യൂഡോക്സസ്

ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന പംക്തി.

Eudoxus

പുരാതന യവന ജ്യോതിശ്ശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും ആയിരുന്നു യൂഡോക്സസ് (Eudoxus). പിൽക്കാലത്ത് ജീവിച്ചിരുന്ന സിസെറോ (Cicero) യെപ്പോലുള്ള ചിന്തകന്മാർ ഗ്രീക്ക് ജ്യോതിശ്ശാസ്ത്രകാരന്മാരിൽ അഗ്രഗണ്യനായി യുഡോക്സസിനെ വിശേഷിപ്പിക്കുകയുണ്ടായി.

[dropcap]ബി.[/dropcap]സി. 408 -ൽ നിഡസ് (Cnidus) എന്ന സ്ഥലത്ത് യൂഡോക്സസ് ജനിച്ചു. 355 ബി.സി. യിൽ അന്തരിക്കുകയും ചെയ്തു. അക്കാഡമിയിൽ പഠിച്ചിരുന്ന കാലത്ത് അദ്ദേഹം സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. കുറഞ്ഞ ചെലവിൽ താമസിക്കാവുന്ന പിറായുസ് (Piraeus) എന്ന സ്ഥലത്ത് താമസിച്ചു പഠിച്ചു. അക്കാഡമിയിലെ പഠനത്തിനുശേഷം ജ്യോതിശ്ശാസ്ത്ര സംബന്ധമായ കൂടുതൽ അറിവ് സമ്പാദിക്കുവാൻ അദ്ദേഹം ഈജിപ്തിൽ പോയി. അതിനുശേഷം സൈസിക്കസ് (Cyzicus) എന്ന സ്ഥലത്ത് സ്വന്തമായ ഒരു വിദ്യാലയം ആരംഭിച്ചു. പിന്നീട് അതിന്റെ ആസ്ഥാനം ഏഥൻസിലേക്ക് മാറ്റി. അവിടെ കുറേയേറെ വർഷം അദ്ദേഹം പഠിപ്പിച്ചു. ഇടയ്ക്കിടെ തന്റെ ഗുരുവും അത്യുദയകാംക്ഷിയും ആയിരുന്ന പ്ലേറ്റോയെ സന്ദർശിച്ചിരുന്നു. ജ്യാമിതി സംബന്ധമായ നിരവധി പ്രശ്നങ്ങൾ തെളിയിക്കുവാൻ യുഡോക്സസിന് സാധിച്ചു. അദ്ദേഹത്തിന്റെ പല നിഗമനങ്ങളും യൂക്ലിഡിന് സഹായകരമായി, ആർക്കിമെഡിസും  യൂഡോക്സസിന്റെ നിഗമനങ്ങളിൽ നിന്നും പ്രചോദനം കൊണ്ട് ഗ്രീക്ക് ശാസ്ത്രജ്ഞനായിരുന്നു.

[box type=”info” align=”aligncenter” class=”” width=””]യൂഡോക്സസ് ഭൂമിയുടെ ഒരു പുതിയ മാപ്പ് വരയ്ക്കുകയുണ്ടായി, ഹെകാറ്റീയുസിനേക്കാൾ (Hecataeus) നന്നായി വരയ്ക്കുവാൻ യുഡോക്സസിനു കഴിഞ്ഞു. നക്ഷത്രങ്ങളുടെ മേപ്പ് തയ്യാറാക്കിയ ആദ്യത്തെ ഗ്രീക്ക് പണ്ഡിതനും യുഡോക്സസ് ആയിരുന്നു. അതിനായി ആകാശത്തെ അക്ഷാംശങ്ങളും രേഖാംശങ്ങളുമായി തിരിച്ചു.[/box]

ഒരുവർഷത്തിന് 365 ദിവസമല്ല ഉളളതെന്ന് സ്ഥാപിച്ച ആദ്യത്തെ ഗ്രീക്ക് പണ്ഡിതൻ യുഡോക്സസ് ആണ്. ആറുമണിക്കുർ കൂടി ഒരു വർഷത്തിന്  ദൈർഘ്യമുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ സംഗതി ഈജിപ്തിലുള്ള ചിന്തകന്മാർക്ക് അറിയാമായിരുന്നു. ഇത് അവരിൽ നിന്നും കിട്ടിയ വിവരമായിരിക്കുവാനും സാധ്യതയുണ്ട്. അദ്ദേഹം കണ്ടുപിടിച്ചതാകണമെന്നില്ല.  ഗ്രഹങ്ങൾ അന്യൂനമായ വൃത്തങ്ങളിൽക്കൂടിയാണ് സഞ്ചരിക്കുന്നതെന്ന പ്ലേറ്റോയുടെ അഭിപ്രായം തന്നെയായിരുന്നു യുഡോക്സസിനും. അന്യൂനവൃത്തങ്ങളിൽ വസ്തുക്കൾ സഞ്ചരിക്കുന്നതുപോലെയല്ല ഗ്രഹസംബന്ധിയായ ചലനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂഡോക്സസിന്റെ ഗ്രഹചലനമോഡല്‍ വിശദമാക്കുന്ന അനിമേഷൻ | കടപ്പാട് : വിക്കിപീഡിയ

 

 


അവലംബം – ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെകേരള ശാസ്ത്രസാഹിത്യ പരിഷത്ത്.

One thought on “യൂഡോക്സസ്

  1. docs ൽ ഇട്ടാൽ കൂടുതൽ വിശദാംശങ്ങൾ ചേർക്കാനാകും. പുസ്തകത്തിന്റെ പരിമതി ഇവിടെ ഇല്ലല്ലോ.

Leave a Reply