ഡിസംബർ 11, റോബർട്ട് കോക്കിന്റെ ജന്മദിനം
ജർമ്മൻ ഭിഷഗ്വരനും സൂക്ഷജീവിശാസ്ത്രജ്ഞനുമായ റോബർട്ട് കോക്ക് ആന്ത്രാക്സ്, ക്ഷയം, കോളറ, എന്നീ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്തി ക്ഷയരോഗത്തെ സംബന്ധിച്ച പഠനം കണക്കിലെടുത്ത് കോക്കിന് 1905 ൽ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു. 1884ൽ ഇന്ത്യയിൽ വച്ചായിരുന്നു കോക്ക് കോളറ രോഗാണുവിനെ കണ്ടെത്തിയത്.
എന്തുകൊണ്ട് ജി.എൻ.രാമചന്ദ്രൻ ?
കേരളം അർഹമായ അംഗീകാരം നൽകാതെ പോയ ഭാരതം കണ്ട ശാസ്ത്രജ്ഞരിൽ പ്രമുഖനായിരുന്നു ഡോ.ജി.എൻ. രാമചന്ദ്രൻ. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്ക്നോളജിയുടെ പുതിയ കാമ്പസിന് ജി എൻ രാമചന്ദ്രന്റെ പേരുനൽകി വളരെ വൈകിയാണെങ്കിലും അദ്ദേഹത്തെ ആദരിക്കാനുള്ള സുവർണ്ണാവസരമാണ് ലഭിച്ചിരിക്കുന്നത്.
എഡിസണും ഫോണോഗ്രാഫും
1877 ഡിസംബർ 6 നാണ് ശബ്ദത്തെ എഴുതി സൂക്ഷിച്ച്, ആവശ്യമുള്ളപ്പോൾ പുനർസൃഷ്ടിക്കാവുന്ന ഒരു യന്ത്രം ഉണ്ടാക്കുന്നതിൽ തോമസ് ആൽവ്വ എഡിസൻ ഏറെക്കുറേ വിജയിച്ചത്.
വെർണർ ഹൈസൻബർഗ്
ജർമ്മൻ ഭൗതിക ശാസ്ത്രജ്ഞനായ വെർണർ ഹൈസൻബർഗിന്റെ ദന്മദിനമാണ് ഡിസംബർ 5
ജഗദീഷ് ചന്ദ്ര ബോസ്
ഏഷ്യയിൽ തന്നെ ആദ്യമായി ആധുനിക ശാസ്ത്ര ഗവേഷണത്തിന് തുടക്കമിട്ടവരിൽ ഒരാളായിരുന്നു ജഗദീഷ് ചന്ദ്രബോസ് എന്ന ജെ.സി. ബോസ്.
എഡ്വിൻ ഹബിളും അനന്ത മജ്ഞാതമവർണനീയമായ പ്രപഞ്ചവും
ഇന്നത്തെ കണക്കനുസരിച്ച് ക്ഷീരപഥത്തിൽ ഏതാണ്ട് 10,000 കോടി (100 billion) നക്ഷത്രങ്ങൾ ഉണ്ട്. അത്തരത്തിലുള്ള 10,000 കോടി താരാവ്യൂഹങ്ങളും ഉണ്ട് ഈ ദൃശ്യപ്രപഞ്ചത്തിൽ. എങ്ങനെയാണ് ഇത്രയേറെ താരാവ്യൂഹങ്ങൾ ഉണ്ട് എന്ന് ശാസ്ത്രത്തിന് കണ്ടെത്താൻ ആയത്? ഈ കണ്ടെത്തലുകൾക്ക് നാം ഏറെ കടപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞനാണ് എഡ്വിൻ ഹബിൾ.
ദാലംബേർ-ഗണിതശാസ്ത്രത്തിലെ അതികായൻ
ഫ്രഞ്ച് ദാർശനികനും ഗണിതശാസ്ത്രജ്ഞനും ആയിരുന്നു ഴാങ് ലെ റോൻ ദാലംബേറിന്റെ ജന്മദിനമാണ് നവംബർ 16
വില്യം ഹെർഷൽ – നക്ഷത്രങ്ങളുടെ കൂട്ടുകാരൻ
നഗ്നനേത്രങ്ങൾക്ക് ദൃശ്യമല്ലാത്ത ഒരു ഗ്രഹത്തെ – യുറാനസിനെ – ആദ്യമായി ടെലിസ്കോപ്പ് ഉപയോഗിച്ച് കണ്ടെത്തിയതിന്റെ പേരിൽ പ്രസിദ്ധനായ ശാസ്ത്രജ്ഞനാണ് വില്യം ഹെർഷൽ (William Herschel).