ശാസ്ത്ര നൊബേൽ പുരസ്കാരം 2020 -അവതരണങ്ങൾ
ലൂക്ക സംഘടിപ്പിച്ച 2020 ലെ ശാസ്ത്ര നൊബേൽ പുരസ്കാരങ്ങൾ വിശദമാക്കുന്നു.
രസതന്ത്ര നൊബേൽ രണ്ട് വനിതകൾക്ക്- വിസ്മയമായി ക്രിസ്പർ സങ്കേതം.
ഇമ്മാനുവെല്ലെ ഷാർപെന്റിയർ (Emmanuelle Charpentier ), ജെന്നിഫർ എ. ഡൗഡ്‌ന (Jennifer A. Doudna) എന്നീ രണ്ടു വനിതകൾക്കാണ് ഇത്തവണ രസതന്ത്ര നൊബേൽ എന്നത് ഏറെ ശ്രദ്ധേയം. ക്രിസ്പർ കാസ്-9 എന്ന അതി നൂതന ജീൻ എഡിറ്റിങ് സങ്കേതം വികസിപ്പിച്ചെടുത്തതിനാണ് പുരസ്ക്കാരം
2020 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു
രസതന്ത്രത്തിനുള്ള 2020ലെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. രണ്ടുപേർ പുരസ്‌കാരം പങ്കിട്ടു. ഇമാനുവെൽ ഷാർപെൻറിയെ (Emmanuelle Charpentier), ജെന്നിഫർ ഡൗഡ്ന(Jennifer A. Doudna ) എന്നിവർക്കാണ് പുരസ്‌കാരം. CRISPR ജീനോം എഡിറ്റിങ്ങുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾക്കാണ് പുരസ്‌കാരം.രസതന്ത്രത്തിനുള്ള 2020ലെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ഇമാനുവെൽ ഷാർപെൻറിയെ , ജെന്നിഫർ ഡൗഡ്ന എന്നിവർക്കാണ് പുരസ്‌കാരം.
തമോദ്വാരങ്ങളും പെൻറോസ് സിദ്ധാന്തവും
. ഐൻസ്റ്റൈന്റെ സിദ്ധാന്തത്തിൽ നിന്നുകൊണ്ട് പരിശോധിച്ചാൽ സിംഗുലാരിറ്റിയെ അങ്ങനെയൊന്നും ഒഴിവാക്കാൻ കഴിയില്ലെന്ന് പെൻറോസ് സ്ഥാപിച്ചു. 55 വർഷം മുമ്പ് 1965 – ലായിരുന്നു ഇത്. അന്ന് അതിനു വേണ്ടി ഗണിതത്തിൽ ചില പുതു രീതികൾ തന്നെ പെൻറോസ് അവതരിപ്പിച്ചിരുന്നു.
തമോദ്വാരവും ഫിസിക്സ് നൊബേലും
തിയറികളിൽ മാത്രം ഒതുങ്ങിനിന്ന തമോദ്വാരത്തെ യാഥാർത്ഥ്യമാക്കിയവർക്കാണ് ഇത്തവണത്തെ ഫിസിക്സിനുള്ള നൊബേൽ സമ്മാനം. റോജർ പെൻറോസ്, ആന്ദ്രിയ ഘെസ്, റൈയാൻഹാഡ് ഗെൻസൽ എന്നിവർ പുരസ്കാരം പങ്കിട്ടു.എങ്ങനെയാണ് ബ്ലാക്ക്ഹോളിനെക്കുറിച്ച് ഇവർ പഠിച്ചത്… വിശദമായി വായിക്കൂ…
ഫിസിക്സ് നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു
2020 ലെ ഫിസിക്സ് നൊബേൽ പുരസ്കാരം റോജർ പെൻറോസ് , റെയ്ൻ ഹാർഡ് ഗെൻസെൽ , ആന്ദ്രിയ ഘെസ് എന്നിവർക്ക്
ഹെപ്പറ്റൈറ്റിസ്-സി വൈറസ് കണ്ടെത്തിയതിന് വൈദ്യശാസ്ത്ര നൊബേൽ
സിറോസിസിനും കരൾ ക്യാൻസറിനും കാരണമാകുന്ന പ്രധാന ആഗോള ആരോഗ്യ പ്രശ്‌നമായ രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്-സിക്കെതിരായ പോരാട്ടത്തിൽ നിർണ്ണായക സംഭാവന നൽകിയ മൂന്ന് ശാസ്ത്രജ്ഞർക്കാണ് ഈ വർഷത്തെ നൊബേൽ സമ്മാനം നൽകുന്നത്.
വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു
ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ ശാസ്ത്രജ്ഞർക്ക് ഇത്തവണത്തെ വൈദ്യശാസ്ത്രത്തിലെ നൊബേൽ പുരസ്കാരം.