിന് അടുത്തെത്തിയ ശാസ്ത്രജ്ഞൻ

ശാസ്ത്രരംഗത്ത് ഇന്ത്യ സംഭാവന ചെയ്ത മഹാശാസ്ത്രജ്ഞരിൽ ഒരാൾ. നോബൽ സമ്മാനത്തിന് പല തവണ ശുപാർശ ചെയ്യപ്പെട്ടയാൾ. സർ സി.വി.രാമന്റെ പ്രിയ ശിഷ്യൻ. രാമനെപ്പോലെ, ഇന്ത്യയിൽത്തന്നെ നടത്തിയ ഗവേഷണത്തിലൂടെ കൊളാജന്റെ “ട്രിപ്പിൾ ഹെലിക്സ് ഘടന കണ്ടെത്തിയയാൾ. ആ അതുല്യ ശാസ്ത്രപ്രതിഭ ജി.എൻ.രാമചന്ദ്രന്റെ നൂറാം ജന്മവാർഷികദിനമാണ് 2022 ഒക്ടോബർ 8

ആർതർ കോംപ്റ്റൺ – ശാസ്ത്രവും ജീവിതവും

കോംപ്റ്റൺ വിസരണവും (Compton Scattering) പ്രകാശത്തിന്റെ സ്വഭാവഗുണങ്ങളും ഒന്നും കേൾക്കാതെ അറിയാതെ നമുക്ക് ഹൈസ്‌കൂൾ ഫിസിക്സ് കടന്നു പോകാനും കഴിയില്ലല്ലോ… അത്ര പ്രാധാന്യമുള്ള, വിപ്ലവകരമായ കണ്ടെത്തലുകളും സംഭവനകളുമായിരുന്നു കോംപ്റ്റൺ ആധുനികഭൗതിക ശാസ്ത്രത്തിനു നൽകിയത്.

ഗുഡ് ബൈ…ഫ്രാങ്ക് ഡ്രേക്ക്

മാനവരാശിയുടെ ഏറ്റവും ഉന്നതമായ ഔത്സുക്യത്തെ ജ്വലിപ്പിച്ചു നിർത്തി അതിനു വേണ്ട അടിത്തറകളും കെട്ടിപ്പൊക്കി, മർത്യജാതിയ്ക്കായി ഒരു ജന്മം നീണ്ട തിരച്ചിലിന്റെ ബാറ്റൺ നമുക്ക് കൈമാറിയാണ് ഡ്രേക്ക് യാത്രയാകുന്നത്.

ജെയിംസ് ലവ് ലോക്കും ‘ഗയാ’ സിദ്ധാന്തവും

വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞനും ഗയാ സിദ്ധാന്തത്തിന്റെ(Gaia theory) ഉപജ്ഞാതാവുമായ ജയിംസ് ലവ് ലോക്ക് (James Lovelock) 2022 ജൂലൈ 26ന് തന്റെ നൂറ്റിമൂന്നാം ജന്മദിനത്തിൽ അന്തരിച്ചു. അവസാനം വരെ പുത്തൻ ആശയങ്ങൾ ആവിഷ്കരിച്ച് കർമനിരതമായി ജീവിച്ച ഒരു  ശാസ്ത്രജ്ഞനായിരുന്നു ലവ് ലോക്ക്.

ഡോ. ജെയിൻ റിഗ്ബി – ജയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ് പ്രവർത്തനത്തിനു പിന്നിലെ വനിത

ജെയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പ് – ശാസ്ത്രസംഘത്തിന് നേതൃത്വം നൽകുന്നവരിൽ ഒരാൾ ഡോ. ജെയിൻ റിഗ്ബി എന്ന ശാസ്ത്രജ്ഞയാണ്. ഒരു വിദ്യാർത്ഥി ആയിരുന്നപ്പോൾ അവർ ഒരു ലസ്ബിയനാണെന്ന് വെളിപ്പെടുത്തിയ, എൽ.ജി.ബി.ടി. അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന കമ്മിറ്റി ഫോർ സെക്ഷ്വൽ ഓറിയന്റേഷൻ & ജന്റർ മൈനോറിറ്റീസ് ഇൻ അസ്ട്രോണമി (SGMA) എന്ന സംഘടനയുടെ സാരഥി കൂടിയാണ് ഡോ. ജെയിൻ റിഗ്ബി.

ഗ്രിഗർ മെന്റൽ – ജീവിതരേഖ

ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത പരീക്ഷണങ്ങൾ, അസാമാന്യമായ ക്ഷമ ഇവയായിരുന്നു ജനിതക ശാസ്ത്രത്തിന്റെ പിതാവായ ഗ്രിഗർ മെൻഡലിന്റെ കൈമുതൽ. മുപ്പതിനായിരത്തോളം ചെടികളാണ്, തന്റെ പരീക്ഷണങ്ങൾക്കുവേണ്ടി അദ്ദേഹം നട്ടുവളർത്തിയത്. ഏഴു വർഷമെടുത്തു ഈ പരീക്ഷണനിരീക്ഷണങ്ങൾ പൂർത്തിയാകാൻ.

Close