ഥയ്‍ലീസ്

ഥയ്‍ലീസിനെ ഗ്രീക്ക് ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കിവരുന്നു. ഗണിതം, തത്ത്വശാസ്ത്രം എന്നീ വിജ്ഞാന ശാഖകൾക്ക് ആരംഭം കുറിച്ചത് ഥയ്‍ലീസാണെന്നു കരുതപ്പെടുന്നു.

മറേ ഗെൽമാൻ

പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനും നോബൽ പുരസ്കാര ജേതാവുമായ മറേ ഗെൽമാൻ (Murray Gell-Mann) കഴിഞ്ഞ മെയ് 24ന് നിര്യാതനായി. 89-ാം വയസ്സിൽ മരിക്കുമ്പോൾ അദ്ദേഹം അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എമരിറ്റസ് പ്രൊഫസറായിരുന്നു. അടിസ്ഥാന കണങ്ങളുടെ വർഗീകരണവും ആയി ബന്ധപ്പെട്ട ഗവേഷണത്തിന് 1969 ലെ നോബൽ പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള അദ്ദേഹം നല്ലൊരദ്ധ്യാപകനെന്ന നിലയിലും രസികനായ ഒരു പ്രഭാഷകൻ എന്ന നിലയിലും പ്രസിദ്ധനായിരുന്നു. ഭൗതികശാസ്ത്രത്തിന്റെ ആഴങ്ങളില്‍ വ്യാപരിക്കുമ്പോള്‍ തന്നെ അദ്ദേഹം നല്ലൊരു പക്ഷി നിരീക്ഷകനുമായിരുന്നു . മറേ ഗെൽമാനെ അനുസ്മരിച്ചുകൊണ്ട് ഡോ. എൻ. ഷാജി എഴുതുന്നു …

തമോഗര്‍ത്ത ചിത്രവും കേറ്റി ബോമാനും

വിവിധ ടെലസ്കോപ്പുകള്‍ നല്‍കുന്ന വിവരങ്ങളെ കൂട്ടിച്ചേര്‍ത്ത് തമോഗര്‍ത്തത്തിന്റെ ചിത്രം നിര്‍മ്മിക്കാനാവശ്യമായ കമ്പ്യൂട്ടര്‍ പ്രോഗ്രാം വികസിപ്പിച്ചതില്‍ പ്രധാനിയാണ്‌ കേറ്റി ബോമാന്‍.

ഇ.സി.ജി.സുദർശൻ

ആധുനികശാസ്ത്രത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ തനിമയുള്ള സംഭാവനകൾ നല്കിയ ഇ.സി.ജി.സുദർശൻ എന്ന പ്രതിഭാശാലിയായ കേരളീയനെപ്പറ്റി പ്രൊഫ. കെ പാപ്പൂട്ടി എഴുതുന്നു.

അറിഞ്ഞതിനുമപ്പുറം കടന്ന മറിയം മിർസാഖനി

ഫീൽഡ്സ് മെഡലിന്റെ എട്ടു ദശകം നീളുന്ന ചരിത്രത്തിലെ ആദ്യ വനിതയായിരുന്നു, സ്റ്റാൻഫോഡ് സർവ്വകലാശാലയിലെ മുപ്പത്തിയേഴുവയസ്സുള്ള ഗണിത പ്രൊഫസർ, മറിയം മിർസാഖനി എന്ന ഇറാൻകാരി. ഇന്ന്, 2017 ജൂലൈ 15ന് അർബുദം ആ മഹദ് ജീവിതത്തിന് തിരശ്ശീലയിട്ടിരിക്കുന്നു.

ഫീൽഡ്സ് മെഡൽ ലഭിച്ച ആദ്യ വനിത പ്രൊഫ. മറിയം മിർസഖാനി അന്തരിച്ചു.

ഗണിതശാസ്ത്രത്തിൽ ഫീൽഡ്സ് മെഡൽ ലഭിച്ച ആദ്യ വനിത, മറിയം മിർസഖാനി അമേരിക്കയിൽ അന്തരിച്ചു. 40 വയസുകാരിയായ അവര്‍ക്ക് സ്തനാർബുദം ബാധിക്കുകയും എല്ലുകളിലേക്ക് വ്യാപിക്കുകയുമായിരുന്നു.

അവഗണനയുടെ 88 വർഷങ്ങൾ – വേര റൂബിന്റെ ഓർമ്മയ്ക്ക്

നമ്മൾ കാണുന്ന, കാണാൻ സാധിക്കുന്ന പ്രപഞ്ചം യഥാർഥ പ്രപഞ്ചത്തിന്റെ ചെറിയ ഒരംശം മാത്രമാണെന്ന് മനസ്സിലാക്കാൻ സഹായിച്ച പ്രശസ്ത ജ്യോതിശാസ്ത്രജ്ഞ വേര കൂപ്പർ റൂബിൻ 2016 ഡിസംബർ 25 ന് 88ാം വയസ്സിൽ അന്തരിച്ചു.

Close