ക്വാണ്ടം മെക്കാനിക്സും വേദാന്തവും
ശാസ്ത്രത്തെ വേദാന്തവുമായി കൂട്ടിക്കെട്ടാതെ രണ്ടിനെയും അതതിന്റെ വഴിക്കു വിടുന്നതാണു നല്ലത്. ആധുനികശാസ്ത്രം പഠിച്ചിട്ട് ആരെങ്കിലും വേദാന്തത്തെ പുഷ്ടിപ്പെടുത്തിയതായോ, വേദാന്തം പഠിച്ചിട്ട് ആരെങ്കിലും ആധുനികശാസ്ത്രത്തിൽ മുതൽക്കൂട്ടു നടത്തിയതായോ അറിയില്ല.
കാലത്തെ സാക്ഷിയാക്കി ‘പ്രകൃതിശാസ്ത്രം’
1883ല്‍ പുറത്തിറങ്ങിയ, മലയാളത്തിലെ ആദ്യത്തെ ഭൗതിശാസ്ത്ര ഗ്രന്ഥം എന്ന വിശേഷിപ്പിക്കപ്പെടുന്ന പുസ്തകമാണ് പ്രകൃതിശാസ്ത്രം. അത് മാത്രമല്ല വൈജ്ഞാനികസാഹിത്യ ശാഖയിലെ ശ്രദ്ധേയമായ ഒരു കൃതിയായി പ്രകൃതിശാസ്ത്രത്തെ മാറ്റുന്നത്.
ജ്യോതിര്‍ജീവശാസ്ത്രം – ഭാഗം 1
ഈ പ്രപഞ്ചത്തില്‍ ജീവന്റെ ഉത്ഭവം, പരിണാമം, പിന്നെ അവസാനമായി അതിന്റെ ഭാഗധേയം എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ ബഹുവിജ്ഞാന ശാഖാ രീതി ആണ് അവലംബിക്കുന്നത്. ഈ പഠന മേഖലയെ ശാസ്ത്രലോകം ജ്യോതിര്‍ ജീവശാസ്ത്രം (Astrobiology) എന്ന പേരിട്ടു വിളിക്കുന്നു.
ഒരു സോഫ്റ്റ്വെയർ നിര്‍മ്മിക്കപ്പെടുന്നതെങ്ങിനെ?
എപ്രകാരമാണ് ഒരു സോഫ്റ്റ്വെയർ രൂപം കൊള്ളുന്നത് എന്നതിലേക്കുള്ള ഒരു എത്തിനോട്ടം ആണ് ഈ ലേഖനം.
പരിണാമസിദ്ധാന്തമോ, ഈ ചിത്രം തെറ്റാണ്!
മനുഷ്യന്റെ പരിണാമവുമായി ബന്ധപ്പെട്ട് സ്ഥിരം കാണുന്ന ഈ ചിത്രം സത്യത്തിൽ തെറ്റാണ്. ഇതിലെ കുഴപ്പങ്ങളെപ്പറ്റിയാണ് ഈ വീഡിയോ.
ഡൗസിങ് /സ്ഥാനം കാണല്‍
വമ്പിച്ച ജനപ്രീതിയുള്ള ഒരു കപടശാസ്ത്രമാണ് ഡൗസിങ് (Dowsing). യഥാർഥത്തിൽ കിണറിനു സ്ഥാനം നിശ്ചയി ക്കുന്ന സിദ്ധന്മാരുടെ പ്രകടനമായാണ് ഇതിന്റെ തുടക്കം. ഇന്നും ഡൗസിങ് പല രൂപത്തിലും ഭാവത്തിലും നിലനിൽക്കുന്നുണ്ട്. കപടശാസ്ത്രങ്ങൾക്കിടയിൽ സവിശേഷസ്ഥാനമുള്ള ഡൗസിങ് വിദ്യയുടെ പ്രത്യേകതകളിലേക്കും ചരിത്രത്തിലേക്കും ഒന്നെത്തിനോക്കാം.
പ്രവചന “ശാസ്ത്രങ്ങള്‍”
കപടശാസ്ത്രങ്ങളിൽ ഏറ്റവും പ്രചാരമുള്ളവയിൽ പലതും ഭാവിപ്രവചനവുമായി ബന്ധപ്പെട്ടവയാണ്. അവയിൽത്തന്നെ ജ്യോതിഷവും കൈനോട്ടവുമാണ് മുഖ്യം. പക്ഷിശാസ്ത്രം, ഗൗളിശാസ്ത്രം, നാഡീജ്യോത്സ്യം, സ്വർണപ്രശ്നം, താംബൂലപ്രശ്നം തുടങ്ങിയ ഇനങ്ങൾ വേറെയുമുണ്ട്. മഷിനോട്ടം, ശകുനം, നിമിത്തം തുടങ്ങിയവയും ഒരർഥത്തിൽ പ്രവചനശാസ്ത്രങ്ങൾ തന്നെയാണ്.
റോസാലിന്റ് ഫ്രാങ്ക്ളിന്‍ നൂറാം ജന്മവാര്‍ഷികദിനം
റോസലിന്റ് ഫ്രാങ്ക്ളിന്റെ 100ാം ജന്മവാർഷികമാണ് 2020ജൂലൈ 25. അര്‍പ്പണബോധത്തോടെ ശാസ്ത്രത്തിനായി ജീവിതം സമര്‍പ്പിച്ച വനിത എന്ന നിലയില്‍ ശാസ്ത്രചരിത്രത്തിന്‍റെ മുന്‍പേജുകളില്‍ തന്നെ അവരുടെ പേര് ഓര്‍മ്മിക്കപ്പെടുന്നു. ഹ്രസ്വമായ ഒരു ജീവിതകാലം കൊണ്ട് ശാസ്ത്രത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ അവരെ ശാസ്ത്രലോകത്തെ അപൂർവ്വ പ്രതിഭകളിൽ ഒരാളാക്കുന്നു. വീഡിയോ കാണാം