മേരി ക്യൂറി – മലയാള നാടകം കാണാം

മേരിക്യൂറിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ക്യാമ്പസ് കലായാത്രയിൽ അവതരിപ്പിച്ച നാടകം. സംവിധാനം : അലിയാർ അലി, സജാസ് , സജാസ് റഹ്മാൻ, രചന : എൻ. വേണുഗോപാലൻ

ഇ.കെ. ജാനകി അമ്മാള്‍

പ്രശസ്തയായ സസ്യശാസ്ത്രജ്ഞയായിരുന്നു ഇ.കെ. ജാനകി അമ്മാൾ. ജാനകിയമ്മാളിന്റെ ജന്മദിനമാണ് നവംബർ 4. പ്രമുഖ ശാസ്ത്രജ്ഞൻ സി.വി. സുബ്രമണ്യൻ ഇ.കെ.ജാനകിയമ്മാളിനെക്കുറിച്ചെഴുതിയ കുറിപ്പ് വായിക്കാം

ഹാരോള്‍ഡ് ഷേപ്‍ലി ആകാശഗംഗയിലെ നമ്മുടെ സ്ഥാനം നിര്‍ണ്ണയിച്ചതെങ്ങിനെ?

ഒരു കൂറ്റന്‍ പ്രപഞ്ച വസ്തുവിന്റെ ഒരു ചെറുതരി മാത്രമായി പറയാവുന്ന ഭൂമിയിലെ അതി സൂക്ഷ്മജീവിയായി വിശേഷിപ്പിക്കാവുന്ന മനുഷ്യന്,‍ അതിനകത്തിരുന്നു തന്നെ അതിന്റെ വലിപ്പവും അതില്‍ നമ്മുടെ സ്ഥാനവും എങ്ങനെയാണ് നിര്‍ണ്ണയിക്കാനാവുക? ഈ ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള അന്വേഷണം ഒരു വ്യക്തിയുടെ ചിന്താ പദ്ധതിയിലേക്കാണ് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്. ഹരോള്‍ഡ് ഷേപ്‍ലി (Harlow Shapley) എന്ന അമേരിക്കന്‍ ജ്യോതി ശാസ്ത്രജ്ഞനാണത്.

സ്പുട്നിക് ! സ്പുട്നിക് !

1957 ഒക്ടോബര്‍ 4 നു കേവലം 58 സെന്റി മീറ്റര്‍ വ്യാസവും 83.6 കിലോ തൂക്കവുമുണ്ടായിരുന്ന ഈ മിനുമിനുത്ത കൊച്ചു ലോഹഗോളം ലോകത്ത് ഇളക്കിവിട്ട പുകില്‍ ചെറുതൊന്നുമായിരുന്നില്ല!

ഉപഗ്രഹങ്ങൾ ജീവിതത്തെ മികവുറ്റതാക്കുന്നു

നിങ്ങളിപ്പോൾ ഈ ലേഖനം വായിക്കുന്നതിൽപ്പോലും ഉപഗ്രഹങ്ങളുടെ സഹായമുണ്ട്. ആശയവിനിമയവിസ്ഫോടനത്തിലൂടെ നമ്മുടെ ജീവിതം മെച്ചപ്പെടുത്തിയതിന് ഉപഗ്രങ്ങൾക്കുള്ള പങ്ക് ചെറുതല്ല. എത്രയോ മനുഷ്യജീവനുകളെ രക്ഷപ്പെടുത്തിയ പേടകങ്ങളാണ് ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നതെന്നോ. കാലാവസ്ഥാമുന്നറിയിപ്പിലൂടെയും ടെലിമെഡിസിനിലൂടെയും ഉപഗ്രഹങ്ങൾ രക്ഷപ്പെടുത്തിയ മനുഷ്യർക്കു കണക്കില്ല.

Close